തൃശൂര്‍: ചാലക്കുടി പോട്ടയില്‍ സ്‌കൂള്‍ ബസ് കനാലില്‍ വീണ് 10 കുട്ടികള്‍ക്ക് പരിക്കേറ്റു.ആളൂര്‍ സെന്റ് ജോസഫ് സ്‌കൂളിലെ ബസാണ് കനാലിലേക്ക് മറിഞ്ഞത്.
കുട്ടികളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.ആളൂര്‍ കനാല്‍പ്പാലത്തിനടുത്ത് താണിപ്പാറയിലേക്ക് പോകുന്ന വഴിയില്‍ വച്ചാണ് അപകടം സംഭവിച്ചത്.
ബസിലുണ്ടായിരുന്നത് പത്ത് കുട്ടികളാണ്.സ്‌കൂള്‍ സമയം കഴിഞ്ഞ് കുട്ടികളെ വീട്ടിലേക്ക് എത്തിക്കുന്ന ബസാണ് അപകടത്തില്‍പ്പെട്ട് മറിഞ്ഞത്.പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.ബസ് കനാലിലേക്ക് പൂര്‍ണമായി മറിയും മുമ്പ് തന്നെ കുട്ടികളെ രക്ഷപ്പെടുത്താന്‍ സാധിച്ചതാണ് വലിയ ദുരന്തം ഒഴിവാക്കിയത്.
















