തിരുവനന്തപുരം: പ്രമുഖ എഴുത്തുകാരനും പബ്‌ളിക് റിലേഷന്‍സ് വകുപ്പ് മുന്‍ ഡയറക്ടറും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ (96) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറാണ്. അടിയന്തരാവസ്ഥക്കാലത്ത് ചീഫ് സെന്‍സര്‍ ഓഫീസറായിരുന്നു. എഴുത്തുകാരന്‍, പ്രഭാഷകന്‍, സംഘാടകന്‍ എന്നീ നിലകളില്‍ അഞ്ചര പതിറ്റാണ്ടിലേറെയായി സാംസ്‌കാരിക രംഗത്ത് സജീവമായിരുന്നു.
സര്‍വീസ് സ്റ്റോറി,നിരൂപണം, ഉപന്യാസം, ജീവചരിത്രം എന്നീ വിഭാഗങ്ങളിലായി ഇരുപതോളം പുസ്തകങ്ങളുടെ രചയിതാവാണ്. സിനിമ; സത്യവും മിഥ്യവും എന്ന പഠന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.
















