Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ചിത്രരാമായണം 27: നാരദസ്തുതി

ഡോ. സുകുമാര്‍ കാനഡbyഡോ. സുകുമാര്‍ കാനഡ
Aug 13, 2026, 10:29 am IST
inSamskriti
നാരദസ്തുതി

നാരദസ്തുതി

കുംഭകര്‍ണ്ണനുമേല്‍ രാമനുണ്ടായ വിജയത്തിന് ശേഷം, ദേവന്മാര്‍ ആഘോഷത്തിന്റെ ഭാഗമായി ആകാശത്തുനിന്നും പൂക്കള്‍ പൊഴിച്ചു. നാരദമുനി ആകാശത്ത് പ്രത്യക്ഷപ്പെട്ട് രാമനെ പരമാത്മാവായി, കാലത്തിനും മായയ്‌ക്കും അതീതനായി വിശേഷിപ്പിച്ചു. രാവണനുമായുള്ള യുദ്ധത്തില്‍ വിജയിക്കുവാനുള്ള ആശീര്‍വാദം നല്‍കി.കുംഭകര്‍ണ്ണന്റെ മരണവാര്‍ത്തയറിഞ്ഞ് രാവണന്‍ വിലപിച്ചു.

ഇന്ദ്രജിത്ത് പിതാവിനെ ആശ്വസിപ്പിച്ച്, നിഗൂഢമായ ഒരു യജ്ഞം നടത്തി മായികങ്ങളായ മന്ത്രശക്തികള്‍ നേടി യുദ്ധത്തിനിറങ്ങി. നിരവധി വാനരന്മാരെ കൊന്നൊടുക്കി അവസാനം രാമനെയും ലക്ഷ്മണനെയും പോലുംഅബോധാവസ്ഥയിലാക്കി. താന്‍ വിജയിച്ചതായി വിശ്വസിച്ച് ഇന്ദ്രജിത്ത് കൊട്ടാരത്തിലേക്ക് മടങ്ങി.

ഹനുമാന്‍ മൃതസഞ്ജീവനിയുമായി മടങ്ങുന്നു

ഔഷധാഹരണയാത്ര

യുദ്ധഭൂമിയില്‍, വീണും ചത്തും കിടക്കുന്ന പോരാളികള്‍ക്കിടയില്‍ ഹനുമാനും വിഭീഷണനും തിരഞ്ഞ് നടക്കുമ്പോള്‍ ജാംബവാനെ ഏറെ പരിക്കുകളോടെ കണ്ടെത്തി. അപ്പോള്‍ ജംബവാന്‍ ഹനുമാന്‍ ജീവനോടെയുണ്ടെന്നറിഞ്ഞ് സന്തോഷിച്ച് രാമലക്ഷ്മണന്മാര്‍ മയങ്ങിവീണുവെങ്കിലും ഇനിയും പ്രതീക്ഷയ്‌ക്ക് വഴിയുണ്ടെന്ന് പ്രഖ്യാപിച്ചു. ഹനുമാനോട് അങ്ങ് വടക്ക് ഋഷഭപര്‍വ്വതത്തിലെത്തി അവിടെനിന്ന് പെട്ടെന്ന് വിശല്യകരണി, സന്ധാനകരണി, സുവര്‍ണകരണി, മൃതസഞ്ജീവിനി എന്നീ നാല് ദിവ്യഔഷധങ്ങള്‍, കൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ചു.

ദിവ്യൗഷധ ഫലം

ഋഷഭശൃംഗത്തിലെ സസ്യജാലങ്ങള്‍ക്കിടയില്‍ ഔഷധസസ്യങ്ങള്‍ വ്യക്തമായി കണ്ടെത്താന്‍ കഴിയാതിരുന്നതിനാല്‍, ഹനുമാന്‍ ആ പര്‍വ്വതം മുഴുവനും അടിയോടെ പറിച്ച് കയ്യില്‍ പിടിച്ചുകൊണ്ട് പെട്ടെന്ന് പറന്ന് ലങ്കയില്‍ മടങ്ങിയെത്തി. ഔഷധസസ്യങ്ങളുടെ സുഗന്ധം ഏറ്റപാടെ രാമനും ലക്ഷ്മണനും ഉള്‍പ്പെടെയുള്ള എല്ലാ പോരാളികളും പരിക്കേറ്റ വാനരന്മാരും ബോധം തെളിഞ്ഞുണര്‍ന്നു. ഹനുമാന്‍ താമസംവിനാ പര്‍വ്വതത്തെ തിരികെപൊക്കിയെടുത്ത്‌കൊണ്ടുപോയി പുനഃസ്ഥാപിച്ചു.

