Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓണത്തിന് ഉപ്പേരിവില കുതിക്കും; ഏത്തവാഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

നിലവിലെ വില (കിലോയ്‌ക്ക്): നാടന്‍ പച്ച ഏത്തക്കായ -100 നാടന്‍ ചിപ്‌സ് -440 പാം ഓയിലില്‍ വറുത്ത ഉപ്പേരി-360 ശര്‍ക്കരവരട്ടി-400

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2026, 02:25 pm IST
inKerala, Kollam

കൊല്ലം: അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ ഏത്തവാഴ കൃഷിക്ക് വ്യാപക നാശമുണ്ടായതോടെ ഇക്കുറി ഓണവിപണിയില്‍ ഉപ്പേരിക്കും ചിപ്‌സിനും വില കുതിച്ചുയരുമെന്ന് സൂചന. വിളവെടുപ്പിന് പാകമായ ഏത്തവാഴകള്‍ മഴയിലും വെള്ളക്കെട്ടിലും നശിച്ചതോടെ നാടന്‍ ഏത്തക്കായുടെ ലഭ്യത ഗണ്യമായി കുറഞ്ഞതാണ് വിപണിയില്‍ വില ഉയരാന്‍ കാരണം.

ഓണം അടുക്കുന്നതോടെ ആവശ്യകത കൂടുന്നതിനാല്‍ വില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. വെളിച്ചെണ്ണയില്‍ വറുത്തെടുത്ത നാടന്‍ ഏത്തക്കായുടെ ഉപ്പേരിക്ക് നിലവില്‍ കിലോയ്‌ക്ക് 440 രൂപയാണ് വില. പാം ഓയിലില്‍ വറുത്ത ഉപ്പേരിക്ക് 360 രൂപയും ശര്‍ക്കരവരട്ടിക്ക് 400 രൂപയുമാണ് ഈടാക്കുന്നത്. ഓണവിപണിയില്‍ ചിപ്‌സിനും ഉപ്പേരിക്കും ആവശ്യകത വര്‍ധിക്കുന്നതോടെ വില വീണ്ടും ഉയരാനുള്ള സാധ്യതയുണ്ട്.

അപ്രതീക്ഷിത മഴയ്‌ക്ക് പിന്നാലെ വെള്ളം ഇറങ്ങിയെങ്കിലും കൃഷിയിടങ്ങളില്‍ നാശം തുടരുകയാണ്. ആറ്റുതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലെ പുരയിടങ്ങളിലും പാടശേഖരങ്ങളിലും കൃഷി ചെയ്തിരുന്ന വിളവെടുപ്പിന് പാകമായ ഏത്തവാഴകളാണ് ഏറെയും നശിച്ചത്. വെള്ളക്കെട്ടിനെ തുടര്‍ന്ന് വാഴകള്‍ വാടിയൊടിഞ്ഞുവീണതോടെ കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നഷ്ടമാണുണ്ടായത്. ഏറെ പ്രതീക്ഷയോടെ ഓണവിപണി ലക്ഷ്യമിട്ട് നടത്തിയ കൃഷിയാണ് മഴയില്‍ നശിച്ചത്.

നാടന്‍ ഏത്തക്കായുടെ ലഭ്യത കുറഞ്ഞതോടെ വിപണിയില്‍ അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള കുലകളെയാണ് വ്യാപാരികള്‍ കൂടുതലായി ആശ്രയിക്കുന്നത്. നിലവില്‍ തമിഴ്‌നാട്ടില്‍നിന്നും വയനാട്ടില്‍നിന്നുമുള്ള കുലകളാണ് വിപണിയിലെത്തുന്നത്. തമിഴ്‌നാടന്‍ കുലയ്‌ക്ക് ഏകദേശം 60 രൂപയും വയനാടന്‍ കുലയ്‌ക്ക് 70 രൂപയുമാണ് നിലവിലെ വില. എന്നാല്‍ നാടന്‍ ഏത്തക്കായുടെ വില ഇതിനകം കിലോയ്‌ക്ക് 100 രൂപയിലെത്തി. അസംസ്‌കൃത വസ്തുവിന്റെ വില ഉയരുന്നതിനൊപ്പം പാചക എണ്ണ, തൊഴിലാളിക്കൂലി തുടങ്ങിയ ചെലവുകളും വര്‍ധിക്കുന്നതിനാല്‍ ഓണവിപണിയില്‍ ഉപ്പേരിക്ക് വില ഉയരാനുള്ള സാഹചര്യമാണുള്ളത്.

 

Tags: OnampricebananaFarmers
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

Kerala

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

India

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

Kerala

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൂജാവേളയില്‍ ആരതി ഉഴിയുമ്പോള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

ആലോചനാമൃതം: ജീവിതചിത്രം

ആയുര്‍വേദമഹാത്മ്യം

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.