Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഇതാ ഒരു തെക്കന്‍ ബംഗ്ലാദേശ്

അഡ്വ. കെ. രാംകുമാര്‍ by അഡ്വ. കെ. രാംകുമാര്‍
Jan 11, 2026, 06:45 am IST
in Main Article

മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെയും ജ്യോതിബസുവിന്റെയും ജന്മസ്ഥലമായിരുന്ന, ഒരുകാലത്ത് ഭാരതത്തിന്റെ അഭിമാനമായിരുന്ന ബംഗാളിന്റെ ഒരുഭാഗം ഇന്ന് ഹിന്ദു വംശഹത്യയുടെ സ്ഥിരം വേദിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഞെട്ടിക്കുന്ന ക്രൂര കൊലപാതകങ്ങളാണ് ബംഗ്ലാദേശില്‍നിന്ന് വാര്‍ത്തയായി വരുന്നത്. എന്നിട്ടും ഇവിടത്തെ കപട മതേതരക്കാരില്‍ ഈ നഗ്നമായ മനുഷ്യാവകാശ ലംഘനം ഒരു ചലനവും ഉണ്ടാക്കിയിട്ടില്ല. ഇസ്രയേലില്‍ സംഗീതപരിപാടിയില്‍ പങ്കെടുക്കുന്നവരെ, സ്ത്രീകളെയടക്കം, നിഷ്ഠൂരമായി കൊലചെയ്തവരെ പ്രകീര്‍ത്തിക്കാനും അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുമാണ് ഇവിടത്തെ പുരസ്‌കാരമോഹികളായ സ്വയംപ്രഖ്യാപിത സാംസ്‌കാരിക നായകന്മാര്‍ ശ്രമിക്കുന്നത്. ലീലാവതി ടീച്ചര്‍ ഗാസയെപ്പറ്റി കണ്ണീരൊഴുക്കി കവിതയെഴുതിയപ്പോള്‍ നിരപരാധികളായ ഹിന്ദുയുവാക്കളെ പ്രാകൃതമായി ചുട്ടുകൊല്ലുന്നതിനെപ്പറ്റി ഒരു വരിപോലും എഴുതിയില്ല. ലീഗ് എന്ന രാഷ്‌ട്രീയ കക്ഷിയെ വിമര്‍ശിച്ച വെള്ളാപ്പള്ളി നടേശനെ വര്‍ഗ്ഗീയവാദിയായി ചിത്രീകരിക്കുകയും അദ്ദേഹത്തെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്ത, ഇത്തരം സാംസ്‌കാരികനായകന്‍മാരായ എം.എന്‍. കാരശ്ശേരിയുടെ നേതൃത്വത്തിലുള്ള സംഘം, ജോസഫ് മാഷിന്റെയും സലോമിയുടെയും ഗതി തങ്ങള്‍ക്ക് വരുമെന്ന് ഭയപ്പെടുന്നുണ്ടാകാം. എണ്‍പത്തിയാറ് കഴിഞ്ഞ വെള്ളാപ്പള്ളിയെ കരിഓയിലില്‍ മുക്കണമെന്ന് ഒരു പകല്‍ ഖദര്‍ധാരി ചെറുപ്പക്കാരന്‍ പറഞ്ഞത് ഏറ്റുപറയുകയാണ് നട്ടെല്ലില്ലാത്ത നമ്മുടെ സാംസ്‌കാരികവര്‍ഗ്ഗം. ലീഗ് ചത്ത കുതിരയാണെന്ന് പറഞ്ഞ നെഹ്റുവിന്റെ പ്രതിമകളില്‍ കരി ഓയിലൊഴിക്കാന്‍ യൂനസ്മാര്‍ തയ്യാറാകുമോ?

