Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2026, 07:10 am IST
in Kerala

പത്തനംതിട്ട: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യ കമ്പനികളില്‍ നിന്ന് വാടകയ്‌ക്ക് എടുത്ത ഹെലികോപ്റ്ററുകളുടെ ഇതുവരെയുള്ള ചെലവ് 45 കോടി രൂപ. ഇതില്‍ ഇനിയും കൊടുത്ത് തീര്‍ക്കാനുള്ളത് 2.40 കോടിയുമെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്തിന് വന്‍ സാമ്പത്തികബാധ്യത വരുത്തുമെന്നതിനാല്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് വാടക ഹെലികോപ്റ്ററിനെ ശക്തമായി എതിര്‍ത്ത കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതോടെ കരാര്‍ പുതുക്കാനുള്ള നീക്കത്തിലാണ്. ഇത് സംബന്ധിച്ച ശിപാര്‍ശ ഡിജിപി സര്‍ക്കാറിന് കൈമാറിക്കഴിഞ്ഞു. അഞ്ച് സീറ്റുള്ള പത്ത് കോപ്റ്ററുകള്‍ വാങ്ങാനുള്ള പണമാണ് ഇടത് സര്‍ക്കാര്‍ ഇതിനകം ധൂര്‍ത്തടിച്ചതെന്ന ആരോപണവും ശക്തമാണ്.

പോലീസ് ഫണ്ടുപയോഗിച്ചാണ് ഒന്നാം പിണറായി സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകക്കെടുത്തത്. മാവോയിസ്റ്റ് നിരീക്ഷണത്തിനും പ്രകൃതിക്ഷോഭ രക്ഷാപ്രവര്‍ത്തനത്തിനും വിവിഐപി യാത്രക്കുമെന്ന പേരിലാണ് കാര്യമായ കൂടിയാലോചനയില്ലാതെ ദല്‍ഹി ആസ്ഥാനമായ പവന്‍ ഹന്‍സ് എന്ന സ്വകാര്യ കമ്പനിയില്‍ നിന്ന് ടെണ്ടറില്ലാതെ ഹെലികോപ്റ്ററെടുത്തത്. നടപടി വിവാദമായതോടെ രണ്ടാം പിണറായി സര്‍ക്കാര്‍ ടെണ്ടര്‍ വിളിച്ചു. ചിപ്‌സണ്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി അഞ്ച് വര്‍ഷത്തേക്ക് ടെണ്ടര്‍ നേടി. ഈ മാസം കരാര്‍ അവസാനിക്കുന്നതിനാലാണ് പുതുക്കണമെന്ന ആവശ്യം പോലീസ് മുന്നോട്ടുവച്ചത്.

പ്രതിമാസം 25 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയാണ് വാടക. അധികം പറന്നാല്‍ മണിക്കൂറിന് 90,000 രൂപ വീതം നല്‍കണം. ഉയോഗിച്ചാലും ഇല്ലെങ്കിലും വാടക നല്‍കണമെന്നാണ് കരാര്‍. എവിടെയൊക്കെ, എന്ത് ആവശ്യത്തിനാണ് ഹെലികോപ്റ്റര്‍ പറന്നതെന്ന് ഇതുവരെയും സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. ലഭ്യമായ വിവരം അനുസരിച്ച് ഒരിടത്തും മാവോവാദികളെ നിരീക്ഷിക്കാന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചിട്ടില്ല. പ്രകൃതിദുരന്തങ്ങളില്‍ ഈ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് എത്ര പേരെ രക്ഷപെടുത്തി എന്നതിലും വ്യക്തതയില്ല. കൂടുതലും വിവിഐപി യാത്രകള്‍ക്കാണ് കോപ്റ്റര്‍ ഉപയോഗിച്ചത്. പിണറായി തന്നെയാണ് കൂടുതലും കോപ്റ്ററില്‍ പറന്നത്. ഏറെ ദിവസവും കോപ്റ്റര്‍ വിശ്രമത്തിലുമായിരുന്നു.

വിവരാവകാശ പ്രവര്‍ത്തകനായ കെ.എം. തോമസ് ഇത് സംബന്ധിച്ച് രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ രഹസ്യസ്വഭാവമുള്ളതിനാല്‍ നല്‍കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. ഭാരത നാവിക സേനയില്‍ നിന്ന് അവശ്യഘട്ടങ്ങളില്‍ മിതമായ ചെലവില്‍ ഹെലികോപ്റ്റര്‍ ലഭിക്കുമെന്നിരിക്കെയാണ് വന്‍ ധൂര്‍ത്തിന് ഇടതുസര്‍ക്കാര്‍ തയാറായതെന്ന കാര്യം ശ്രദ്ധേയമാണ്.

 

Tags: Pinarayi GovernmentChief Minister's helicopter rentKerala UDF Government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

Kerala

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

Kerala

കെ ഫോണിന് പൂട്ട്; കോടികള്‍ വെള്ളത്തിലായി

Kerala

റെയില്‍ വികസനം: സര്‍ക്കാര്‍ മാറിയിട്ടും ഭൂമി ഏറ്റെടുക്കലില്‍ പുരോഗതിയില്ല

Kerala

ആറന്മുള വിമാനത്താവളം: തെരഞ്ഞെടുപ്പു ഫലം വന്നയുടന്‍ നീക്കവും തുടങ്ങി

പുതിയ വാര്‍ത്തകള്‍

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

രാമസ്പര്‍ശം- 15: ഒരു നോട്ടം, ഒരു യുദ്ധത്തിന്റെ തുടക്കം

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.