Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കുശ മിസൈല്‍ വിജയം; ഇനി ഇന്ത്യയുടെ സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന ചക്ര 2028ല്‍ യാഥാര്‍ത്ഥ്യമാകും

കുശ എം1 വിജയകരമായതോടെ ഇന്ത്യയ്‌ക്ക് സ്വന്തം വ്യോമപ്രതിരോധസംവിധാനം 2028ല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ഉറപ്പായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2026, 08:35 pm IST
inIndia, Defence

ന്യൂദല്‍ഹി: ഇന്ത്യയുടെ പ്രൊജക്ട് കുശയുടെ ആദ്യ മിസൈലായ 150 കിലോമീറ്റര്‍ വരെ അകലെയുള്ള ഡ്രോണുകളെയും മിസൈലുകളെയും ജെറ്റുകളെയും തകര്‍ക്കാവുന്ന കുശ എം1 മിസൈല്‍ വിജയകരമായതോടെ ഇന്ത്യയ്‌ക്ക് സ്വന്തം വ്യോമപ്രതിരോധസംവിധാനം 2028ല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ഉറപ്പായി. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഇന്ത്യയ്‌ക്ക് സ്വന്തം എസ് 400 ലഭിയ്‌ക്കാറായി എന്നര്‍ത്ഥം.

ഇനി പ്രൊജക്ട് കുശയില്‍ രണ്ട് മിസൈല്‍ കൂടി പരീക്ഷിക്കേണ്ടതുണ്ട്. ഇതില്‍ 250 കിലോമീറ്റര്‍ അകലെ വരെയുള്ള ഡ്രോണുകളെയും മിസൈലുകളെയും ജെറ്റുകളെയും തകര്‍ക്കുന്ന കുശ എം2 2026 ഡിസംബറോടെയും 400 കിലോമീറ്റര്‍ വരെ അകലെയുള്ള അവാക്സ് യുദ്ധവിമാനങ്ങളെയും ആകാശത്ത് വിമാനങ്ങളില്‍ ഇന്ധനം നിറയ്‌ക്കാവുന്ന യുദ്ധവിമാനങ്ങളെയും തകര്‍ക്കുന്ന കുശ എം3 2027ല്‍ യാഥാര്‍ത്ഥ്യമാകും. പിന്നീട് ഇവയെ റഡാറും ഇലക്ട്രോണിക് സംവിധാനങ്ങളുമായി കൂട്ടിയോജിപ്പിക്കുന്ന പ്രക്രിയ 2028ല്‍ പൂര്‍ത്തിയാക്കാനാവും. അതെ അതോടെ ഇന്ത്യയ്‌ക്ക് സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന്‍ ചക്ര യാഥാര്‍ത്ഥ്യമാകും. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡിആര്‍ഡിഒ ആണ് കുശ മിസൈലുകള്‍ തയ്യാറാക്കുന്നത്. ഇതോടെ ദീര്‍ഘദൂര വ്യോമപ്രതിരോധത്തിന് റഷ്യയുടെ എസ് 400 എന്ന വ്യോമപ്രതിരോധസംവിധാനത്തെ ആശ്രയിക്കുന്ന ഇന്ത്യയ്‌ക്ക് സ്വന്തം വ്യോമപ്രതിരോധം സംവിധാനമായ സുദര്‍ശന്‍ ചക്ര 2028ല്‍ യഥാര്‍ത്ഥ്യമാകും.

വ്യോമപ്രതിരോധസംവിധാനത്തിന് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന ഇന്ത്യയുടെ പ്രധാന പ്രശ്നം ആവശ്യമുള്ള സമയത്ത് ഇത് ലഭിക്കുന്നില്ല എന്നതും ഇതിന് തീവില നല്‍കേണ്ടി വരുന്നു എന്നതുമാണ്. ഉദാഹരണത്തിന് റഷ്യയില്‍ നിന്നും അഞ്ച് എസ് 400 കിട്ടാന്‍ ഇന്ത്യ 2018ല്‍ ഓര്‍ഡര്‍ നല്‍കിയെങ്കിലും 2026 ആയിട്ടും ഇന്ത്യയ്‌ക്ക് ഇതുവരെ റഷ്യയില്‍ നിന്നും ലഭിച്ചത് നാല് എസ് 400കള്‍ മാത്രമാമ്. അഞ്ചാമത്തെ എസ് 400 ഈ വര്‍ഷം അവസാനം ലഭിക്കും. പക്ഷെ ഇതിന് നല്‍കിയ വില എത്രയെന്നോ? അഞ്ച് എസ് 400ന് ഏകദേശം 27000 കോടി രൂപയാണ്. ഇതില്‍ ഉപയോഗിക്കുന്ന ഒരു മിസൈലിന് 100 കോടി രൂപയാണ് വില. പക്ഷെ തദ്ദേശീയമായി നിര്‍മ്മിക്കുമ്പോള്‍ ഇന്ത്യയ്‌ക്ക് ഒരു മിസൈല്‍ ഏകദേശം 50 കോടി രൂപയ്‌ക്ക് തയ്യാറാക്കാനാവും. മാത്രമല്ല, സംവിധാനങ്ങള്‍ തുടര്‍ച്ചയായി കാലത്തിനൊത്ത് പരിഷ്കരിക്കാനും ഇതിലെ മിസൈലുകളുടെ ദൂരപരിധി കൂട്ടാനും സ്ഫോടനശേഷി വര്‍ധിപ്പിക്കാനും ഇന്ത്യയ്‌ക്ക് അനായാസം കഴിയും.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയൊരു സ്വപ്നമാണ് യാഥാര്‍ത്ഥ്യമാവുന്നത്. ഓരോ രാജ്യങ്ങള്‍ക്കും അവരുടെതായ വ്യോമപ്രതിരോധസംവിധാനമുണ്ട്. യുഎസിന് അത് പേട്രിയറ്റ് മിസൈല്‍, താഡ് മിസൈല്‍ സംവിധാനങ്ങളാണെങ്കില്‍ റഷ്യയ്‌ക്ക് എസ് 400ഉം എസ് 500ഉം ഉണ്ട്. ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനം അയേണ്‍ ഡോം ആണ്. ചൈനയുടേത് എച്ച് ക്യു 9 ആണ്. ഇന്ത്യയ്‌ക്ക് ഇപ്പോഴുള്ളത് ആകാശത്ത് 80 കിലോമീറ്റര്‍ അകലെയുള്ള ഡ്രോണുകളെയും ക്രൂസ് മിസൈലുകളെയും തകര്‍ക്കാന്‍ കഴിയുന്ന ആകാശ് വ്യോമപ്രതിരോധസംവിധാനം മാത്രമാണ്. പക്ഷെ ആധുനിയ യുദ്ധമുഖങ്ങളില്‍ ഇത് പോരാതെ വരും. അതുകൊണ്ടാണ് റഷ്യയുടെ എസ് 400 വാങ്ങിയത്. 400 കിലോമീറ്റര്‍ അകലെ വരെയുള്ള യുദ്ധവിമാനങ്ങളേയും അവാക്സ് പോലുള്ള യുദ്ധവിമാനങ്ങളേയും തകര്‍ക്കാന്‍ എസ് 400ന് സാധിക്കും. പാകിസ്ഥാനെതിരായ ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്റെ ആകാശഭീഷണികളെ തകര്‍ക്കാന്‍ എസ് 400 വലിയൊരളവില്‍ ഇന്ത്യയെ സഹായിച്ചിരുന്നു.

