Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

ചൈനയുടെ ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന മുങ്ങിക്കപ്പലുകള്‍ക്ക് വര്‍ഷങ്ങളോളം നിശ്ശബ്ദം കടലിനടയില്‍ മുങ്ങിക്കിടക്കാനുള്ള ശേഷിയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2026, 09:30 pm IST
inIndia, World, Defence

മുംബൈ: ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും മുങ്ങിക്കപ്പല്‍ ഭീഷണികള്‍ കൂടുതലായി ഉയരുന്നതായി ഇന്ത്യയുടെ രഹസ്യറിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ചും ചൈനയുടെ ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന മുങ്ങിക്കപ്പലുകള്‍ക്ക് വര്‍ഷങ്ങളോളം നിശ്ശബ്ദം കടലിനടയില്‍ മുങ്ങിക്കിടക്കാനുള്ള ശേഷിയുണ്ട്. പാകിസ്ഥാനും ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന മുങ്ങിക്കപ്പലുകള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുകയാണ്.

ഈ കടലിനടിയിലൂടെ വരുന്ന വിപത്തിനെതിരെ ഇന്ത്യയ്‌ക്ക് എന്ത് പ്രതിരോധമാണുള്ളത് ? ഈ ചോദ്യത്തിന് ഉത്തരമാണ് ഈയിടെ ഇന്ത്യ നീറ്റിലിറക്കിയ ഐഎന്‍എസ് മാല്‍വാന്‍ എന്ന ചെറുമുങ്ങിക്കപ്പല്‍. 80 ശതമാനം ഭാഗങ്ങളും ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച ഒരു ആത്മനിര്‍ഭര്‍ ഭാരത് മുങ്ങിക്കപ്പല്‍ ആണ്. ഷാലോ വാട്ടര്‍ ആന്‍റിസബ്മറൈന്‍ ആണ് ഐഎന്‍എസ് മാല്‍വാന്‍. ഇതിന് ആഴം കുറഞ്ഞ സമുദ്രപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും ശത്രുരാജ്യങ്ങളുടെ മുങ്ങിക്കപ്പലുകളെ കണ്ടെത്താനും പിന്തുടര്‍ന്ന് നശിപ്പിക്കാനും സാധിക്കും. പക്ഷെ ഈ ദൗത്യത്തില്‍ മാല്‍വാന്‍ തനിച്ചല്ല. ഇന്ത്യയ്‌ക്ക് സമുദ്രത്തില്‍ ശത്രുനീക്കങ്ങള്‍ കണ്ടെത്താന്‍ വലിയൊരു ശൃംഖലയുണ്ട്. ഇതിലെ ഒരു പ്രധാനകണ്ണിയാണ് ഐഎന്‍എസ് മാല്‍വാന്‍.

ചൈനയുടെ മുങ്ങിക്കപ്പലുകളും ആണവോര്‍ജ്ജത്തില്‍ പ്രവര‍്ത്തിക്കുന്ന മുങ്ങിക്കപ്പലുകളും ഇന്ത്യയ്‌ക്ക് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. പ്രത്യേകിച്ചും ആണവോര്‍ജ്ജത്തില്‍ പ്രവര‍്ത്തിക്കുന്ന മുങ്ങിക്കപ്പലുകള്‍. ഇവയ്‌ക്ക് വര്‍ഷങ്ങളോളം കടലിനടിയില്‍ നിശ്ശബ്ദം മുങ്ങിക്കിടക്കാനുള്ള ശേഷിയുണ്ട്. ഈ ഭീഷണികളെ നേരിടാന്‍ ഐഎന്‍എസ് മാല്‍വാന് വലിയൊരു പങ്ക് വഹിക്കാനാകും.

