Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

സിഡ്നിയില്‍ നടന്ന സംവാദപരിപാടിയില്‍ ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടുന്ന വിദേശകാര്യമന്ത്രി ജയശങ്കറിന്റെ പഴയ വീഡിയോ വൈറല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2026, 09:39 pm IST
inIndia
കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ന്യൂദല്‍ഹി:സിഡ്നിയില്‍ നടന്ന സംവാദപരിപാടിയില്‍ ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടുന്ന വിദേശകാര്യമന്ത്രി ജയശങ്കറിന്റെ പഴയ വീഡിയോ വൈറല്‍. ഇന്ത്യയില്‍ ജനാധിപത്യം തകര്‍ക്കപ്പെടുന്നതിനെക്കുറിച്ച് ജോര്‍ജ്ജ് സോറോസ് പറഞ്ഞല്ലോയെന്ന് സംവാദപരിപാടിയില്‍ ഒരു ജേണലിസ്റ്റാണ് ജയശങ്കറിനോട് ചോദിച്ചത്. ഇതിനുള്ള മറുപടിയിലാണ് മോദി വിരുദ്ധ നിലപാടുള്ള വ്യക്തിയാണ് ജോര്‍ജ്ജ് സോറോസെന്ന നിലപാട് ജയശങ്കര്‍ തുറന്നടിച്ച് പറഞ്ഞത്.

“ലോകക്രമം മാറിക്കൊണ്ടിരിക്കുകയാണെന്നും ഇനിയുള്ള ലോകം യൂറോ-അറ്റ്ലാന്‍റിക് കേന്ദ്രീകൃതമല്ലെന്നുമുള്ള (അമേരിക്കയെയോ, യൂറോപ്പിനെയോ കേന്ദ്രീകരിച്ചല്ലെന്ന) കാര്യം മനസ്സിലാക്കണം. അന്ന് മ്യൂണിക് കോണ്‍ഫറന്‍സില്‍ ജോര്‍ജ്ജ് സോറോസ് പറഞ്ഞത് ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും ഇന്ത്യയിലെ പ്രധാനമന്ത്രി ജനാധിപത്യവാദിയല്ലെന്നുമാണ്. ദശലക്ഷക്കണക്കിന് മുസ്ലിങ്ങളുടെ പൗരത്വം മോദി സര്‍ക്കാര്‍ ഇല്ലാതാക്കാന്‍ പോവുകയാണെന്നും അന്ന് ജോര്‍ജ്ജ് സോറോസ് പറഞ്ഞു. ഞങ്ങള്‍ ഒരു മുസ്ലിമിന്റെ പോലും പൗരത്വം റദ്ദാക്കിയിട്ടില്ല. “- ജയശങ്കര്‍ പറഞ്ഞു.

അമേരിക്കയിലെ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസിന്റെ ധനസഹായത്തില്‍ ഇന്ത്യയില്‍ നിരവധി എന്‍ജിഒ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ വഴി ഇന്ത്യയിലെ മോദി സര്‍ക്കാരിനെതിരെ വലിയ പ്രചാരവേലകളാണ് നടക്കുന്നത്. പ്രധാനമന്ത്രി മോദിയെ അധികാരത്തില്‍ നിന്നും മറിച്ചിട്ട് പകരം രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രിയായി അവരോധിക്കാന്‍ ജോര്‍ജ്ജ് സോറോസ് സംഘടനകള്‍ ഇന്ത്യയില്‍ നിരവധി വ്യാജപ്രചാരണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. അതില്‍ പ്രധാനം ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ (OSF) എന്ന സംഘടന 2019ല്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ ഉദ്ദേശിച്ച് സംഘടിപ്പിച്ച ഭാരത് ജോഡോ യാത്രയാണ്. ഇതിനുള്ള ഫണ്ട് മുഴുവന്‍ നല്‍കിയത് ജോര്‍ജ്ജ് സോറോസിന്റെ സംഘടനയാണ്. അതുപോലെ ജോര്‍ജ്ജ് സോറോസുമായി ബന്ധപ്പെട്ട സംഘടനകള്‍ തന്നെയാണ് അദാനി ഗ്രൂപ്പിനെ തകര്‍ക്കാന്‍ അമേരിക്കയില്‍ ഹിന്‍ഡന്‍ബര്ഗ് റിസര്‍ച്ച് (HIndenburg Research) എന്ന കമ്പനിയെക്കൊണ്ട് കള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ അദാനിയെ ജയിലിലിടാന്‍ വേണ്ടി ജോര‍്ജ്ജ് സോറോസിന്റെ ഒസിസിആര്‍പി എന്ന മറ്റൊരു സംഘടന സുപ്രീംകോടതിയെ വരെ സമീപിച്ചു. പ്രശാന്ത് ഭൂഷണെപ്പോലെയുള്ള അഭിഭാഷകരെ വെച്ച് വരെ വാദിച്ചു. പക്ഷെ അദാനിയ്‌ക്ക് അനുകൂലമായി വിധിക്കുകയായിരുന്നു. ഇതിന് പുറമെ ജോര്‍ജ്ജ് സോറോസിന്റെ എഫ് ഡിഎല്‍-എപി (Federation of Democratic Leaders-Asia Pacific) എന്ന സംഘടനയും മോദിയ്‌ക്കെതിരായി പ്രവര്‍ത്തിച്ചു. വോട്ടിംഗ് മെഷീനില്‍ മോദി കൃത്രിമം നടത്തുന്നു എന്ന ആശയം രാഹുല്‍ ഗാന്ധി വഴി ഇന്ത്യയില്‍ പ്രചരിപ്പിച്ചത് ജോര്‍ജ്ജ് സോറോസ് സംഘടനകളുടെ നിര്‍ദേശപ്രകാരമാണ്.

