തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. സംസ്ഥാനത്തെ ഡാമുകളില്‍ ഉള്ളത് 100 ദിവസം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രം. 17 ഡാമുകളിലായി ശരാശരി 50 ശതമാനം വെള്ളം മാത്രമാണുള്ളത്. വൈദ്യുതി നിയന്ത്രണം തുടരുമെന്നും ഒറ്റയടിക്ക് തീര്‍ക്കാനാകുന്ന പ്രതിസന്ധിയല്ല ഇതെന്നുമാണ് മന്ത്രി സണ്ണിജോസഫ് പറയുന്നത്.
ഉപഭോഗം വര്‍ധിക്കുകയും, ഉല്‍പ്പാദനം കുറയുകയും ചെയ്തു. കൂടുതല്‍ വൈദ്യുതി വാങ്ങാന്‍ നടപടിയെടുക്കും. വൈദ്യുതി നിയന്ത്രണം തുടരുമെന്നും വൈദ്യുതി മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കി ഡാമില്‍ ഉള്ളത് 2369 അടി വെള്ളമാണ്. കഴിഞ്ഞവര്‍ഷം ഇതേസമയം 2382 അടി വെള്ളമാണ് ഡാമിൽ ഉണ്ടായിരുന്നത്. മഴ മാറിയതും, വൈദ്യുതി ഉപഭോഗം വർധിച്ചതുമാണ് ജലനിരപ്പ് താഴാൻ കാരണം. 2025ല്‍ 80 ശതമാനം, 2024ല്‍ 70, 2023ല്‍ 40 (തുലാമഴയിൽ ഉയർന്നു), 2022ല്‍ 83, 2021ല്‍ 75, 2020ല്‍ 68 എന്നിങ്ങനെയാണ് മുന്‍ വര്‍ഷങ്ങളിലെ ഡാമുകളിലെ ശരാശരി ജലനിരപ്പ്.
17 ഡാമുകളിലായി ശരാശരി 50 ശതമാനം വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ 30 ശതമാനമാണ് കുറവ്. ഏഴ് ഡാമുകളില്‍ മാത്രമാണ് 50 ശതമാനത്തിനു മുകളില്‍ വെള്ളം ഉള്ളത്.















