Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിത്രരാമായണം 24: വിഭീഷണന്റെ ശരണാഗതി

ഡോ. സുകുമാര്‍ കാനഡbyഡോ. സുകുമാര്‍ കാനഡ
Aug 10, 2026, 10:32 am IST
inSamskriti
വിഭീഷണന്‍ രാമന്റെയടുക്കല്‍ ശരണം തേടുന്നു

വിഭീഷണന്‍ രാമന്റെയടുക്കല്‍ ശരണം തേടുന്നു

വിഭീഷണന്‍ നാല് സഹചാരികളുമായി ലങ്കയില്‍ നിന്നും ആകാശമാര്‍ഗേ പുറപ്പെട്ട്, രാമന്റെ സമീപം ഇറങ്ങി വിനയത്തോടെ, താന്‍ രാവണ സഹോദരനാണെന്നും സീതയെ തട്ടിയെടുത്ത രാവണന്റെ ദുഷ്പ്രവര്‍ത്തിയെ അംഗീകരിക്കാത്തതിനാല്‍ രാമനോടൊപ്പം ചേരാന്‍ തീരുമാനിച്ചതായും വിശദീകരിച്ചു. ശത്രുപക്ഷത്തുനിന്നു വന്നവനാകയാലും രാക്ഷസവര്‍ഗ്ഗം വഞ്ചനയില്‍ വിദഗ്ധരാണെന്നറിയാവുന്നതിനാലും സുഗ്രീവന് വിഭീഷണന്റെ ആത്മാര്‍ഥതയെപ്പറ്റി ആദ്യം അത്ര വിശ്വാസമില്ലായിരുന്നു. പക്ഷേ ഹനുമാന്‍ ഉറപ്പ് നല്കി. ”എല്ലാവരിലും നല്ലവരുണ്ടാവും. വിഭീഷണന്‍ അങ്ങിനെയുള്ള ആളാണ്. മാത്രമല്ല തന്നെ ആശ്രയിക്കുന്നവര്‍ക്ക് അഭയം നല്കുക എന്നത് രാജാവിന്റെ ധാര്‍മ്മികമായ കര്‍ത്തവ്യവുമാണല്ലോ.”

ശുകബന്ധനം


രാമനുള്ള പിന്തുണ പിന്‍വലിക്കാന്‍ സുഗ്രീവനോട് ആവശ്യപ്പെടുന്ന സന്ദേശവുമായി രാവണന്‍ ശുകനെ ദൂതയച്ചു. ലങ്ക സ്വര്‍ഗ്ഗത്തേക്കാള്‍ ശക്തമാണെന്നും മനുഷ്യര്‍ ദുര്‍ബലയോദ്ധാക്കളാണെന്നും പറഞ്ഞ് യുദ്ധത്തില്‍ സുഗ്രീവന്റെ ഉദ്ദേശ്യം ചോദ്യം ചെയ്യുന്ന രീതിയിലായിരുന്നു രാവണസന്ദേശം. ഇത് കേട്ട് വാനരര്‍ ശുകനെ ആക്രമിക്കവേ, ശുകന്‍ രാമനെ വിളിച്ചു കരഞ്ഞു. രാമന്‍ വാനരന്മാരോട് ശുകനെ ബന്ധവിമുക്തനാക്കാന്‍ ഉത്തരവിട്ടു. ലങ്കയിലെത്തുവോളം ശുകനെ ഒപ്പം നിര്‍ത്തി.

സേതുബന്ധനം
ലങ്കയിലേക്ക് സമുദ്രം കുറുകെ കടക്കാനുള്ള മാര്‍ഗ്ഗത്തിനായി രാമന്‍, വിഭീഷണന്‍, ലക്ഷ്മണന്‍, സുഗ്രീവന്‍ എന്നിവര്‍ ഒത്തുചേര്‍ന്ന് ആലോചിച്ചു. അവര്‍ സമുദ്രദേവനായ വരുണന്റെ സഹായം തേടി കടലില്‍ ചിറകെട്ടി ഒരു പാത നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. രാമന്‍ കിഴക്കോട്ട് മുഖം തിരിഞ്ഞിരുന്നു ധ്യാനിച്ച് മൂന്ന് ദിവസം പ്രാര്‍ത്ഥന നടത്തിയെങ്കിലും സമുദ്രദേവനായ വരു ണന്‍ പ്രത്യക്ഷപ്പെട്ടില്ല. ഉദ്ധതമായ കോപം പ്രകടിപ്പിച്ച്, രാമന്‍ തന്റെ വില്ലും അമ്പുകളും തയ്യാറാക്കി സമുദ്രത്തെ വറ്റിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തി. വരുണന്‍ പ്രത്യക്ഷപ്പെട്ട്, രാമന്റെ ദയയ്‌ക്കായി കേണ് തന്റെ താമസിക സ്വഭാവത്തെപ്പറ്റി പറഞ്ഞു ക്ഷമ യാചിച്ചു സ്തുതിച്ചു.

