Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2026, 06:02 pm IST
inKerala

തിരുവനന്തപുരം: സ്വതന്ത്ര എം.പി. പപ്പു യാദവ് പാര്‍ലമെന്റ് സമുച്ചയത്തില്‍ കാവിവസ്ത്രം ധരിച്ച് ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ കാണിക്കയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനായി നടത്തിയ നാടകീയ പ്രതിഷേധത്തെ അപലപിച്ച് ശബരിമല കര്‍മ്മ സമിതി. കാവിവസ്ത്രം ധരിച്ച് പൂജാരിയുടെ വേഷത്തില്‍ കാണിക്കവഞ്ചി ഉപയോഗിച്ചുള്ള നാടകാവതരണത്തില്‍ അദ്ദേഹം കാണിക്കപ്പെട്ടിയില്‍ ഇടേണ്ട പണം സ്വന്തം പോക്കറ്റില്‍ ഇടുന്നതായി അഭിനയിച്ചെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.ശ്രീരാമക്ഷേത്രവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉന്നയിക്കാന്‍ തെരഞ്ഞെടുത്ത ഈ രീതി കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തെയും സന്യാസി സമൂഹത്തിന്റെ ആത്മാഭിമാനത്തെയും വ്രണപ്പെടുത്തുന്നതാണ്.

കാവിവസ്ത്രം ഒരു രാഷ്‌ട്രീയ വേഷവിധാനമല്ല. അത് ത്യാഗത്തിന്റെയും തപസിന്റെയും ആത്മനിയന്ത്രണത്തിന്റെയും സനാതന ധര്‍മ്മസംരക്ഷണത്തിന്റെയും വിശുദ്ധ പ്രതീകമാണ്. ആ വിശുദ്ധ പ്രതീകത്തെ രാഷ്‌ട്രീയ നാടകത്തിന്റെ ഭാഗമാക്കിയത് ന്യായീകരിക്കാനാവില്ലെന്ന് ശബരിമല കര്‍മ്മ സമിതി ജനറല്‍ കണ്‍വീനര്‍ എസ് ജെ ആര്‍ കുമാര്‍ പറഞ്ഞു.

മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ആര്‍ക്കെങ്കിലും ആരോപണങ്ങള്‍ ഉന്നയിക്കാനുണ്ടെങ്കില്‍ അതിന് ഭരണഘടനാപരവും നിയമപരവുമായ നിരവധി മാര്‍ഗങ്ങളുണ്ട്. അന്വേഷണം ആവശ്യപ്പെടാം, കോടതിയെ സമീപിക്കാം, തെളിവുകള്‍ സമര്‍പ്പിക്കാം. എന്നാല്‍ ഒരു വിശ്വാസസമൂഹത്തിന്റെ പവിത്ര പ്രതീകങ്ങളെ പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തിന്റെ അന്തസിന് യോജിച്ചതല്ല.

ഈ സംഭവത്തെത്തുടര്‍ന്ന് ലോക്‌സഭാ സ്പീക്കര്‍ പാര്‍ലമെന്റിന്റെ ചട്ടലംഘനത്തെക്കുറിച്ച് അതൃപ്തി രേഖപ്പെടുത്തിയതായും, ദല്‍ഹിയില്‍ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പരാതി രജിസ്റ്റര്‍ ചെയ്തതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പിന്നീട് പപ്പു യാദവ് വിശദീകരണവുമായി രംഗത്തെത്തേണ്ടി വന്നതും അദ്ദേഹത്തിന്റെ നടപടിയുടെ ഗൗരവം വ്യക്തമാക്കുന്നതാണ്.

വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ രാജ്യത്തെ സന്യാസി സമൂഹം സംഘടിപ്പിച്ച പ്രതിഷേധം ഹിന്ദുസമൂഹത്തിന്റെ ആത്മാഭിമാനത്തിന്റെ സ്വാഭാവിക പ്രതികരണമാണ്. സന്യാസിമാരെ അപമാനിക്കുന്നതും കാവിവസ്ത്രത്തെ രാഷ്‌ട്രീയ പരിഹാസത്തിനുള്ള ഉപകരണമാക്കുന്നതും ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന ശക്തമായ സന്ദേശമാണ് ഈ പ്രതിഷേധം നല്‍കുന്നത്.

