ഇടുക്കി: മകന്‍ മാതാപിതാക്കളെ വെട്ടിയും കുത്തിയും കൊന്നു. നെടുങ്കണ്ടം എഴുകുംവയലില്‍ വെളളിയാഴ്ച രാത്രി 10 മണിയോടെ ആണ് സംഭവം.
പാലത്തറയില്‍ ആന്റണി , ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ മകന്‍ അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.അജീഷ് ലഹരിക്കടിമയാണെന്നാണ് വിവരം. ഇയാള്‍ നേരത്തേ ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലായിരുന്നു.
മാതാപിതാക്കളെ കൊലപ്പെടുത്തിയെന്ന് അജീഷ് തന്നെ സുഹൃത്തിനെ വിളിച്ച് പറയുകയായിരുന്നു.സുഹൃത്ത് സമീപത്തെ പളളിവികാരിയെ അറിയിച്ചു.പളളി വികാരി പഞ്ചായത്തംഗവുമായി വീട്ടിലെത്തിയപ്പോള്‍ അജീഷ് കത്തിയുമായി നില്‍ക്കുകയായിരുന്നു.തുടര്‍ന്ന് പൊലീസ് എത്തിയാണ് അജീഷിനെ പിടികൂടിയത്.
പരിക്കേറ്റ അജീഷിനെ ആശുപത്രിയിലേക്ക് മാറ്റി.ചികിത്സ നല്‍കിയ ശേഷം ചോദ്യം ചെയ്യും.കൊലപാതകം നടന്ന വീട് പൊലീസ് സീല്‍ ചെയ്തു.അജീഷിന്റെ സഹോദരന്‍ വിദേശത്താണ് .
