വരുണന്‍ രാമനോട് ലങ്കയുടെ വടക്കന്‍ മേഖലയില്‍ രാക്ഷസന്മാരുടെ അധിവാസം ഉള്ളയിടം വൃത്തിയാക്കി അവിടേയ്‌ക്ക് ഒരു ചിറ നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിച്ചു. ദേവ ശില്പിയായ വിശ്വകര്‍മ്മാവിന്റെ മകന്‍ നളനെയാണ് നിര്‍മ്മാണദൗത്യം ഏല്‍പ്പിച്ചത്. ചിറനിര്‍മ്മിക്കാനുള്ള സൗകര്യത്തിനായി സമുദ്രം പിന്‍വാങ്ങിയപ്പോള്‍ രാമന്‍, സുഗ്രീവന്‍, നളന്‍, ലക്ഷ്മണന്‍ എന്നിവര്‍ നിര്‍മ്മാണജോലി ആസൂത്രണം ചെയ്തു. ഭീമാകാരന്മാരായ വാനരന്മാര്‍ നൂറ് യോജന നീളവും പത്ത് യോജന വീതിയുമുള്ള ചിറ നിര്‍മ്മിക്കാന്‍ വേണ്ടി വലിയ കല്ലുകളും മരങ്ങളും കൊണ്ടുവന്നു.

രാമന്‍ കടല്‍ത്തീരത്ത് ശിവഭഗവാനെ പൂജിച്ചു. ആ സ്ഥലത്തിന് രാമേശ്വരം എന്ന് പേര് നല്‍കി, അവിടെയെത്തി ആരാധന നടത്തുന്നവര്‍ക്കും തീര്‍ത്ഥാടനങ്ങള്‍ ചെയ്യുന്നവര്‍ക്കും രാമന്‍ മോക്ഷപദം ഉറപ്പാക്കി.

ചിറയുടെ നിര്‍മ്മാണം വേഗത്തില്‍ പുരോഗമിച്ചു. ആദ്യ ദിവസം പതിന്നാല് യോജന നീളം പണി തീര്‍ന്നു. ഓരോ ദിവസവും കൂടുതല്‍ നീളം പണി തീര്‍ത്ത് അഞ്ചാം ദിവസം ഇരുപത്തിമൂന്നു യോജന പണിത് ചിറകെട്ടല്‍ പൂര്‍ത്തിയാക്കി. വാനരന്മാര്‍ എല്ലാവരും ഒത്തുചേര്‍ന്ന് കൂട്ടത്തോടെ ലങ്കയിലേക്ക് നടക്കാന്‍ തുടങ്ങി. രാമന്‍ ഹനുമാന്റെ തോളിലും ലക്ഷ്മണന്‍ അംഗദന്റെ തോളിലും കയറിയാണ് ലങ്കയിലേക്ക് പോയത്.

രാമന്‍ സുബേലപര്‍വ്വതത്തിന്റെ മുകളില്‍ കയറി, ലങ്കാനഗരത്തെ വീക്ഷിച്ചു വിസ്മയം പൂണ്ടു. ഇന്ദ്രന്റെ അമരാവതിയെ വെല്ലുന്ന സ്വര്‍ണ്ണഗോപുരങ്ങള്‍, കൈലാസംപോലെ മനോഹരമായ കൊട്ടാരങ്ങള്‍ എന്നിവ നിരീക്ഷിച്ചു. നഗരം ആയുധസജ്ജമായി കാണപ്പെട്ടു. രാവണന്‍ തന്നെ സേവിക്കുന്ന സുന്ദരതരുണിമാരാല്‍ ചുറ്റപ്പെട്ട് പത്ത് തലയിലും സ്വര്‍ണ്ണ മകുടങ്ങള്‍ ധരിച്ച്, രത്നസിംഹാസനത്തില്‍ ഇരുന്നു. രാമന്‍, രാവണനുള്ള ഒരു സന്ദേശം കയ്യില്‍ കൊടുത്ത് ശുകനെ വിട്ടയച്ചു.

