പത്തനംതിട്ട:പൊലീസിന് എതിരെ നടത്തിയ ഭീഷണി പ്രസംഗത്തെ തുടര്‍ന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനുവിന് എതിരെ കേസ്.’പൊലീസുകാര്‍ക്കും അമ്മയും പെങ്ങന്മാരും ഉണ്ട്, ഞങ്ങളുടെ വീടുകളില്‍ കയറിയാല്‍ തിരിച്ച് ഞങ്ങളും കയറും’ എന്നായിരുന്നു ഭീഷണി പ്രസംഗം.
ഒളിവിലായിരുന്ന കുപ്രസിദ്ധ ക്രിമിനല്‍ അര്‍ജുന്‍ ആയങ്കിയെ കണ്ടെത്താന്‍ മല്ലപ്പള്ളി, കാട്ടാമല മേഖലയിലെ വീടുകളില്‍ പൊലീസ് പരിശോധന നടത്തിയതില്‍ പ്രതിഷേധിച്ച് സിപിഎം കീഴ് വായ്‌പൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിലാണ് കെ പി ഉദയഭാനു ഭീഷണി പ്രസംഗം നടത്തിയത്.പൊലീസ് സ്വമേധയാ ആണ് കേസെടുത്തത്.
സിപിഎം മല്ലപ്പള്ളി ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി നിതിന്‍ കുമാറിന്റെ പാടിമണ്‍ കാട്ടാമലയിലെ വീട്ടില്‍ ഉള്‍പ്പെടെ പരിശോധന നടന്നു. പാടിമണ്‍ ഭാഗത്ത് രാത്രി 12.15 മുതല്‍ ഒന്നര വരെയാണ് പരിശോധന നടന്നത്.പിന്നീട് കണ്ണൂര്‍ നഗരത്തിലെ അഭിഭാഷകയുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് പുലര്‍ച്ചെ രണ്ടരയോടെ പൊലീസ് അര്‍ജുന്‍ ആയങ്കിയെ പിടികൂടിയത്.
