ചൈനീസ് മുങ്ങിക്കപ്പല്‍ ഇന്ത്യയുടെ തീരത്തെത്തിയാല്‍

ഉദാഹരണത്തിന് ഒരു ചൈനീസ് മുങ്ങിക്കപ്പല്‍ ഇന്ത്യയുടെ തീരപ്രദേശത്ത് എത്തി എന്നിരിക്കട്ടെ. ഇതിനെ കണ്ടെത്താന്‍ ഇന്ത്യയ്‌ക്ക് പി8ഐ മാരിടൈം പട്രോളിംഗ് എയര്‍ ക്രാഫ്റ്റ്, എയര്‍ എംഎച്ച് 60 ആര്‍ ഹെലികോപ്റ്ററുകള്‍, വലിയ ആന്‍റി സബ്മറൈന്‍ വാര്‍ഫെയര്‍ വാര്‍ഷിപ്പുകള്‍, അണ്ടര്‍ വാട്ടര്‍ സെന്‍സര്‍ നെറ്റ് വര്‍ക്കുകള്‍ എന്നിവയുണ്ട്. ഇവ നല്‍കുന്ന വിവരമനുസരിച്ച് ഐഎന്‍എസ് മാല്‍വാന് സംശയാസ്പദ പ്രദേശത്ത് തിരച്ചില്‍ നടത്താനാകും. അതായത് ഐഎന്‍എസ് മാല്‍വാന്‍ ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല, ഒരു വലിയ ആന്‍റി സബ്മറൈന്‍ ശൃംഖലയുടെ ഒരു തീരദേശക്കണ്ണിയാണ് എന്നര്‍ത്ഥം.

പാകിസ്ഥാന്‍ മുങ്ങിക്കപ്പലുകള്‍ എത്തിയാല്‍

അതുപോലെ പാകിസ്ഥാന്‍ മുങ്ങിക്കപ്പലുകള്‍ അറബിക്കടല്‍ വഴി ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തേക്ക് കടക്കുന്ന സാഹചര്യമുണ്ടായാല്‍ കൊച്ചി, കാര്‍വാര്‍, മുംബൈ, ഗോവ എന്നീവിടങ്ങളിലേക്കുള്ള സമുദ്രപാതകള്‍ സുരക്ഷിതമാക്കേണ്ടത് നിര്‍ണ്ണായകമാകും. ഇവിടെയാണ് മാല്‍വാന്റെ പ്രാധാന്യം. പ്രത്യേകിച്ചും കാര്‍വാര്‍ ഇന്ത്യയുടെ പ്രധാന നാവികകേന്ദ്രങ്ങളില്‍ ഒന്നാണ്. വെസ്റ്റേണ്‍ നേവല്‍ കമാന്‍റിന്റെ ഭാഗമായാണ് ഐഎന്‍എസ് മാല്‍വാന്‍ പ്രവര്‍ത്തിക്കുന്നത് ഇതുവഴി അറബിക്കടലിലെ കോസ്റ്റല്‍ ആന്‍റി സബ്മറൈന്‍ വാര്‍ഫെയര്‍ ശക്തമാക്കാന്‍ ഇന്ത്യയ്‌ക്ക് സാധിക്കും. മാല്‍വാന്റെ ഉള്ളില്‍ വലിയൊരു ആയുധശൃംഖല തന്നെയുണ്ട്. ഇതില്‍ ടോര്‍പിഡോകള്‍, സോനാറുകള്‍, ആന്‍റി സബ്മറൈന്‍ റോക്കറ്റുകള്‍ എന്നിവ ഉള്‍പ്പെടും. പാകിസ്ഥാന്റെ മുങ്ങിക്കപ്പലുകളെ ഇന്ത്യയുടെ തീരപ്രദേശത്തിന്റെ വളരെ അടുത്തെത്തുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്ന പ്രധാന കരുത്തായി മാറാന്‍ ഐഎന്‍എസ് മാല്‍വാന്് സാധിക്കും എന്നര്‍ത്ഥം.

മാല്‍വാന്‍ ഇന്ത്യയുടെ തീരദേശത്തെ അവസാന പ്രതിരോധ വലയം

കൊച്ചി കപ്പല്‍ നിര്‍മ്മാണശാലയില്‍ ഐഎന്‍എസ് മാല്‍വാന്റെ അതേ മാതൃകയിലുള്ള ആറ് മാഹി ക്ലാസ് മുങ്ങിക്കപ്പലുകള്‍ കൂടി നിര്‍മ്മിക്കാന്‍ പോവുകയാണ്. ഇവ കൂടിയെത്തിയാല്‍ ഇന്ത്യയുടെ തീരപ്രദേശങ്ങളെ ചൈനയുടേയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകളുടെ ആക്രമണത്തില്‍ നിന്നും സംരക്ഷിക്കാന്‍ സാധിക്കും.