Tags: ramayanaDevotionalRamayana Masam 2026
ഡോ. സുകുമാര്‍ കാനഡ
ഡോ. സുകുമാര്‍ കാനഡ
എഴുത്തുകാരനും കവിയും വിവര്‍ത്തകനുമായഡോ. സുകുമാര്‍ കാനഡയുടെ കൃതികള്‍ ഭാരതത്തിന്റെ ആത്മീയവും തത്ത്വചിന്താപരവുമായ പാരമ്പര്യത്തില്‍ ആഴത്തില്‍ വേരൂന്നിയവയാണ്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന ഇദ്ദേഹം കവിത, ലേഖനം, യാത്രാവിവരണം, പുനരാഖ്യാനം, വിവര്‍ത്തനം എന്നിവ ഉള്‍പ്പെടെ പതിനെട്ടോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഡോ. സുകുമാര്‍, കാനഡയിലും അമേരിക്കയിലും രജിസ്റ്റര്‍ ചെയ്ത പ്രൊഫഷണല്‍ എഞ്ചിനീയറും പ്രോജക്റ്റ് മാനേജരുമാണ്. കാനഡയിലെ വാന്‍കൂവറില്‍ മൂന്നു പതിറ്റാണ്ടിലധികമായി താമസിക്കുന്ന അദ്ദേഹം ഇപ്പോള്‍ ഒരു ബഹുരാഷ്ട്ര സ്ഥാപനത്തില്‍ ചീഫ് എഞ്ചിനീയറായും മാനേജറായും സേവനമനുഷ്ഠിക്കുന്നു. [email protected] [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അമ്മയുടെ വാത്സല്യവും കരുതലും

Samskriti

നമാമി രാമം 24: വിശേഷണമാല, വീര്യജ്വാല

Samskriti

രാമസ്പര്‍ശം 24: അശോകവനത്തിലെ പ്രതീക്ഷ

Samskriti

മധുര പൂരമീ മഴ

Samskriti

ചിത്രരാമായണം 23: യുദ്ധകാണ്ഡം

പുതിയ വാര്‍ത്തകള്‍

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

ഉമ്മന്‍ ചാണ്ടി സ്മാരക കര്‍ഷക അവാര്‍ഡ് ചെറുവയല്‍ രാമന്

ഇഡി ആക്രമണക്കേസ്; ‌വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

ചെലവു ചുരുക്കൽ നടപടികളുമായി ഹരിയാനാ സർക്കാർ; നയാബ് സിങ് സെയ്‌നി മാതൃകയാകുന്നു

സ്ത്രീധനത്തെച്ചൊല്ലി മരണം; അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി

പ്രസിഡന്റ്സ് കളേഴ്‌സ് പുതുച്ചേരി പോലീസിന് സമ്മാനിച്ചു

വിഭീഷണന്‍ രാമന്റെയടുക്കല്‍ ശരണം തേടുന്നു

ചിത്രരാമായണം 24: വിഭീഷണന്റെ ശരണാഗതി

കേരളം ബില്‍ ഇന്ന് ലോക് സഭയില്‍; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബില്‍ അവതരിപ്പിക്കും

ആരോപണങ്ങൾക്ക് പിന്നിൽ ആഴത്തിലുള്ള ഗൂഢാലോചന! ബ്രിജ് ഭൂഷണിനെതിരായ കേസ് കെട്ടിച്ചമച്ചതും രാഷ്‌ട്രീയപ്രേരിതവുമെന്ന് കോടതി

അവധി ദിവസത്തിൽ കസ്റ്റഡിയിലെടുത്ത ടി.ജി മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു: ആഭ്യന്തര വകുപ്പിന്റെ ഗൂഢാലോചന തെളിയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.