Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം,കോട്ടയം,തൃശൂര്‍ കാസര്‍ഗോഡ് ജില്ലകളിലാണ് അവധി.

ഈ ജില്ലകളിലെ മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, കോച്ചിംഗ് ക്ലാസുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഞായറാഴ്ച അവധി ആയിരിക്കും. ജില്ലാ കളക്ടര്‍മാരാണ് അവധി പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രതയാണ്.പത്തനംതിട്ട മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് ജാഗ്രത.

 

Recent Posts