തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ വിതരണത്തില്‍ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഇനി സഹകരണ ബാങ്കുകള്‍ വഴി നേരിട്ട് ലഭിക്കില്ല. പെന്‍ഷന്‍ വിതരണം വാണിജ്യ ബാങ്കുകള്‍ വഴി മാത്രമാക്കാനാണ് തീരുമാനം.
കിടപ്പ് രോഗികള്‍ക്കും ഒഴിവാക്കാന്‍ ആകാത്ത ഗുണഭോക്താക്കള്‍ക്കും മാത്രം നേരിട്ട് വിതരണം നടത്തും. പല സൊസൈറ്റികളും തിരിച്ചടവ് വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നില്ല. സഹകരണ സംഘങ്ങള്‍ക്ക് ഇന്‍സെന്റീവ് ഇനത്തിലുള്ള ചെലവും കാരണമാണെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന്റെ കത്ത് പരിശോധിച്ച ശേഷമാണ് തീരുമാനമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
















