തൗബല്‍ (മണിപ്പൂര്‍): ഛാത്ര ശക്തി രാഷ്‌ട്ര ശക്തി എന്ന മുദ്രാവാക്യമുയര്‍ത്തി നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ അണിനിരന്ന തിരംഗയാത്ര ആവേശമായി. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എബിവിപി തൗബല്‍ യൂണിറ്റാണ് തൗബല്‍ നഗരത്തിനെ ത്രസിപ്പിച്ച തിരംഗ യാത്ര നടത്തിയത്. കിലോമീറ്ററുകള്‍ നീളമുള്ള തിരംഗ പതാകയും വഹിച്ച് വന്ദേമാതരം ചൊല്ലിയാണ് ജനങ്ങളില്‍ ദേശഭക്തി ജ്വലിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ തെരുവ് നിറഞ്ഞത്.
രാഷ്‌ട്രത്തിനായി പ്രതിജ്ഞാബദ്ധര്‍ എന്ന മുദ്രാവാക്യവും യാത്രാസംഘം ഉയര്‍ത്തി. രാഷ്‌ട്രമാദ്യം എന്ന സന്ദേശം യുവതലമുറ ഏറ്റെടുക്കുന്നതിന്റെ അടയാളമാണ് യാത്രയിലെ പങ്കാളിത്തമെന്ന് വിദ്യാര്‍ത്ഥി പരിഷത്ത് ചൂണ്ടിക്കാട്ടി.
















