Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2026, 05:42 pm IST
inNews, India

ചണ്ഡീഗഢ്: രാജ്യത്ത് സംഭവിക്കുന്നത് എന്തൊക്കെയാണെന്നോ? പ്രധാനമന്ത്രിയായിരിക്കെ ഇന്ദിരാഗാന്ധിയെ വധിച്ച ഖാലിസ്ഥാൻ വാദികളായ പ്രതികളിൽ ഒരാളുടെ മകൻ 2027 ൽ പഞ്ചാബിൽ നടക്കാൻ ാേപകുന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഏറെ ഗുരുതരമായ സ്ഥിതി വിശേഷം പഞ്ചാബ് കേന്ദ്രീകരിച്ച് ഉടലെടുക്കുന്നതിന്റെ ഏറ്റവും പുതിയ പ്രകടനമാണിത്.
അതായത്, രാജ്യത്തെ വിഘടന വാദികളായ തീവ്രവാദിക്കൂട്ടങ്ങൾക്ക് പല കോണുകളിൽനിന്ന് ലഭിക്കുന്ന സഹായങ്ങളും സൗകര്യങ്ങളും വിനിയോഗിക്കുന്നവർ സാധ്യമായ എല്ലാ വഴികളും തിരഞ്ഞെടുക്കുന്നു. തോക്കുകൊണ്ട് ഒരിക്കൽ നേടാൻ ശ്രമിച്ച് പരാജയപ്പെട്ട ‘പ്രത്യേക പഞ്ചാബ്’ നേടാൻ ജഡനാധിപത്യത്തിന്റെ മറവിൽ പുതിയ പരിശ്രമം പരസ്യമായി തുടങ്ങിയിരിക്കുന്നുവെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്.
2027 ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യ സ്ഥാനാർത്ഥിയെ അകാലിദൾ വാരിസ് പഞ്ചാബ് ദേ (എഡിഡബ്ല്യുപിഡി) തിങ്കളാഴ്ച പ്രഖ്യാപിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വധക്കേസിലെ പ്രതിയായി ശിക്ഷിക്കപ്പെട്ട കെഹാർ സിങ്ങിന്റെ മകൻ സത്വന്ത് സിംഗിനെ ബാസി പത്താന നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയായി സംഘടന നാമനിർദ്ദേശം ചെയ്തു.

ഇന്ദിരാഗാന്ധിയെ വധിക്കാൻ ഗൂഢാലോചന നടത്തിയതിന് കെഹാർ സിംഗ് വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടിരുന്നു. മകനെ മത്സരിപ്പിക്കാനുള്ള തീരുമാനം പഞ്ചാബിൽ പുതിയ രാഷ്‌ട്രീയ ചർച്ചകൾക്ക് തുടക്കമിട്ടുകഴിഞ്ഞു.

പാന്ഥിക് രാഷ്‌ട്രീയത്തിന്റെ പശ്ചാത്തലത്തിൽ വാരിസ് പഞ്ചാബ് ദേയുടെ ഒരു സുപ്രധാന നീക്കമായാണ് ഇതിനെ കാണുന്നത്.
ഖാലിസ്ഥാൻ എന്ന പേരിൽ പഞ്ചാബിനെ ഭാരതത്തിൽനിന്ന് വിഘടിപ്പിക്കാൻ 1990 കളിൽ തുടങ്ങിയ വിഘടന-തീവ്രവാദ പ്രസ്ഥാനമാണ് ടഖാലിസ്ഥാൻ. പഞ്ചാബിന്റെ സ്വയംഭരണമായിരുന്നു അവരുടെ ആവശ്യം. പിൽക്കാലത്ത് ഇന്ദിരാ ഗാന്ധിയുടെ സൈനിക നടപടിയിൽ പഞ്ചാബിലെ സുവർണ്ണക്ഷേത്രത്തിൽ കയറി സൈന്യം ഭിന്ദ്രൻവാല എന്ന ഖാലിസ്ഥാൻ തീവ്രവാദിയെ വധിച്ച സംഭവത്തിലാണ് ഖാലിസ്ഥാൻ പ്രസ്ഥാനത്തിന് വിഘടനം ഉണ്ടായത്. എന്നാൽ, ഇന്ദിരാഗാന്ധിയോട് പ്രതികാരം ചെയ്യാനുറച്ച, അവരുടെ സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥർതന്നെ ഇന്ദിരയെ വകവരുത്തി. തുടർന്നുനടന്ന സിഖ് വിരുദ്ധ കലാപവും സുരക്ഷാ സംവിധാനത്തിന്റെ കർശനമായ നേരിടലും മൂലം തലവന്മാർ പലരും കാനഡയിലേക്കും മറ്റുവിദേശ രാജ്യങ്ങളിലേക്കും രക്ഷപ്പെട്ടു. അവിടെയിരുന്ന് നടത്തിപ്പോന്ന ഒളി പ്രവർത്തനങ്ങൾക്ക്് ഇപ്പോൾ ഭാരതത്തിലും വിദേശത്തും സഹായിക്കാൻ ഒട്ടേറെപ്പേർ ഉണ്ടായിരിക്കുകയാണ്. ഭാരതത്തിൽ മോദിസർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിലും സമരങ്ങളിലും ഖാലിസ്ഥാൻ വാദികളുടെ സാന്നിദ്ധ്യം ശക്തമാണ്.
കർഷക ബിൽ വിരദധ സമരത്തിലായിരുന്നു ഏറ്റവും പ്രകടം, ഏറ്റവും അടുത്തുനടന്ന സിജെപി സമരത്തലും ഖാലിസ്ഥാനികളുടെ സാന്നിദ്ധ്യം വ്യക്തമായിരുന്നു.
പഞ്ചാബിൽ ഖാലിസ്ഥാൻ വാദത്തെ പലതരത്തിൽ അനുകൂലിച്ചും സഹായിച്ചും ഒട്ടേറെ സംഘടനകൾ രൂപപ്പെട്ടു. അവരുടെ രാഷ്‌ട്രീയ സംവിധാനമാണ്
അകാലിദൾ വാരിസ്.

