പത്തനംതിട്ട: കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി.
സുരക്ഷ മുന്‍നിര്‍ത്തിയാണ് പള്ളിയോടങ്ങളുടെ വരവു വേണ്ടെന്നു വച്ചതെന്ന് സംഘാടകര്‍ അറിയിച്ചു. ആചാരപരമായ ചടങ്ങുകള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയത്. തല്‍ക്കാലം ഇന്നത്തേക്ക് മാത്രമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാലാവസ്ഥയും നദിയിലെ ജലനിരപ്പും വിലയിരുത്തിയശേഷം തുടര്‍ന്നുള്ള ദിവസങ്ങളിലെ കാര്യം തീരുമാനിക്കും. എങ്കിലും ക്ഷേത്രത്തിലെ പരമ്പരാഗത ചടങ്ങുകള്‍ മുടക്കമില്ലാതെ തുടരും.
















