ന്യൂദല്‍ഹി: ധാരണാപത്രത്തില്‍ ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പദ്ധതിക്കു കീഴില്‍ സ്‌കൂളുകള്‍ തിരഞ്ഞെടുക്കാന്‍ കേരളം തയ്യാറായിട്ടില്ലെന്നും കോണ്‍ഗ്രസിലെ ജെബി മേത്തറുടെ ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി മറുപടി നല്‍കി.
കേരളത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള 47 സ്‌കൂളുകളും കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ളവ മാത്രമാണ്. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ഒരു സ്‌കൂള്‍ പോലും കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. പദ്ധതി പ്രകാരമുള്ള ഫണ്ടും കേരളത്തിന് നല്‍കിയിട്ടില്ല. എന്നാല്‍ സമഗ്ര ശിക്ഷാ അഭിയാന്‍ വഴിയുള്ള 99.27 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
















