Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ഇ.ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി തള്ളി.നിലവിലെ മാതൃകയില്‍ പദ്ധതിയുമായി മുന്നോട്ടുപോകാനാകില്ല.

ഇക്കാര്യം ഈ ശ്രീധരനെയും കേന്ദ്രത്തെയും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എം പിയുടെ ചോദ്യത്തിന് റെയില്‍വേ മന്ത്രാലയം നല്കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.

കേരളത്തില്‍ റെയില്‍വേ വികസനത്തിന് മുന്‍ നിശ്ചയിച്ച പദ്ധതികളുണ്ട്. സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചുവെന്നും കേന്ദ്രം അറിയിച്ചു.

473 കിലോമീറ്റര്‍ ദൂരത്തില്‍ ഇരുപത്തി മൂന്നു സ്റ്റേഷനുകളും 200 കിലോമീറ്റര്‍ വേഗതയും ഉളള അതിവേഗ റെയില്‍പാത പദ്ധതിയാണ് ഇ. ശ്രീധരന്‍ സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചത്.

Recent Posts