
മലപ്പുറം: താനൂരില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍, പുനരന്വേഷണം വേണമെന്ന് കുടുംബം. വിചാരണ നിര്‍ത്തിവെച്ച് പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രി കോടതിയെ സമീപിച്ചു. ഉന്നതര്‍ ഇപ്പോഴും അന്വേഷണപരിധിക്ക് പുറത്താണെന്നാണ് കുടുംബം പറയുന്നത്.
താമിര്‍ ജിഫ്രി മരിച്ച ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് കുടുംബത്തിന്റെ നീക്കം.കൃത്യമായ ഗൂഢാലോചന നടന്ന കേസില്‍ ഗൂഢാലോചന അന്വേഷണ പരിധിയില്‍ വന്നിട്ടില്ലെന്നും ഹാരിസ് ജിഫ്രി പറഞ്ഞു.
ഈ സാഹചര്യത്തിലാണ് പുനരന്വേഷണം ആവശ്യപ്പെട്ട് ഹാരിസ് ജിഫ്രി രംഗത്ത് വന്നത്.