ഇതിനവര്‍ക്ക് ധൈര്യം പകരുന്നത് സമീപകാലത്തെ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ ജിഹാദി കൂട്ടുമുന്നണിയുടെ വിജയമാണ്. ഇന്നുവരെ കേരളം കണ്ടിട്ടില്ലാത്ത വര്‍ഗ്ഗീയമുന്നണിയാണ് ഇതുവരെ അവരെ താലോലിച്ചിരുന്ന ഇടതുപക്ഷമെന്നതാണ് അമ്പരിപ്പിക്കുന്നത്. ഈ അവിശുദ്ധ കൂട്ടുകെട്ടിന് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ- മുസ്ലിം ഏകീകരണം. ഇത് അപകടകരമായ സ്ഥിതിവിശേഷമാണ്. എട്ടണയ്‌ക്ക് കത്തിവാങ്ങി കുത്തിവാങ്ങി പാക്കിസ്ഥാന്‍ എന്ന വിചാരത്തിലാണ് ഇന്ന് മധ്യകേരളത്തിലെ ചില ജില്ലകളിലെ വിചാരധാര. ഖിലാഫത്ത് കാലത്ത് ഊരിയെടുത്ത കത്തിയുമായി വീണ്ടും നിരപരാധികളുടെ രക്തത്തിനായി ഇക്കൂട്ടര്‍ തത്രപ്പെട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ പത്ത് കൊല്ലമായി ഭരണത്തിന്റെ തണലില്‍ ഈ ദുഷ്പ്രവൃത്തികള്‍ ചെയ്തവര്‍ അക്രമോത്സുകവും രാജ്യവിരുദ്ധവുമായ അവരുടെ പ്രവര്‍ത്തികള്‍ക്ക് ആക്കം കൂട്ടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

ഓപ്പറേഷന്‍ സിന്ദൂര്‍ നടക്കുന്ന സമയത്ത് തെക്കെ ഇന്ത്യയെ വേര്‍പെടുത്താന്‍ ഗൂഢാലോചന നടന്നതായി പ്രമുഖ അന്വേഷണ ഏജന്‍സികള്‍ കോടതികളെ ധരിപ്പിച്ചിട്ടുണ്ട്. സമഗ്രമായ പദ്ധതി ഇതിനുവേണ്ടി തയ്യാറാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. അതായിരുന്നു ചില വിധ്വംസകരുടെ സ്വപ്‌നമായ തെക്കന്‍ ബംഗ്ലാദേശ്. തൃശൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍നിന്ന് പാക്കിസ്ഥാനിലേയ്‌ക്കു നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്ന ഒരു അസംകാരനെ അറസ്റ്റ് ചെയ്തപ്പോള്‍, ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. കേരളത്തില്‍ ക്രമാതീതമായി ബംഗ്ലാദേശികളുടെ സാന്നിധ്യമുണ്ട്. അവരുടെ മറവില്‍ റോഹിംഗ്യകളും തമ്പടിച്ചിട്ടുണ്ട്. ഇവരൊക്കെ ക്രസമാധാനത്തിന്വരെ ഭീഷണിയാണെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1937കളില്‍ പാക്കിസ്ഥാന്‍ വാദം ആരും ഗൗരവമായി എടുത്തിരുന്നില്ല. പത്ത് കൊല്ലത്തിനകം അത് യാഥാര്‍ത്ഥ്യമായില്ലേ? ഈ വഴിക്കുള്ള ഭയചിന്തകള്‍ അതിശയോക്തിപരമാണെന്ന് ആരും ധരിക്കണ്ട.

മുസ്ലീമല്ലാത്ത ആരും മുസ്ലീമെന്നോ മുസ്ലീം സംഘടനയെന്നോ ശബ്ദിച്ചുപോയാല്‍ വര്‍ഗ്ഗീയമാണെന്ന വികൃത മനസ്ഥിതി താലിബാനെപ്പോലും ലജ്ജിപ്പിക്കുന്നതാണ്. പ്രീണനക്കാരുടെ സഹായത്താല്‍ ഈ വിഭാഗക്കാര്‍ വേറെ രാജ്യം വേണമെന്ന് പറയില്ലെന്ന് എന്താണുറപ്പ്?

