Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

കുടമാളൂര്‍ രാധാകൃഷ്ണന്‍byകുടമാളൂര്‍ രാധാകൃഷ്ണന്‍
Aug 3, 2026, 03:01 pm IST
inKottayam

ഗാന്ധിനഗര്‍(കോട്ടയം): കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇടതു വലതു മുന്നണികള്‍ മത്സരിച്ച് അനധികൃത നിയമനം നടത്തിയതുമൂലം പാവപ്പെട്ട രോഗികള്‍ക്കു ലഭിക്കേണ്ട സൗജന്യ ചികിത്സയും ബന്ധപ്പെട്ട സഹായങ്ങളും അട്ടിമറിക്കപ്പെട്ടു.

അനധികൃതമായി നിയമനം നേടിയവര്‍ക്ക് ശമ്പളം നല്‍കാന്‍ രോഗികള്‍ക്കു ലഭിക്കേണ്ട സൗജന്യ ചികിത്സാ പദ്ധതിയിലെ മുഴുവന്‍ തുകയും പൂര്‍ണ്ണമായും വകമാറ്റി. ആശുപത്രി വികസന സൊസൈറ്റി(എച്ച്ഡിഎസ്) വഴി വിവിധ പരിശോധനകള്‍ക്കും വാഹന പാര്‍ക്കിങിനും മറ്റുമായി പിരിക്കുന്ന ലക്ഷക്കണക്കിനു രൂപയും വകമാറ്റിയിട്ടുണ്ട്. ഇതോടെ കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നുള്ള പാവപ്പെട്ട രോഗികളുടെ സൗജന്യ ചികിത്സയും അട്ടിമറിക്കപ്പെട്ടു. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് താത്കാലിക കരാര്‍ ജീവനക്കാരെന്ന പേരില്‍ 720 അനധികൃത നിയമനങ്ങളാണ് നടത്തിയത്.

നിയമിക്കപ്പെട്ടവരെല്ലാം ഡിവൈഎഫ്‌ഐ ക്കാരോ ഇടതുപക്ഷ അനുഭാവികളോ ആയിരുന്നു. സര്‍ക്കാരിന്റെയോ ആരോഗ്യ വകുപ്പിന്റെയോ മുന്‍കൂര്‍ അനുമതി തേടാതെയാണ് നിയമനങ്ങള്‍ നടത്തിയത്. വി.ഡി. സതീശന്‍ മന്ത്രിസഭ നിലവില്‍ വന്ന ശേഷം ഇതുവരെ 54 പെയ്ഡ് നഴ്‌സുമാരെ ആശുപത്രിയുടെ മുന്‍ അധികൃതര്‍ നിയമിച്ചതായും ആരോപണമുണ്ട്.

അടിയന്തര സാഹചര്യങ്ങളില്‍ പോലും താല്കാലിക നിയമനങ്ങള്‍ നടത്തണമെങ്കില്‍ ബന്ധപ്പെട്ട വകുപ്പിന്റെ അനുമതി നിര്‍ബന്ധമാണ്. ഇതു വകവെക്കാതെ സ്വന്തക്കാരെ കുത്തിനിറയ്‌ക്കുക എന്ന ഉദ്ദേശ്യത്തിലായിരുന്നു ഈ നിയമനങ്ങള്‍. ഇവര്‍ക്കു ശമ്പളം കൊടുക്കുന്നതിനായി രോഗികള്‍ക്കു ലഭിക്കേണ്ട സൗജന്യ ചികിത്സാ പദ്ധതിയിലെ മുഴുവന്‍ തുകയും പൂര്‍ണ്ണമായും വകമാറ്റുകയായിരുന്നു.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ നോക്കുകുത്തിയാക്കി
സര്‍ക്കാര്‍ മേഖലയില്‍ ഒഴിവുകള്‍ വന്നാല്‍ അക്കാര്യം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ റിപ്പോര്‍ട്ട് ചെയ്ത് ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തി നിയമിക്കണമെന്നതാണ് നടപടിക്രമം. എന്നാല്‍ കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇത്രയേറെ ഒഴിവുകള്‍ ഉണ്ടായിട്ടും ഇവയൊന്നും റിപ്പോര്‍ട്ടു ചെയ്യുകയോ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ഒരു നിയമനം പോലും നടത്തുകയോ ചെയ്തിട്ടില്ല. സാധാരണക്കാര്‍ക്കും പാവപ്പെട്ടവവര്‍ക്കും സൗജന്യവും കൃത്യവുമായി ചികിത്സ ലഭിക്കേണ്ട കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയെ രാഷ്‌ട്രീയക്കാരുടെ കറവപ്പശുവാക്കി മാറ്റിയിരിക്കുകയാണ്. ഇതിനിടയിലും ആത്മാര്‍ത്ഥതയും കഴിവുമുള്ള ഒരു സംഘം ഡോക്ടര്‍മാരുടെ സേവനമാണ് ഇവിടെയെത്തുന്ന രോഗികള്‍ക്ക് ആശ്വാസം പകരുന്നത്.

Tags: Medical Collegekottayamappointment
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Kerala

കേരള ഹൗസില്‍ ’നിയമം കൈവിട്ട് കയ്യാങ്കളി’; സ്ഥലംമാറ്റിയ നിയമ വിഭാഗം മേധാവി ആക്രമിച്ചെന്ന് ഡെപ്യൂട്ടി സെക്രട്ടറി

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

Kerala

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.