“ന്യൂയോര്‍ക്കില്‍ ഇരിക്കുന്ന പ്രായമുള്ള, ധനികനായ, രാഷ്‌ട്രീയപക്ഷപാതമുള്ള ഒരാളാണ് ജോര്‍ജ്ജ് സോറോസ്. തന്റെ ഇംഗിതത്തിനനുസരിച്ച് ലോകം മാറണമെന്ന് ശഠിക്കുന്ന വ്യക്തിയുമാണ്. അദ്ദേഹം പ്രായമുള്ള, ധനികനായ രാഷ്‌ട്രീയപക്ഷപാതമുള്ള ആളാണെങ്കില്‍ എനിക്കത് പ്രശ്നമാകില്ലായിരുന്നു.പക്ഷെ ജോര്‍ജ്ജ് സോറോസ് പ്രായമുള്ള, ധനികനായ, രാഷ്‌ട്രീയപക്ഷപാതമുള്ള ആള്‍ മാത്രമല്ല, അപകടകാരി കൂടിയാണ്. ജോര്‍ജ്ജ് സോറോസ് തന്റെ അപകടകരമായ ആശയങ്ങള്‍ അടിച്ചേല്‍പിക്കാന്‍ വേണ്ടി പണമിറക്കുകയും ചെയ്യുന്നു.ആഗോളവല്‍ക്കരണം എന്താണ് ചെയ്തത്? അത് ഇന്ത്യയിലേക്ക് പണം കൊണ്ടുവന്നു. ഇത്തരം വിദേശസംഘടനകള്‍ക്ക് അവരുടെ അജണ്ട പ്രചരിപ്പിക്കാനുള്ള മാര്‍ഗ്ഗമായി മാറുകയും ചെയ്തു”- ജയശങ്കര്‍ വ്യക്തമാക്കി.

“ജോര്‍ജ്ജ് സോറോസിന് കൃത്യമായ രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ട്. അദ്ദേഹം ഇന്ത്യ എന്നത് 140 കോടി ജനങ്ങളുള്ള ഒരു രാജ്യമാണെന്ന് കരുതുന്നുപോലുമില്ല. വാസ്തവത്തില്‍ ഇവിടുത്തെ ജനങ്ങളാണ് എങ്ങിനെയാണ് രാജ്യം പ്രവര്‍ത്തിക്കേണ്ടതെന്ന് തീരുമാനിക്കുന്നത്. ജോര്‍ജ്ജ് സോറോസിന് ഒരു രാജ്യത്തെ തെരഞ്ഞെടുപ്പൊക്കെ ഇഷ്ടമാണ്. പക്ഷെ അദ്ദേഹം വിചാരിക്കുന്ന ആള്‍ ജയിച്ചെങ്കില്‍ മാത്രം. ഇനി അവര്‍ക്ക് ഇഷ്ടമില്ലാത്ത ഒരാളാണ് തെരഞ്ഞെടുക്കപ്പെടുന്നതെങ്കില്‍ അവര്‍ പറയും ഇന്ത്യയുടെ ജനാധിപത്യം ശരിയല്ല എന്ന്. “- ജയശങ്കര്‍ തുറന്നടിക്കുന്നു.