ഈ നഗ്നസത്യമാണ് വെള്ളാപ്പള്ളി നടേശന്‍ ചുരുങ്ങിയ വാക്കുകളില്‍ ജനങ്ങളെ അറിയിച്ചത്. ഒരു മതവിഭാഗത്തെയും കുറ്റപ്പെടുത്തുകയോ വിമര്‍ശിക്കുകയോ അദ്ദേഹം ചെയ്തിട്ടില്ല. ഇന്നത്തെ മുസ്ലിംലീഗ് രാജ്യവിഭജനത്തിന് വേണ്ടി വാദിച്ച അതേ ലീഗ് തന്നെയാണ് എന്ന് അഭിമാനപൂര്‍വം കേരളത്തിലെ ലീഗ് നേതൃത്വം വീമ്പിളക്കുന്നുണ്ട്.

ത്യാഗസമ്പന്നനും ലളിതജീവിതം നയിച്ചിരുന്നവനുമായ മൊയ്തു മൗലവിയെപ്പോലുള്ളവര്‍ ദ്വിരാഷ്‌ട്രവാദത്തെയും ഹിന്ദുക്കളോടുള്ള വെറുപ്പിനെയും ശക്തിയായി പ്രതിരോധിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെ പരിഹസിക്കുകയായിരുന്നു ലീഗുകാര്‍ ചെയ്തത്. കെ. കേളപ്പന്റെയും സി.കെ. ഗോവിന്ദന്‍ നായരുടെയും അനുഭവവും മറിച്ചല്ല. ലീഗുമായി കൂട്ടുകൂടുന്നത് കോണ്‍ഗ്രസിന്റെ മഹത്തായ പാരമ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന ചിന്തകൊണ്ടാണ് 1960ല്‍ സി.കെ. മുഹമ്മദ് കോയയെക്കൊണ്ട് തൊപ്പി ഊരിച്ചത്.

ഇന്നത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദുസ്ഥിതിയോ? ലീഗിന്റെ ഔദാര്യമില്ലാതെ ഒരൊറ്റ സീറ്റ് പോലും മലബാര്‍ പ്രദേശത്ത് കോണ്‍ഗ്രസ്സിന് സ്വപ്‌നം കാണാനാവില്ല. നെഹ്റു കുടുംബത്തിലെ രണ്ട് അംഗങ്ങള്‍ക്ക് വയനാട്ടിലെ പാര്‍ലമെന്റ് പ്രാതിനിധ്യം ലീഗിന്റെ ഔദാര്യത്തിലാണ്. അമേഠിയില്‍ സമാജ്വാദി പാര്‍ട്ടിയുടെ ഔദാര്യംപോലെതന്നെ. ചുരുക്കത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ പത്ത് ജന്‍പഥ് ആയി മാറിയിരിക്കുന്നു പാണക്കാട്. ലീഗ് നയിക്കുന്ന പഞ്ചവര്‍ഗ്ഗീയ മുന്നണിയുടെ (ജിഹാദ് മുന്നണി എന്ന് വേണമെങ്കില്‍ പറയാം) മേല്‍ക്കോയ്‌മയ്‌ക്ക് പഞ്ചപുച്ഛമടക്കി വഴങ്ങിക്കൊടുക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ദയനീയ സ്ഥിതിയാണ് കേരളത്തില്‍ കാണുന്നത്.