പലപ്പോഴും തീരപ്രദേശങ്ങളില്‍ കൂറ്റന്‍ ഡിസ്ട്രോയര്‍ കപ്പലുകളുടെ ശത്രുവിന്റെ മുങ്ങിക്കപ്പലുകള്‍ കണ്ടെത്താന്‍ വിന്യസിക്കുക എന്നത് ചെലവേഴിയ ദൗത്യമാണ്. എന്നാല്‍ മാല്‍വാന്‍ പോലുള്ള ചെറുമുങ്ങിക്കപ്പലുകള്‍ക്ക് കുറെക്കൂടി ഫലപ്രദമായി, കുറഞ്ഞ ചെലവില്‍ ഈ ദൗത്യം നിര്‍വ്വഹിക്കാന്‍ സാധിക്കും. ശത്രുവിന്റെ മുങ്ങിക്കപ്പലുകള്‍ ഇന്ത്യയുടെ തുറമുഖ പ്രദേശത്ത് എത്തുന്നത് വെറുതെയല്ല..മൈനുകള്‍ വിതറുക, ചരക്കുകപ്പലകുളെ ഭീഷണിപ്പെടുത്തുക, ഇന്ത്യന്‍ നാവികസേനാക്കപ്പലുകളെ നിരീക്ഷിക്കുക, രഹസ്യവിവരങ്ങള്‍ ശേഖരിക്കുക, സ്പെഷ്യല്‍ ഫോഴ്സുകളെ കരയ്‌ക്കെത്തിക്കുക എന്നിവ ഇത്തരം ശത്രു മുങ്ങിക്കപ്പലുകളുടെ ദൗത്യങ്ങളാണ്. ഇത്തരം അപകടങ്ങളെ നേരിടുന്ന അവസാന പ്രതിരോധ വലയമാണ് ഐഎന്‍എസ് മാല്‍വാന്‍ പോലുള്ള ചെറുമുങ്ങിക്കപ്പലുകള്‍.

ഐഎന്‍എസ് മാല്‍വാനിലുള്ളത് ശക്തമായ ആയുധങ്ങള്‍

ശത്രുവിന്റെ ഒരു മുങ്ങിക്കപ്പലിനെ കണ്ടെത്തിയാല്‍ അതിനെ നശിപ്പിക്കന്‍ ഐഎന്‍എസ് മാല്‍വാന് മൂന്ന് തരം ആയുധങ്ങളുണ്ട്. ഇതില്‍ ആദ്യത്തേതാണ് ആര്‍ബിയു 6000 ആന്‍റി സബ്മറൈന്‍ റോക്കറ്റ് ലോഞ്ചറുകള്‍.. ശത്രുവിന്റെ മുങ്ങിക്കപ്പല്‍ കണ്ടെത്തിയാല്‍ ഈ റോക്കറ്റ് ലോഞ്ചറുകളില്‍ നിന്നും തുടര്‍ച്ചയായി നിരവധി ആന്‍റി സബ്മറൈന്‍ റോക്കറ്റുകള്‍ പായും. ഇതുവഴി കടലിനടിയിലെ ഒരു നിശ്ചിത പ്രദേശത്തെ തന്നെ ആക്രമിക്കാന്‍ ഇതിന് സാധിക്കും. രണ്ടാമത്തേത് 324 മില്ലീമീറ്റര്‍ ലൈറ്റ് വെയ്റ്റ് ടോര്‍പിഡോകള്‍ ആണ്. കപ്പലിന്റെ ഇരുവശത്തും ഈ ടോര്‍പിഡോകള്‍ ഉണ്ട്. ഒരു മുങ്ങിക്കപ്പല്‍ കണ്ടെത്തിയാല്‍ ഈ ടോര്‍പിഡോകളെ അയയ്‌ക്കാം. കൃത്യമായി ലക്ഷ്യം കണ്ടെത്തി കടലിനടിയില്‍ ആക്രമണം നടത്താന്‍ ഈ ടോര്‍പിഡോകള്‍ക്ക് കഴിയും. മൂന്നാമത്തേതാണ് ആന്‍റി സബ്മറൈന്‍ മൈനുകള്‍. കടലിനടിയിലെ പ്രവേശന പാതകള്‍ നിയന്ത്രിക്കാനും ശത്രുവിന്റെ മുങ്ങിക്കപ്പലുകളു‍ടെ സഞ്ചാരപാത തടയാനും ഈ മൈനുകള്‍ക്ക് സാധിക്കും.

Tags: Latest newsIndian defenceChinese SubmarineINS MalwanIndian submarineMahe class submarineChinese nuclear powered submarinepakistanIndian Navy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

India

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

India

ഇന്ത്യൻ സേന വധിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ കൊല്ലപ്പെട്ട ഭീകരന് പകരം വ്യാജനെ ഹാജരാക്കി പാകിസ്താൻ

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

പുതിയ വാര്‍ത്തകള്‍

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.