കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധം സാമൂഹിക മാധ്യമങ്ങളില്‍ കമന്റിട്ട യുവാവിനെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി നിതിന്‍ കക്കേടത്തിനെയാണ് അറസ്റ്റ് ചെയ്തത്.സൈബര്‍ എസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കസ്റ്റഡിയിലെടുത്തത്.
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയുമായി ബന്ധപ്പെട്ട വാര്‍ത്തയ്‌ക്കടിയിലാണ് നിതിന്‍ അപകീര്‍ത്തികരമായ കമന്റിട്ടത്. സംഭവത്തില്‍ ബേപ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അംഗം പരാതി നല്‍കിയത് പ്രകാരമാണ് പൊലീസ് കേസെടുത്തത്.
പൊതുസമൂഹത്തില്‍ ലഹളയുണ്ടാക്കാനും രാഷ്‌ട്രീയ വിരോധം വളര്‍ത്താനും ലക്ഷ്യമിട്ടാണ് പ്രതി ഫേസ്ബുക്കില്‍ കമന്റിട്ടതെന്ന് എഫ്‌ഐആറില്‍ പറയുന്നു.
















