
ന്യൂദൽഹി: അരുണാചൽ പ്രദേശിൽ ചൈന ‘മന്ദഗതിയിലുള്ള കടന്നുകയറ്റം’ നടത്തുന്നുവെന്ന പുതിയ അവകാശവാദങ്ങൾ സർക്കാർ വൃത്തങ്ങൾ തള്ളി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ആരോപണങ്ങൾ ചിലരുടെ ‘ശ്രദ്ധ തേടാനുള്ള തന്ത്രങ്ങൾ’ മാത്രമാണെന്ന് സർക്കാർ വിശദീകരിച്ചു.
വാർത്താ ഏജൻസിയായ എഎൻഐയുടെ റിപ്പോർട്ട് അനുസരിച്ച്, അരുണാചൽ പ്രദേശിൽ ചൈനയുടെ ‘കടന്നുകയറ്റം’ ഇല്ല. ഈ മേഖലയിലെ ഭാരത -ചൈന അതിർത്തി ചില മേഖലകൾ ഇപ്പോഴും അവ്യക്തമായി തുടരുമ്പോൾ, പട്രോളിംഗ് വേളയിൽ ഇരു രാജ്യത്തിന്റെയും സുരക്ഷാ സൈന്യം മുഖാമുഖം വരുന്ന സന്ദർഭങ്ങൾ സ്ഥിരം സംവിധാനങ്ങളിലൂടെയും പ്രോട്ടോക്കോളുകളിലൂടെയും കൈകാര്യം ചെയ്യുന്നത് തുടരുന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞു. ഭാരത അതിർത്തി സുരക്ഷയിലും അരുണാചൽ പ്രദേശിലെ അടിസ്ഥാന സൗകര്യങ്ങളിലും, വടക്കുകിഴക്കൻ സംസ്ഥാനത്തിന് മേലുള്ള ചൈനയുടെ തുടർച്ചയായ അവകാശവാദങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനിടയിലാണ് ഈ വാർത്തകളും വിശദീകരണവും.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക്, അതിർത്തിയിലെ സംഭവവികാസങ്ങൾ നിരീക്ഷിക്കാനും ചൈനീസ് പ്രവർത്തനങ്ങൾ പരിശോധിക്കാനും ഭാരത സൈന്യവും ഇന്തോ- ടിബറ്റൻ ബോർഡർ പോലീസും (ഐടിബിപി) സജ്ജരാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
അരുണാചൽ പ്രദേശിന്മേൽ ചൈന പണ്ടേ അവകാശവാദം ഉന്നയിക്കുന്നുണ്ട്
അരുണാചൽ പ്രദേശിന് മേലുള്ള ചൈനയുടെ ദീർഘകാല അവകാശവാദങ്ങളും ഉറവിടങ്ങൾ ചൂണ്ടിക്കാട്ടി. ബെയ്ജിംഗ് സംസ്ഥാനത്തെ ‘സൗത്ത് ടിബറ്റ്’ എന്നാണ് വിശേഷിപ്പിക്കുന്നത്, ചരിത്രപരമായി ഈ പ്രദേശത്തിന്മേലുള്ള ഭാരതത്തിന്റെ പരമാധികാരത്തെ എതിർക്കുന്നു. 1960-ലെ ഭാരത -ചൈന അതിർത്തി ചർച്ചയിൽ, അരുണാചൽ പ്രദേശിലെ ഏകദേശം 69,000 ചതുരശ്ര കിലോമീറ്റർ പ്രദേശം ചൈന അവകാശപ്പെട്ടതായി റിപ്പോർട്ടുണ്ട്.
1960ലെ അതിർത്തി ചർച്ചയിൽ ചൈന അരുണാചൽ ദക്ഷിണ ടിബറ്റായി അവകാശവാദമുന്നയിക്കുന്നു, അതിൽ 69,000 ചതുരശ്ര കിലോമീറ്റർ സംസ്ഥാനത്തിന്റെ ഭൂപ്രദേശം അവകാശപ്പെട്ടു. 1959-ൽ ചൈന ലോങ്ജുവിലെ അസം റൈഫിൾസ് ഔട്ട്പോസ്റ്റ് ആക്രമിച്ച് പിടിച്ചെടുത്തു. അധികൃതർ പറഞ്ഞു.