ഇടുക്കി :ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞു. നീരൊഴുക്ക് കൂടിയതിനാല്‍ നാല് അണക്കെട്ടുകള്‍ തുറന്നു. കല്ലാര്‍കുട്ടി, കല്ലാര്‍ , പാംബ്ല , മലങ്കര അണക്കെട്ടുകളാണ് തുറന്നത്.
ജില്ലയിലെ പ്രധാനപ്പെട്ട അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുകയാണ്. ഇടുക്കി അണക്കെട്ടില്‍ ഇന്നലെ ഒറ്റ ദിവസം കൊണ്ട് 9 അടി വെള്ളമാണ് ഉയര്‍ന്നത്. 2339.62 അടിക്ക് മുകളിലാണ് ജലനിരപ്പ് . കഴിഞ്ഞവര്‍ഷം ഇതേസമയം 2376.20 അടിയായിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 116.7 അടി മാത്രം.
അതേസമയം, ടൂറിസം കേന്ദ്രങ്ങളിലേക്ക് പ്രവേശന വിലക്കും രാത്രി യാത്ര നിരോധനവും തുടരുകയാണ്. കുമളി പൂപ്പാറ സംസ്ഥാന പാതയില്‍ പുളിയന്മലക്ക് സമീപം മരം വീണു. മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അലര്‍ട്ട് തുടരുകയാണ്. ഇടുക്കിയില്‍ ഇന്നലെ മാത്രം 14 വീടുകള്‍ തകര്‍ന്നു . ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 101 പേരാണ് ഉള്ളത്.
