മലപ്പുറം ജില്ലയിലേയും പൊതുവേ വടക്കന്‍ ജില്ലകളിലേയും ഭൂരിപക്ഷ സമുദായക്കാര്‍ ഇന്ന് ആശങ്കയിലാണ്. ക്രിസ്ത്യന്‍ കുടിയേറ്റക്കാര്‍ ഉപേക്ഷിച്ച് പോകുന്ന ഭൂമി മുഴുവന്‍ ഒരു പ്രബല സമുദായത്തിന്റെ കയ്യിലായി. ഭൂരിപക്ഷ സമുദായം ഭൂമിയെല്ലാം നഷ്ടപ്പെട്ട് പിന്നോക്കക്കാരായി എന്നോ മാറിക്കഴിഞ്ഞിരിക്കുന്നു. ആ അപകര്‍ഷതാബോധത്തോടൊപ്പം ലൗ ജിഹാദ് തുടങ്ങിയ ഭീഷണിയും. തങ്ങളുടെ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല എന്ന ഭയാശങ്ക അവരുടെ മനസ്സുകളെ മഥിക്കുന്നു. ക്രിസ്ത്യന്‍ സമുദായത്തിനും ഇതേ വികാരമുണ്ട്. അവരുടെ ഇന്നത്തെ സ്ഥിതിയെക്കുറിച്ച് മാത്യൂസ് അവന്തി അടുത്തകാലത്തെഴുതിയ ലേഖനത്തില്‍ ഇങ്ങനെ പറയുന്നു. ”ക്രിസ്ത്യന്‍ സമൂഹത്തെ ഹിന്ദുജനത സംരക്ഷിക്കുന്നതെങ്ങനെയെന്ന് ഒരു നിമിഷം പരിശോധിക്കാം. ഭക്ഷണവും പാര്‍പ്പിടവും പണിയെടുക്കാനുള്ള ഭൂമിയും മാത്രമല്ല ദേവാലയങ്ങള്‍ പോലും നിര്‍മ്മിച്ചുകൊടുത്ത് ക്രിസ്ത്യന്‍ സമൂഹത്തെ സംരക്ഷിച്ചും ഏതാനും പ്രമുഖ പള്ളികളുടെ ചരിത്രത്തിലേക്ക്.”
”ജനിച്ചുവളര്‍ന്ന മാതൃഭൂമിയുടെ ശ്രേഷ്ഠ സംസ്‌കാരത്തെക്കുറിച്ച് ക്രിസ്ത്യാനികള്‍ അവരുടെ സ്‌കൂളുകളിലോ പള്ളികളിലോ ഒരക്ഷരം കുട്ടികളെ പഠിപ്പിച്ചില്ല. ഹൈന്ദവ സംസ്‌കാരത്തിന്റെ പൈതൃക സ്വത്തായ ജ്ഞാനസാഗരത്തിലേക്ക് മുങ്ങിത്തപ്പി അവിടെ എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കാന്‍ അവരുടെ മക്കളെ അനുവദിച്ചില്ല. പകരം അന്ധവിശ്വാസം അനാചാരം, വിഗ്രഹാരാധന, ബഹുദൈവ വിശ്വാസം എന്നൊക്കെപ്പറഞ്ഞ് ഹിന്ദുവിനെ പുച്ഛിക്കാന്‍ പഠിപ്പിച്ചു.”

തദ്ദേശ തെരഞ്ഞെടുപ്പ്, പണ്ടില്ലാത്ത വിധത്തില്‍ തത്വശാസ്ത്രങ്ങളും പ്രത്യയശാസ്ത്രങ്ങളും മറന്ന് വര്‍ഗ്ഗീയ ധ്രുവീകരണത്തിന് വഴിവച്ച് കൊടുത്തിരിക്കുന്നു. വിദ്വേഷവും വെറുപ്പും ആളിക്കത്തിച്ചിരിക്കുന്നു. സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ മുന്‍ പ്രൊഫസര്‍, ഡീന്‍, വൈസ് ചാന്‍സലര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന ഡോ. ജയപ്രസാദിന്റെ അഭിപ്രായം ശ്രദ്ധിക്കൂ.