പഞ്ചാബിൽ അധികാരം നേടുന്നതിൽ മാത്രം ഒതുങ്ങുന്നില്ല അകാലി ദൾ വാരിസിന്റെ ലക്ഷ്യമെന്ന് തർസെം സിംഗ് പ്രഖ്യാപിച്ചു.
ഖലിസ്ഥാൻ പ്രസ്ഥാനത്തെ പിന്തുണച്ചതിന് 2023 മുതൽ ജയിലിൽ കഴിയുന്ന ഖാദൂർ സാഹിബ് എംപി അമൃത്പാൽ സിങ്ങിന്റെ പിതാവ് തർസെം സിംഗിന്റേതാണ് പ്രഖ്യാപനം. അമൃത്പാൽസിങ് ജയിലിൽ കിടന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചയാളാണ്.

‘അകാലിദൾ വാരിസ് പഞ്ചാബിന്റെ രാഷ്‌ട്രീയം അധികാരം നേടുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. പാന്ഥിക് (മത) തത്ത്വങ്ങൾ, പഞ്ചാബിന്റെ അവകാശങ്ങൾ, സമൂഹത്തിനുവേണ്ടി ത്യാഗങ്ങൾ ചെയ്ത കുടുംബങ്ങളുടെ ബഹുമാനം എന്നിവ ഉയർത്തിപ്പിടിക്കാൻ അത് പ്രതിജ്ഞാബദ്ധമാണ്’ എന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് തർസെം സിംഗ് പറഞ്ഞു.

പാന്ഥിക് തത്ത്വങ്ങൾ, പഞ്ചാബിന്റെ അവകാശങ്ങൾ, സമൂഹത്തിനുവേണ്ടി ത്യാഗങ്ങൾ ചെയ്ത കുടുംബങ്ങളെ അകാലിദൾ വാരിസ് പഞ്ചാബ് ഒറ്റപ്പെടുത്തുകയാണെന്ന് ചിലർ അടുത്തിടെ അവകാശപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ‘ഇന്ന്, രക്തസാക്ഷി കുടുംബത്തിൽ നിന്നുള്ള ആദ്യ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചുകൊണ്ട് അകാലിദൾ വാരിസ് പഞ്ചാബ് തുടക്കം മുതൽതന്നെ ഈ ധാരണ നിരസിച്ചു,’ അദ്ദേഹം പറഞ്ഞു.

‘രക്തസാക്ഷി കുടുംബങ്ങൾക്ക് നൽകുന്ന ബഹുമാനം പ്രസ്താവനകളിൽ മാത്രം ഒതുങ്ങുന്നില്ല; പാർട്ടിയുടെ ഉത്തരവാദിത്തങ്ങളിൽ അവർക്ക് അർഹമായ സ്ഥാനം നൽകുകയും ചെയ്യുന്നു,’ അദ്ദേഹം കൂട്ടിച്ചേർത്തു.

പാന്ഥിക് തത്ത്വങ്ങൾ, സംസ്ഥാനത്തിന്റെ അവകാശങ്ങൾ, രക്തസാക്ഷി കുടുംബങ്ങളുടെ ബഹുമാനം, പഞ്ചാബിന്റെ ഭാവി എന്നിവ രാഷ്‌ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി നിലനിർത്തിക്കൊണ്ട് പഞ്ചാബിൽ അകാലിദൾ വാരിസ് പഞ്ചാബ് അതിന്റെ രാഷ്‌ട്രീയ പോരാട്ടം തുടരുമെന്ന് സിംഗ് പറഞ്ഞു.

Tags: punjabakalidal#KhalistanExtremism#AkaliDalWarisPunjabDe
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

News

ലഹരിവിമുക്ത പഞ്ചാബിന് ബിജെപിയുടെ പ്രചാരണ പരിപാടികൾ 18 മുതൽ

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

India

അമൃത്സർ വിമാനത്താവളത്തിൽ റൺവേയ്‌ക്ക് സമീപം ഡ്രോണുകൾ കണ്ടെത്തി : അതീവ ജാഗ്രത , ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

News

പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയുടെ നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

പുതിയ വാര്‍ത്തകള്‍

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.