Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2026, 03:24 pm IST
inCricket

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണില്‍ കിരീടം ലക്ഷ്യമാക്കിയുള്ള തയ്യാറെടുപ്പുകളിലാണ് ആലപ്പി റിപ്പിള്‍സ്. സച്ചിന്‍ ബേബിയും, മുഹമ്മദ് അസ്ഹറുദ്ദീനും, ജലജ് സക്‌സേനയും അടങ്ങുന്ന പരിചയസമ്പന്നര്‍ക്കൊപ്പം യുവപ്രതിഭകളും ഉള്‍പ്പെടുന്ന ശക്തമായൊരു ടീമിനെയാണ് റിപ്പിള്‍സ് ഇത്തവണ സജ്ജമാക്കിയിരിക്കുന്നത്. കേരള മുന്‍ താരം നിഖിലേഷ് സുരേന്ദ്രന്റെ പരിശീലനത്തിന് കീഴിലിറങ്ങുന്ന ആലപ്പി ഇത്തവണ എതിരാളികള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

കൊല്ലം സെയിലേഴ്‌സിനെ രണ്ട് തവണ ഫൈനലിലെത്തിക്കുകയും ഒരു തവണ ചാമ്പ്യന്മാരാക്കുകയും ചെയ്ത പരിചയസമ്പന്നനായ സച്ചിന്‍ ബേബിയാണ് ഇക്കുറി ആലപ്പിയുടെ നായകന്‍. ബാറ്റിംഗിലും ക്യാപ്റ്റന്‍സിയിലും ഒരുപോലെ തിളങ്ങുന്ന സച്ചിന്റെ സാന്നിധ്യം ടീമിന് വലിയ മുതല്‍ക്കൂട്ടാകും. മുന്‍നിര ബാറ്റിങ് അവസരത്തിനൊത്ത് ഉയരാതിരുന്നതാണ് കഴിഞ്ഞ സീസണുകളില്‍ ടീമിന് തിരിച്ചടിയായത്. അത് പരിഹരിക്കുന്ന തകര്‍പ്പന്‍ ബാറ്റിങ് നിരയാണ് ഇത്തവണ റിപ്പിള്‍സിന്റേത്. കെസിഎല്‍ ആദ്യ സീസണില്‍ രണ്ട് സെഞ്ചുറികളോടെ ടോപ്പ് സ്‌കോററായ സച്ചിന്‍ ബേബി, രണ്ടാം സീസണിലും ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം പിടിച്ചിരുന്നു. സച്ചിനൊപ്പം കൂറ്റനടികള്‍ക്ക് പേരുകേട്ട മുഹമ്മദ് അസ്ഹറുദ്ദീനും പരിചയസമ്പന്നനായ ജലജ് സക്‌സേനയും ചേരുമ്പോള്‍ ബാറ്റിങ് നിരയുടെ കരുത്ത് ഇരട്ടിയാവുകയാണ്.

ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യമാണ് ആലപ്പിയുടെ മറ്റൊരു പ്രധാന സവിശേഷത. സിബിന്‍ ഗിരീഷിനും അഭിജിത് പ്രവീണിനുമൊപ്പം അക്ഷയ് ടി കെ, അമല്‍രാജ്, ആഷിഖ് അലി, വിനില്‍ ടി എസ്, ശ്രീരൂപ് എം പി തുടങ്ങി ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങുന്ന നീണ്ടൊരു നിര തന്നെ ടീമിലുണ്ട്. 11.80 ലക്ഷം രൂപയെന്ന റെക്കോര്‍ഡ് തുകയ്‌ക്കാണ് സിബിന്‍ ഗിരീഷിനെ റിപ്പിള്‍സ് ടീമിലെത്തിച്ചത്. എന്‍എസ്‌കെ ട്രോഫിയിലടക്കം സമീപകാലത്ത് മികച്ച ഫോമിലാണ് താരം. കഴിഞ്ഞ ആഭ്യന്തര സീസണിലുടനീളം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത അഭിജിതിന്റെ സാന്നിധ്യം ടീമിന്റെ മധ്യനിരയ്‌ക്കും ബൗളിങ്ങിനും കൂടുതല്‍ സ്ഥിരത നല്‍കും. എന്‍എസ്‌കെ ട്രോഫിയില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ചവച്ച ആഷിഖ് അലിയാണ് ഏവരും ഉറ്റുനോക്കുന്ന മറ്റൊരു താരം.