”കേരളത്തിന്റെ ചരിത്രത്തില്‍ മുസ്ലിം, ക്രിസ്ത്യന്‍ വോട്ടുകള്‍ ഇത്തരത്തില്‍ വര്‍ഗ്ഗീയമായി കേന്ദ്രീകരിക്കുന്നത് ആദ്യമായാണ്. ദേശീയ വീക്ഷണവും വികസന രാഷ്‌ട്രീയവും മതേതരത്വവും, ഇടത്-പുരോഗമനവും എല്ലാം കേരളത്തിലെ ഹിന്ദു സമൂഹത്തിന്റെ മാത്രം ബാധ്യതയാവുമ്പോള്‍ ക്രിസ്ത്യന്‍-മുസ്ലിം വോട്ടുകള്‍ മതാടിസ്ഥാനത്തില്‍ കേന്ദ്രീകൃതമായി പോള്‍ ചെയ്യപ്പെട്ടു.”

ഇതൊക്കെയാണെങ്കിലും മതത്തിന്റെ ഈ അതിപ്രസരം സമുദായങ്ങളെ ഭിന്നിപ്പിക്കുന്നുവെന്നും ഇത് മുസ്ലിം സമുദായത്തിന് പ്രത്യേകിച്ചു ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും കേരളത്തിലെ വിദ്യാസമ്പന്നരായ മുസ്ലിങ്ങള്‍ ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്. അവര്‍ക്ക് ഭീകരവാദത്തോടും ജിഹാദികളോടും എതിര്‍പ്പാണ്. മലബാര്‍ പ്രദേശത്തെ മുസ്ലിങ്ങള്‍ പ്രത്യേകിച്ചും, സ്നേഹസമ്പന്നരും പരോപകാരികളും ദൈവഭയമുള്ളവരും വിശ്വസിക്കാന്‍ കൊള്ളാവുന്നവരും എല്ലാറ്റിനും പുറമെ നല്ല ആതിഥേയരുമാണ്. തീവ്രവാദപ്രവര്‍ത്തനത്തിന് ഇവരില്‍ ഭൂരിപക്ഷവും എതിരാണ്. സമൂഹത്തിലെ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും വര്‍ഗ്ഗീയതയുടെയും വക്താക്കളെ ഈ പ്രബുദ്ധ വിഭാഗമാണ് തടയേണ്ടത്.

നമുക്ക് സാഹോദര്യത്തിന്റെയും സഹനത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും സുവര്‍ണ്ണ നാളുകളിലേക്ക് തിരിച്ചുപോകാം. മതരാഷ്‌ട്രീയത്തിന് പകരം വികസന വിഷയങ്ങളും ക്ഷേമപദ്ധതികളും ചര്‍ച്ചാവിഷയമാക്കാം. വികസനം വര്‍ഗ്ഗീയതയെ കീഴടക്കിയ ചിത്രം ഉത്തരേന്ത്യയില്‍ കണ്ടതാണ്. അതുകൊണ്ട് സബ് കാ വികാസ് സബ്കാ സാത്ത്.

Tags: BangladeshMuslim terrorismJamaat-e-IslamiHindu genocide
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

World

ബ്രിട്ടനിൽ അഭയം നേടാൻ സ്വവർഗാനുരാഗികളായി വേഷം കെട്ടി പാകിസ്ഥാനികളും ബംഗ്ലാദേശികളും : പിടികൂടി പുറത്താക്കുമെന്ന് യുകെ

India

ബംഗ്ലാദേശിൽ നിന്നുള്ള കള്ളക്കടത്ത് തടയാൻ ശക്തമായ നടപടി സ്വീകരിച്ച് ഇന്ത്യൻ തീരസംരക്ഷണ സേന ; കോടിക്കണക്കിന് രൂപയുടെ ചരക്കുകൾ പിടികൂടി

India

ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഖലീലുർ റഹ്മാന്റെ ഇന്ത്യാ സന്ദർശനം ഇന്ന് മുതൽ: ജയ്ശങ്കറുമായും അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തും

Main Article

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പുതിയ വാര്‍ത്തകള്‍

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.