ഈ സംഭവത്തില്‍ പ്രതിപക്ഷത്തിലെ ചില പ്രമുഖ നേതാക്കളുടെ സാന്നിധ്യവും പിന്തുണയും കൂടുതല്‍ നിരാശാജനകമാണ്. ജനാധിപത്യത്തില്‍ അഭിപ്രായസ്വാതന്ത്ര്യമുണ്ടെങ്കിലും അത് മറ്റുള്ളവരുടെ വിശ്വാസത്തെയും പവിത്ര പ്രതീകങ്ങളെയും അവഹേളിക്കാനുള്ള അവകാശമല്ല.

ഈ സാഹചര്യത്തില്‍ പാര്‍ലമെന്റിന്റെ അന്തസിന് കളങ്കം വരുത്തിയ ഈ സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോടും പാര്‍ലമെന്റിന്റെ അധികാരികളോടും ശബരിമല കര്‍മ്മ സമിതി ആവശ്യപ്പെട്ടു.കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ച നടപടിക്കെതിരെ പാര്‍ലമെന്റിന്റെ ചട്ടങ്ങള്‍ അനുസരിച്ചുള്ള ഉചിതമായ നടപടി സ്വീകരിക്കണം.മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന ഇത്തരം രാഷ്‌ട്രീയ നാടകങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണം.പപ്പു യാദവ് രാജ്യത്തെ ഹിന്ദുസമൂഹത്തോടും സന്യാസി സമൂഹത്തോടും പരസ്യമായി മാപ്പ് പറയണമെന്നും ആവശ്യമുണ്ട്.

സനാതന ധര്‍മ്മത്തിന്റെ പ്രതീകങ്ങളെയും ആത്മീയ പാരമ്പര്യത്തെയും സംരക്ഷിക്കുക എന്നത് ഒരു സംഘടനയുടെ മാത്രം ബാധ്യതയല്ല. ഭാരത സംസ്‌കാരത്തെ ആദരിക്കുന്ന ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്. വിശ്വാസത്തെ അപമാനിക്കുന്ന രാഷ്‌ട്രീയം ഒരിക്കലും ഭാരതത്തിന്റെ ജനാധിപത്യ സംസ്‌കാരത്തിന്റെ ഭാഗമാകാന്‍ അനുവദിക്കാനാവില്ലെന്നും ശബരിമല കര്‍മ്മ സമിതി ആവശ്യപ്പെട്ടു.

Tags: protestAyodhyaSaffronPappu YadavSabarimala Karmma Samithi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

India

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം: ബെംഗളൂരുവിലെ ലോ സ്‌കൂളിലും ബിരുദദാന ചടങ്ങ് റദ്ദാക്കി

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

India

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

വിദേശ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിലധികം രൂപ തട്ടിയെടുത്തയാള്‍  പിടിയില്‍

സിനിമാ തിയേറ്ററുകളിലെ സെസ് റദ്ദാക്കി, ആക്ട് നിലവില്‍ വരും മുന്‍പേ നടപടിയെടുത്ത കര്‍ണ്ണാടകയ്‌ക്ക് തിരിച്ചടി

തുടര്‍ച്ചയായി 6 മാസം റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ താത്കാലികമായി മരവിപ്പിക്കും

ലാലു കുടുംബത്തിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കുറ്റം ചുമത്തി

കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു

സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്കായി ദേശീയ ക്ഷേമ ബോര്‍ഡ് വേണം: ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി

സമസ്ത നേതൃത്വം ഇടപെട്ടു : മുസ്ലീം ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം മാറ്റി

പാര്‍ട്ടിയെ നാണംകെടുത്തി, രമ്യാ ഹരിദാസിനെതിരെ നടപടി വേണമെന്ന് കെപിസിസിയില്‍ പൊതുവികാരം

CREATOR: gd-jpeg v1.0 (using IJG JPEG v80), default quality?

ശരീഅത്ത് സ്ഥാപനങ്ങൾക്ക് കോടതികളാകാൻ കഴിയില്ല : മുസ്ലീം സ്ത്രീയുടെ വിവാഹമോചനം സംബന്ധിച്ച ശരീഅത്ത് കോടതിയുടെ ഉത്തരവ് അസാധുവാക്കി ഛത്തീസ്ഗഡ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.