മായാ സീത

ഇന്ദ്രജിത്ത് ഒരു മായാസീതയെ സൃഷ്ടിച്ച്, തന്റെ രഥത്തില്‍ വച്ച് പരസ്യമായി അവളെ വാളുകൊണ്ട് വെട്ടിക്കൊന്നു. അക്കാഴ്ച കണ്ട വാനരന്മാരും ഹനുമാനും വല്ലാതെ സങ്കടപ്പെട്ടു. അവര്‍ സീതാദേവി മരിച്ചു എന്ന് തന്നെ വിശ്വസിച്ചു. അവര്‍ വിവരം രാമനെ അറിയിച്ചപ്പോള്‍ രാമന്‍ ബോധം കെട്ടുവീണു. ലക്ഷ്മണനും ഹനുമാനും രാമനെ സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ചു. ഇന്ദ്രജിത്തിന് നികുംഭിലയില്‍ യജ്ഞം നടത്താനുള്ള സാവകാശം കിട്ടാനായി ചെയ്യുന്ന വെറും മായാപ്രയോഗമാണിതെന്നു മനസ്സിലാക്കിയ വിഭീഷണന്‍ അവരെ സമാധാനിപ്പിച്ചു.

Tags: ramayanaDevotionalRamayana Masam 2026
ഡോ. സുകുമാര്‍ കാനഡ
ഡോ. സുകുമാര്‍ കാനഡ
എഴുത്തുകാരനും കവിയും വിവര്‍ത്തകനുമായഡോ. സുകുമാര്‍ കാനഡയുടെ കൃതികള്‍ ഭാരതത്തിന്റെ ആത്മീയവും തത്ത്വചിന്താപരവുമായ പാരമ്പര്യത്തില്‍ ആഴത്തില്‍ വേരൂന്നിയവയാണ്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന ഇദ്ദേഹം കവിത, ലേഖനം, യാത്രാവിവരണം, പുനരാഖ്യാനം, വിവര്‍ത്തനം എന്നിവ ഉള്‍പ്പെടെ പതിനെട്ടോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഡോ. സുകുമാര്‍, കാനഡയിലും അമേരിക്കയിലും രജിസ്റ്റര്‍ ചെയ്ത പ്രൊഫഷണല്‍ എഞ്ചിനീയറും പ്രോജക്റ്റ് മാനേജരുമാണ്. കാനഡയിലെ വാന്‍കൂവറില്‍ മൂന്നു പതിറ്റാണ്ടിലധികമായി താമസിക്കുന്ന അദ്ദേഹം ഇപ്പോള്‍ ഒരു ബഹുരാഷ്ട്ര സ്ഥാപനത്തില്‍ ചീഫ് എഞ്ചിനീയറായും മാനേജറായും സേവനമനുഷ്ഠിക്കുന്നു. [email protected] [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

Samskriti

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

Samskriti

വിനായകചതുര്‍ത്ഥിയിലെ ദേശീയോത്സവം

Samskriti

വിനായക ചതുര്‍ത്ഥി: വിഘ്‌നഹരനായ ആന്തരിക ഗണപതി

Samskriti

കൃഷ്ണസ്പര്‍ശം: നല്ല കേള്‍വിക്കാരാനാവണം നമ്മുടെ നല്ല കൂട്ടുകാര്‍

പുതിയ വാര്‍ത്തകള്‍

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

ഇന്ധന ക്ഷാമം; പാകിസ്ഥാന്‍ ലോക്ഡൗണിലേക്ക്

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.