“ഒരു രാജ്യത്ത് തുറന്ന ജനാധിപത്യം വേണമെന്നാണ് ജോര്‍ജ്ജ് സോറോസ് വാദിക്കുക. ആ രാജ്യത്ത് സുതാര്യത വേണം എന്നും ജോര്‍ജ്ജ് സോറോസ് പറയും. ഇങ്ങിനെയൊക്കെ ഭംഗിയായി ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുമെങ്കിലും ഭരണത്തെ അട്ടിമറിക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ രീതികള്‍ അറിയാവുന്നവരാണ് ഞങ്ങള്‍. അതിനാവശ്യമായ തന്ത്രങ്ങള്‍ മെനയുന്നവരാണ് ജോര്‍ജ്ജ് സോറോസിനെപ്പോലുള്ളവര്‍. ഇന്ന് ജനാധിപത്യത്തെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ നല്ല രീതിയില്‍ വോട്ടെടുപ്പ് നടക്കുന്നുണ്ട്. പോളിംഗ് ശതമാനം കൂടുതലാണ്. മികച്ച തെരഞ്ഞെടുപ്പ് ഫലം വരുന്നു. ഈ തെരഞ്ഞെടുപ്പ് ഫലത്തെ ആരും ചോദ്യം ചെയ്യാറില്ല. ഞങ്ങളുടെ തെരഞ്ഞെെടുപ്പ് ഫലത്തെ ആരും കോടതിയില്‍ ചോദ്യം ചെയ്യാറില്ല. ഇന്ത്യയില്‍ അസാധുവായ ബാലറ്റ് പേപ്പറുകള്‍ കുറവാണ്. പക്ഷെ ജോര്‍ജ്ജ് സോറോസിനെപ്പോലുള്ളവര്‍ ഈ ജനാധിപത്യത്തെയാണ് ചോദ്യം ചെയ്യുന്നത്. എന്റെ അഭിപ്രായം ഭൂരിപക്ഷം വോട്ടര്‍മാരാണ് കാര്യങ്ങള്‍ തീരുമാനിക്കുക എന്നതാണ്. പക്ഷെ അതിനെ ചോദ്യം ചെയ്യുന്നത് ശരിയല്ല. “- ജയശങ്കര്‍ പറയുന്നു.

“ഞങ്ങള്‍ കൊളോണിയലിസത്തിന്റെ കയ്‌പ് അറിഞ്ഞവരാണ്. രാജ്യത്തിന് പുറത്തുള്ളവര്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ശരിയല്ല. പുറത്തുനിന്നുള്ളവര്‍ ഇവിടുത്തെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. ഇവിടുത്തെ ദശലക്ഷക്കണക്കിന് വോട്ടര്‍മാര്‍ക്ക് വോട്ടവകാശം നഷ്ടപ്പെടുന്നുവെന്ന് ഇവര്‍ വെറുതെ ഭയപ്പെടുത്തുകയാണ്. ഇത് ഞങ്ങളുടെ സാമൂഹ്യഘടനയ്‌ക്ക് വലിയ നാശമാണ് ഉണ്ടാക്കുന്നത്. പുറത്ത് നിന്നുള്ളവര്‍ ഇവിടെ ആളുകളെ വെച്ച് പ്രവര്‍ത്തിക്കുകയാണ്. അവര്‍ ഇന്ത്യയ്‌ക്കുള്ളില്‍ നിരന്തരം ഇല്ലാത്ത ഭയം സൃഷ്ടിച്ചുകൊണ്ടേയിരിക്കുകയാണ്.” – ജയശങ്കര്‍ ആഞ്ഞടിച്ചു.

വാസ്തവത്തില്‍ ഇത് ഒരു വര്‍ഷം മുന്‍പ് നടന്ന ഒരു പരിപാടിയുടെ ഭാഗമായി നടന്ന ചോദ്യവും ഉത്തരവുമാണെങ്കിലും ദല്‍ഹിയിലെ വിദ്യാര‍്ത്ഥി സമരത്തിന്റെ പശ്ചാത്തലത്തില്‍ ജോര‍്ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന്‍രെ മുഖം മൂടി അഴിഞ്ഞുവീഴുകയാണ്. ഇന്ത്യയില്‍ നിരവധി എന്‍ജിഒകള്‍ സ്ഥാപിച്ച് അമേരിക്കയുടെ താല്‍പര്യം ഇന്ത്യയില്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

 

 

 

Tags: DemocracyGeorge SorosS JaishankarjaishankarLatest newsOSFSoros foundation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

Kerala

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

ശാപങ്ങൾ ഏൽക്കാതെയിരിക്കാൻ എന്തു ചെയ്യണമെന്ന് അറിയാം..

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

ഈശ്വരൻ പ്രകൃതിയായി ഇരുന്നയിടം : ദ്വാപരയുഗവുമായി ബന്ധപ്പെട്ട ഐതിഹ്യമുള്ള ഇരിങ്ങോൾ കാവിലെ വിശേഷങ്ങൾ 

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.