ഇന്ത്യയുടെ സ്വന്തം സുദര്‍ശന ചക്രയിലേക്കുള്ള നിര്‍ണ്ണായക വിജയമായിരുന്നു കഴിഞ്ഞ ദിവസം ഡിആര്‍ഡിഒ പീക്ഷിച്ച കുശ എം1 മിസൈല്‍. കൃത്യമായി 150 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തെ ഈ മിസൈല്‍ തകര്‍ത്തു. പ്രൊജക്ട് കുശ പദ്ധതിയില്‍ ദൂരപരിധിയുടെ വ്യത്യാസമനുസരിച്ച് മൂന്ന് തരം മിസൈലുകള്‍ ഉണ്ട്. 150 കിലോമീറ്റര്‍ ദൂരപരിധിയുള്ള കുശ എം1, 250 കിലോമീറ്റര്‍ ദൂരപരിധിയുള്ള കുശ എം2, പിന്നെ 400 കിലോമീറ്റര്‍ ദൂരപരിധിയുള്ള കുശ എം3 എന്നിവയാണ് പ്രൊജക്ട് കുശയിലെ മൂന്ന് മിസൈലുകള്‍..ഇതില്‍ കുശ എം1ന് 150 കിലോമീറ്റര്‍ വരെ അകലെയുള്ള ഡ്രോണുകള്‍, ക്രൂസ് മിസൈലുകള്‍, ജെറ്റുകള്‍ എന്നിവയെ തകര്‍ക്കാന്‍ കഴിയും. 250 കിലോമീറ്റര്‍ ദൂരപരിധിയുള്ള കുശ എം2 മിസൈലിന് ഈ ദൂരപരിധിക്കുള്ളിലുള്ള ഡ്രോണുകള്‍, ക്രൂസ് മിസൈലുകള്‍, ജെറ്റുകള്‍, യുദ്ധവിമാനങ്ങള്‍ എന്നിവയെ തകര്‍ക്കാനാവും. 400 കിലോമീറ്റര്‍ ദൂരപരിധിയുള്ള കുശ എം3യ്‌ക്ക് 400 കിലോമീറ്റര്‍ ദൂരപരിധിക്കുള്ളിലുള്ള ശത്രുവിന്റെ അവാക്സ് യുദ്ധവിമാനങ്ങളേയും ഇന്ധനം കൊണ്ടുപോകുന്ന വിമാനങ്ങളെയും വരെ തകര്‍ക്കാനാവും. കുശ എം2 ഏകദേശം 2026 ഡിസംബറിന് മുന്‍പ് പരീക്ഷിക്കും. 400 കിലോമീറ്റര്‍ ദൂരപരിധിയുള്ള എം3 2027ല്‍ പൂര്‍ത്തിയാക്കും. ഈ മൂന്ന് മിസൈലുകളും ചേര്‍ന്നുള്ള കുശ എന്ന വ്യോമപ്രതിരോധസംവിധാനം 2028ല്‍ പ്രവര്‍ത്തനക്ഷമമാകും. ഇന്ത്യയുടെ ആകാശസുരക്ഷയ്‌ക്കുള്ള വന്‍ചുവടുവെയ്‌പാണ് കുശ എം1ന്റെ വിജയകരമായ പരീക്ഷണമെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങ് പറഞ്ഞു.

ഇതോടെ വ്യോമപ്രതിരോധസംവിധാനം ഇറക്കുമതി ചെയ്യുന്ന സ്ഥിതിയില്‍ നിന്നും ഇന്ത്യ വ്യോമപ്രതിരോധസംവിധാനത്തിന്റെ കാര്യത്തില്‍ സ്വന്തം കാലില്‍ നില്‍ക്കുന്ന സ്ഥിതി 2028ല്‍ യാഥാര്‍ത്ഥ്യമാകും. .

Tags: Rajnath Singhatmanirbhar bharatLatest newsIndian defenceAir defence systemProejct kushaKusha missile
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

പുതിയ വാര്‍ത്തകള്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.