വിക്കറ്റുകള്‍ വീഴ്‌ത്താനും റണ്‍റേറ്റ് നിയന്ത്രിക്കാനും ശേഷിയുള്ള മികച്ചൊരു ബൗളിംഗ് നിരയും ഇത്തവണ റിപ്പിള്‍സിനുണ്ട്. കഴിഞ്ഞ സീസണില്‍ 12 വിക്കറ്റുകള്‍ വീഴ്‌ത്തിയ ജലജ് സക്‌സേനയുടെ പരിചയസമ്പത്ത് ടീമിന് തുണയാകും. പവര്‍പ്ലേയിലും ഡെത്ത് ഓവറുകളിലും ഒരുപോലെ കൃത്യതയോടെ പന്തെറിയുന്ന അജയഘോഷാണ് പേസ് നിരയിലെ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യം. കഴിഞ്ഞ സീസണില്‍ 13 വിക്കറ്റുകളാണ് താരം കൊയ്തത്. ഇവരെക്കൂടാതെ അജിത് രാജും അഖില്‍ദേവും കെ അജിനാസും ഉള്‍പ്പെടുന്ന ബൗളിംഗ് നിര ഏതൊരു ബാറ്റിങ് നിരയെയും തളയ്‌ക്കാന്‍ പ്രാപ്തമാണ്.

കഴിഞ്ഞ സീസണുകളിലെ തിരിച്ചടികളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട്, ഓരോ വിഭാഗത്തിലും കൃത്യമായ പ്ലാനിംഗോടെയാണ് ആലപ്പി റിപ്പിള്‍സ് ഇത്തവണ ടീമിനെ സജ്ജമാക്കിയിരിക്കുന്നത്. അനുഭവസമ്പത്തും യുവത്വവും സമന്വയിക്കുന്ന ഈ ടീമിന് ലീ?ഗില്‍ ഇത്തവണ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാന്‍ സാധിക്കുമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ.

മുന്‍ കേരള താരം നിഖിലേഷ് സുരേന്ദ്രനാണ് ടീമിന്റെ മുഖ്യപരിശീലകന്‍. മുന്‍ താരം കെ. എസ് മോനിഷ്, ഫര്‍സീന്‍ അഹമ്മദ് എന്നിവര്‍ സഹപരിശീലകരായും ടീമിനൊപ്പമുണ്ട്. ശ്രീവത്സന്‍ പി. ബി (പെര്‍ഫോമന്‍സ് അനലിസ്റ്റ്), ഗബ്രിയേല്‍ ബെന്‍ കുര്യന്‍ (ഫീല്‍ഡിംഗ് കോച്ച്), കെ. വിനീത് കുമാര്‍ (സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ച്), അസ്‌കര്‍ പി. വി (ടീം ഫിസിയോ), സന്തോഷ് പി. ചാക്കോ (മസ്സിയര്‍), നന്ദകുമാര്‍ കെ. എ (ത്രോബോള്‍ സ്‌പെഷ്യലിസ്റ്റ്), അഭിറാം ഹൃത്വിക് (ടീം മാനേജര്‍) എന്നിവരാണ് സപ്പോര്‍ട്ടീവ് സ്റ്റാഫ് അംഗങ്ങള്‍.

ടീം അംഗങ്ങള്‍ – സച്ചിന്‍ ബേബി, മുഹമ്മദ് അസറുദ്ദീന്‍, ജലജ് സക്‌സേന, സിബിന്‍ ഗിരീഷ്, അഭിജിത് പ്രവീണ്‍, അക്ഷയ് ടി കെ, വിനില്‍ ടി എസ്,ആകാശ് പിള്ള, ശ്രീരൂപ് എം പി, അരുണ്‍ കെ എ, അഖില്‍ദേവ്, അജ്‌നാസ് കെ, ആഷിഖ് അലി, അമല്‍രാജ് ആര്‍, അജയഘോഷ് എന്‍ എസ്, അജിത് രാജ്.

Tags: Alleppey RipplesKerala Cricket League (KCL)
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

Cricket

കേരള ക്രിക്കറ്റ് ലീഗ്: റിപ്പിള്‍സ് റോയല്‍സിനെ തകര്‍ത്തു

Kerala

കെസിഎല്‍ ഒരുക്കുന്നത് മികച്ച സാധ്യതകള്‍: സഞ്ജു സാംസണ്‍

Cricket

കേരള ക്രിക്കറ്റ് ലീഗ്: ഗ്രീന്‍ഫീല്‍ഡ് തയ്യാര്‍; രണ്ട് നാള്‍ കൂടി

പുതിയ വാര്‍ത്തകള്‍

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.