തലശ്ശേരി : കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി ഡോ.എംകെ റാമിനെ തലശ്ശേരി എസ്സി, എസ്ടി കോടതി അഞ്ചു ദിവസത്തേക്ക് ക്രൈംബ്രാഞ്ചിന്‌റെ കസ്റ്റഡിയില്‍ വിട്ടു. ആഗസ്റ്റ് ഒന്നിന് പ്രതിയെ തിരികെ കോടതിയില്‍ ഹാജരാക്കണം.
പ്രതിയെ കസ്റ്റഡിയില്‍ വേന്‍മെന്നാവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഡെന്റല്‍ കോളജിലടക്കം റാമിനെ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്.















