ന്യൂദല്‍ഹി: സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കിയുളള ബില്ല് രാജ്യസഭ പാസാക്കി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ത റായിയാണ് ബില്ല് സഭയില്‍ അവതരിപ്പിച്ചത്.കേരളത്തിനും മലയാളികള്‍ക്കും അഭിമാന നിമിഷമെന്ന് എംപിമാര്‍ പറഞ്ഞു.
ബില്ലില്‍ ചര്‍ച്ചയ്‌ക്കിടെ, ഭാരതമെന്ന പേര് കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം, കേരളമെന്നു കേട്ടാലോ തിളയ്‌ക്കണം ചോര ഞരമ്പുകളില്‍ എന്ന വളളത്തോളിന്റെ കവിതയിലെ വരികള്‍ ഉദ്ധരിച്ച കോണ്‍ഗ്രസ് എം പി ജെബി മേത്തര്‍ സി ജെ പി പ്രതിഷേധവും ഇതുമായി ചേര്‍ത്ത് പറഞ്ഞെങ്കിലും വിഷയത്തില്‍ നിന്ന് വ്യതിചലിക്കരുതെന്ന് സഭാധ്യക്ഷന്‍ ആവശ്യപ്പെട്ടു.ബില്ലുമായി ബന്ധമില്ലാത്ത പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ ഉണ്ടാകില്ലെന്നും അറിയിച്ചു. അതിനിടെ കാസര്‍കോട് ജില്ലയില്‍ സ്‌കൂളിലെ ഫ്രീഡം ക്വിസില്‍ വി ഡി സവര്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യം ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ച നടപടി സി സദാനന്ദന്‍ മാസ്റ്റര്‍ സഭയില്‍ ഉന്നയിച്ചു.
കഴിഞ്ഞ ദിവസം ബില്ല് ചര്‍ച്ച കൂടാതെ ലോക്സഭ പാസാക്കിയിരുന്നു.ചര്‍ച്ചയ്‌ക്ക് സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷം ബഹളം വച്ചത് മൂലം ചര്‍ച്ചയില്ലാതെ പാസാക്കുകയായിരുന്നു.ഇനി രാഷ്‌ട്രപതി ഒപ്പ് വയ്‌ക്കുന്നതോടെ പേര് മാറ്റം പൂര്‍ത്തിയാകും.
















