ന്യൂദല്‍ഹി: ആദിവാസി ഊരുകളുടെ പേര് ഉന്നതി എന്നാക്കിയ പിണറായി സര്‍ക്കാരിന്‌റെ നടപടി തിരുത്തുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ.എ തുളസി അറിയിച്ചു. ഊര് എന്നുതന്നെയാവും മേലില്‍ ഇവ അറിയപ്പെടുക. ഊര് മൂപ്പന്മാരുടെ അഭ്യര്‍ത്ഥന മാനിച്ചാണിത്. ഊര് എന്നത് തങ്ങളുടെ പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും അവിഭാജ്യ ഘടകമാണെ് അവര്‍ അവകാശപ്പെട്ടു. ഇത് മുന്‍നിര്‍ത്തിയാണ് പഴയ പേര് നിലനിര്‍ത്താന്‍ തീരുമാനിച്ചത്. ആദിവാസി സമൂഹങ്ങളുടെ ആത്മാഭിമാനവും സംസ്‌കാരവും സംരക്ഷിച്ചുകൊണ്ട് മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
പട്ടികജാതി വിഭാഗങ്ങള്‍ താമസിക്കുന്ന ഉന്നതികളുടെ പേര് തത്കാലം മാറ്റുന്നില്ല.
















