Kerala

കേരളം ഭീകരരുടെ സുരക്ഷിത താവളം

.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: ഇസ്ലാമിക ഭീകരരുടെ സുരക്ഷിത ഒളിത്താവളമായി കേരളം. മംഗളൂരുവിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വധിച്ച കേസിലെ രണ്ടു പ്രതികളെ പിടിച്ചത് കേരളത്തില്‍ നിന്നാണ്. മാത്രമല്ല ഇവര്‍ക്കും മറ്റു പല പ്രതികള്‍ക്കും കേരള ബന്ധമുണ്ടെന്നാണ് സൂചന. പലര്‍ക്കും സാമ്പത്തിക സഹായങ്ങള്‍ ഇവിടെ നിന്ന് ലഭിക്കുന്നുണ്ടെന്നും എന്‍ഐഎ കരുതുന്നു. സംസ്ഥാനത്ത് കൂണുപോലെ വ്യാപകമായ ഷവര്‍മ കടകളില്‍ പലതിലും നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ക്ക് പല പേരുകളില്‍ ജോലിയുണ്ടെന്നാണ് വിവരം. നെട്ടാരുവിന്റെ കൊലപാതക കേസില്‍ എന്‍ഐഎ തലയ്‌ക്ക് ലക്ഷങ്ങള്‍ വിലയിട്ടിരുന്ന രണ്ട് ഭീകരര്‍ അറസ്റ്റിലായത് കൊച്ചിയില്‍ നിന്നാണ്.

കഴിഞ്ഞ മാസമാണ് എറണാകുളത്തെ കായലോര മേഖല പള്ളുരുത്തിയില്‍ നിന്ന് പിഎഫ്‌ഐ ഭീകരന്‍ അബ്ദുള്‍ നാസീറിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. രണ്ടര വര്‍ഷമായി പള്ളുരുത്തിയിലെ ഒരു ഷവര്‍മ കടയില്‍ ജോലിയായിരുന്നു ഇയാള്‍ക്ക്. കഴിഞ്ഞദിവസം തലയ്‌ക്ക് നാലു ലക്ഷം പാരിതോഷികം എന്‍ഐഎ പ്രഖ്യാപിച്ചിരുന്ന പിഎഫ്‌ഐ ഭീകരന്‍ എം.ആര്‍. ഉമ്മര്‍ ഫാറൂഖ് പിടിയിലായതും കൊച്ചിയില്‍ നിന്നു തന്നെയാണ്. എറണാകുളത്തെ പള്ളുരുത്തി, പെരുമ്പാവൂര്‍, കളമശ്ശേരി, പാനായിക്കുളം തുടങ്ങി പല മേഖലകളും ഇസ്ലാമിക ഭീകരര്‍ക്ക് യഥേഷ്ടം വിലസാവുന്ന സ്ഥലങ്ങള്‍. പലതും പോലീസിന് പോലും ചെന്നെത്താനാകാത്ത ഇടങ്ങള്‍.

പള്ളുരുത്തിയില്‍ ഭീകരന്‍ ഒളിവില്‍ക്കഴിഞ്ഞിരുന്നതു പോലീസ് അറിഞ്ഞിരുന്നില്ല. എന്‍ഐഎ അറസ്റ്റ് ചെയ്ത ശേഷമായിരുന്നു പോലീസ് അറിഞ്ഞത്. കുറച്ച് വര്‍ഷം മുമ്പ് ആലപ്പുഴയിലെ പിഎഫ്‌ഐ റാലിയില്‍ കുപ്രസിദ്ധമായ ‘അവലും മലരും കുന്തിരിക്കവും’ മുദ്രാവാക്യം വിളിച്ച ബാലന്‍ പള്ളുരുത്തി സ്വദേശിയാണ്. പിഎഫ്‌ഐക്കാരന്‍ പിതാവിന്റെ കൈയിലിരുന്നായിരുന്നു ബാലന്‍ പ്രകോപന മുദ്രാവാക്യം വിളിച്ചത്.

കഴിഞ്ഞവര്‍ഷം പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളില്‍ യൂണിഫോം ധരിക്കാന്‍ തയാറാകാതെ ഹിജാബ് ധരിച്ചെത്തി പ്രശ്‌നമുണ്ടാക്കിയിരുന്നു. എസ്ഡിപിഐക്കാരുടെ പിന്തുണയോടെയായിരുന്നു ഇത്. സ്‌കൂളധികൃതര്‍ക്ക് അവസാനം കോടതിയെ സമീപിക്കേണ്ടി വന്നു. സ്‌കൂളിനെതിരേ വലിയ ഭീഷണിയായിരുന്നു അന്ന് പിഎഫ്‌ഐ ഭീകരര്‍ ഉയര്‍ത്തിയത്.

കുപ്രസിദ്ധമായ കൈ വെട്ട് കേസിലെ പ്രതികള്‍ക്ക് ഇവിടെ സംരക്ഷണം നല്കിയിരുന്നെന്നാണ് പറയുന്നത്. മദനിയുമായി ബന്ധപ്പെട്ട് ഈ മേഖലയില്‍ അന്വേഷിച്ചിരുന്നു. നമ്പ്യാപുരം, കച്ചേരിപ്പടി, തങ്ങള്‍ നഗര്‍ മേഖലകളെല്ലാം പൂര്‍ണമായും ഇസ്ലാമിക ഭീകരരുടെ പിടിയിലാണ്. സിമി ഭീകരരുടെ കേന്ദ്രമായിരുന്ന പാനായിക്കുളം ആലുവ മേഖലയിലാണ്.
ജില്ലയില്‍ വ്യാപകമായി മുളച്ചു പൊന്തുന്ന അറേബ്യന്‍ ഭക്ഷണ ശാലകളിലെ ജോലിക്കാരെക്കുറിച്ച് ധാരണയൊന്നും പോലീസിനില്ല. ഇപ്പോള്‍ വഴിനീളെ സംശയകരമായ രീതിയില്‍ അത്തര്‍ കടകളും മുളച്ചുപൊന്തുന്നുണ്ട്. സംശയാസ്പദമായുള്ള കാര്യങ്ങളെക്കുറിച്ച് അന്വേഷണമൊന്നും പോലീസ് നടത്തുന്നില്ലെന്നതാണ് വിചിത്രം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള എടിഎസ് വിഭാഗമോ എന്‍ഐഎയോ ഭീകരരെ പിടികൂടുമ്പോള്‍ മാത്രമേ പോ
ലീസ് ഇതറിയൂ.