Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പവിത്ര ഗൗഡ എന്ന കാമുകിക്ക് വേണ്ടി ദര്‍ശന്‍ എന്ന സൂപ്പര്‍ സ്റ്റാര്‍ നടത്തിയ കൊല; കൊല്ലാന്‍ രേണുകസ്വാമിയുടെ നെഞ്ചില്‍ ദര്‍ശൻ ചവിട്ടിനിന്നു

കനകം മൂലം ദുഖം, കാമിനി മൂലം ദുഖം എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കുന്ന ജീവിതമായിരുന്നു കന്ന‍ഡയില്‍ ഒരു കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന ദര്‍ശന്‍ എന്ന നടന്റെ പതനം. ദര്‍ശന്റെ ജീവിതത്തില്‍ കനകമായിരുന്നില്ല, കാമിനിയായിരുന്നു പതനത്തിലേക്കുള്ള വഴി ഒരുക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2026, 09:58 pm IST
inIndia, Entertainment
പവിത്ര ഗൗഡ (ഇടത്ത്) കൊലപാതകക്കേസില്‍ ജയിലിലായ കന്നഡ നടന്‍ ദര്‍ശന്‍ (വലത്ത്)

പവിത്ര ഗൗഡ (ഇടത്ത്) കൊലപാതകക്കേസില്‍ ജയിലിലായ കന്നഡ നടന്‍ ദര്‍ശന്‍ (വലത്ത്)

ബെംഗളൂരു: കനകം മൂലം ദുഖം, കാമിനി മൂലം ദുഖം എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കുന്ന ജീവിതമായിരുന്നു കന്ന‍ഡയില്‍ ഒരു കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന ദര്‍ശന്‍ എന്ന നടന്റെ പതനം. ദര്‍ശന്റെ ജീവിതത്തില്‍ കനകമായിരുന്നില്ല, കാമിനിയായിരുന്നു പതനത്തിലേക്കുള്ള വഴി ഒരുക്കിയത്.

രേണുകാ സ്വാമി എന്നയാളെ തട്ടിക്കൊണ്ടുപോവുകയും അതിക്രൂരമായി കൊലചെയ്യുകയും ചെയ്തതിന് 2024 ജൂണില്‍ അറസ്റ്റ് ചെയ്യുമ്പോള്‍ കന്നഡ നടൻ ദർശൻ തൂഗുദീപ കന്നടയില്‍ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നു. അന്ന് ഡി സ്റ്റാര്‍ എന്നായിരുന്നു ദര്‍ശന്റെ വിളിപ്പേര്. ദര്‍ശന് കന്നഡയില്‍ ഉണ്ടായിരുന്ന ലക്ഷക്കണക്കിന് ആരാധകരില്‍ ഒരാളായിരുന്നു  കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗ്ഗ സ്വദേശിയായ രേണുകാസ്വാമി.

വിവാഹിതനും ഒരു മകന്റെ അച്ഛനുമായ ദര്‍ശനെ പവിത്ര ഗൗഡ എന്ന നടി സ്നേഹിക്കുന്നതിന് രേണുകാസ്വാമി എതിരായിരുന്നു. തങ്ങള്‍ നെഞ്ചിലേറ്റി നടക്കുന്ന ദര്‍ശന്‍ എന്ന നടനെ പവിത്ര ഗൗഡ നശിപ്പിക്കുമെന്ന് കരുതിയാണ് രേണുകാസ്വാമി പവിത്ര ഗൗഡയുടെ ഇന്‍സ്റ്റഗ്രാമിലേക്ക് ചീത്തവിളിക്കുന്ന ചില സന്ദേശങ്ങള്‍ അയച്ചത്. ഇതിനൊപ്പം ചില അശ്ലീലസന്ദേശങ്ങളും അയച്ചു. ഇത് പവിത്ര ഗൗഡയെ വേദനിപ്പിച്ചു. കാമുകിയുടെ കണ്ണീരിന് കാരണക്കാരനായ രേണുകാസ്വാമിയെ ഏത് വിധേനെയും ഒരു പാഠം പഠിപ്പിക്കണമെന്ന് ദര്‍ശന്‍ തീരുമാനിച്ചു. അങ്ങിനെ ദര്‍ശന്റെ ബെംഗളൂരുവിലെ കാമാക്ഷിപാളയിലെ പട്ടണഗരെയിലുള്ള ഒരു ഷെഡ്ഡിലേക്ക് ഗുണ്ടകള്‍ രേണുകാസ്വാമിയെ പിടിച്ചുകെട്ടി എത്തിക്കുകയായിരുന്നു. അവിടേക്ക് ദര്‍ശനും പവിത്ര ഗൗഡയും എത്തി. അവിടെവെച്ചാണ് രേണുകാസ്വാമിയെ ക്രൂരമായി കൊലപ്പെടുത്തിയത്.

കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗിലെ ഒരു ഫാര്‍മസി കടയില്‍ ജോലിക്കാരനായിരുന്നു രേണുകാസ്വാമി. കൊല ചെയ്യാന്‍ സഹായിച്ച നാല് വാടകക്കൊലയാളികള്‍ക്ക് ഒരാള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം. 20 ലക്ഷം രൂപ ദര്‍ശന്‍ നല്‍കി. പിന്നീട് രേണുകാസ്വാമിയുടെ മൃതദേഹം സുമനഹള്ളി പാലത്തില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ദര്‍ശനെയും പവിത്ര ഗൗഡയെയും നാല് കൊലയാളികളേയും കര്‍ണ്ണാടക പൊലീസ് അറസ്റ്റ് ചെയ്തു. എല്ലാവരും ഇപ്പോള്‍ ജയിലിലാണ്.

ഇതിനിടെ കൊലയാളിസംഘത്തിലെ പ്രധാനിയായ പ്രദൂഷ് എന്നയാള്‍ കൊലപാതകത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്താമെന്ന് പറഞ്ഞ് രംഗത്തെത്തിയതോടെ ദര്‍ശന് കൊലപാതകത്തിലൂള്ള ബന്ധം വെളിപ്പെട്ടിരിക്കുകയാണ്. രേണുകാസ്വാമിയുടെ സ്വകാര്യഭാഗങ്ങളില്‍ ദര്‍ശന്‍ തൊഴിച്ചതാണ് മരണകാരണമെന്നാണ് പ്രദൂഷിന്റെ വെളിപ്പെടുത്തല്‍.

ദര്‍ശന്‍ രേണുകാസ്വാമിയുടെ നെഞ്ചില്‍ കയറി നിന്നു, നൈലോണ്‍ കയര്‍ കൊണ്ട് അടിച്ചു

പ്രദൂഷ് റാവു പറഞ്ഞത് ദർശൻ രേണുകസ്വാമിയെ നൈലോണ്‍ കയർ ഉപയോഗിച്ച്‌ മർദിക്കുകയും കഴുത്തിലും നെഞ്ചിലും ചവിട്ടുകയും പിന്നീട് ഇരുകാലുകളും നെഞ്ചില്‍ വച്ച്‌ നില്‍ക്കുകയും ചെയ്തു എന്നാണ്.പവിത്ര ഗൗഡയോട് ചെരുപ്പ് ഉപയോഗിച്ച്‌ രേണുകസ്വാമിയെ അടിക്കാൻ ദർശൻ ആവശ്യപ്പെട്ടതായും തുടർന്ന് മറ്റുള്ളവർ വടികൊണ്ട് മർദിച്ചതായും പ്രദൂഷ് റാവു ഹർജിയില്‍ പറയുന്നു. ആക്രമണം തുടർന്നാല്‍ രേണുകസ്വാമി മരിക്കുമെന്ന് താൻ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും മർദനം നിർത്തിയില്ലെന്നും പിന്നീട് ദർശന്റെ ഡ്രൈവർ ലക്ഷ്മണ്‍ ഇയാള്‍ മരിച്ചതായി അറിയിച്ചെന്നും പ്രദൂഷ് റാവു ആരോപിക്കുന്നു.

ദർശന്റെ വീട്ടിലെത്തി മരണവാര്‍ത്ത അറിയിച്ചപ്പോള്‍, സഹകരിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് നടൻ ഭീഷണിപ്പെടുത്തിയതായാണ് പ്രദൂഷ് റാവു നല്‍കിയ ഹർജിയിലെ ആരോപണം. തുടർന്ന് സാമ്പത്തിക തർക്കത്തെ ചുറ്റിപ്പറ്റിയുള്ള വ്യാജ കൊലപാതകകഥ തയ്യാറാക്കുകയും കുറ്റം ഏറ്റെടുക്കാൻ ചിലരെ കണ്ടെത്തുകയും ചെയ്തതായി റാവു പറയുന്നു. ഇതിനായി 15 ലക്ഷം രൂപ രണ്ടുപേർക്ക് നല്‍കിയതായും അദ്ദേഹം ആരോപിച്ചു.

തുടർന്ന് രേണുകസ്വാമിയുടെ മൃതദേഹം ഒരു വെള്ള സ്കോർപിയോ വാഹനത്തില്‍ മാറ്റി ഉപേക്ഷിക്കാൻ സ്ഥലം അന്വേഷിച്ചതായും ഒടുവില്‍ ഒരു ഓടയ്‌ക്ക് സമീപം മൃതദേഹം ഉപേക്ഷിച്ചതായും റാവു പറയുന്നു. സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷം ചിലർ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയെന്നും താനും മറ്റ് ചിലരും പിന്നീട് പൊലീസിന്റെ പിടിയിലായെന്നും അദ്ദേഹം അവകാശപ്പെട്ടു. മാപ്പുസാക്ഷിയായ പ്രദൂഷ് റാവുവിന്റെ വെളിപ്പെടുത്തലുകളില്‍ എത്രത്തോളം വാസ്തവമുണ്ട് എന്ന കാര്യം പൊലീസ് പരിശോധിക്കും.

Tags: Renukaswamy murderKarantakacinemaKannada filmLatest newsKannada actor DarshanDarshan ThoogudeepaPavithra Gowda
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

India

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

India

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)
Kerala

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

Kerala

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

പുതിയ വാര്‍ത്തകള്‍

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.