Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

രാമായണ അറിവുകള്‍: വിച്ഛിന്നാഭിഷേകവും ദശരഥ മരണവും; വ്യക്തമാക്കുന്ന ഗ്രഹസ്ഥിതികള്‍

സജികുമാര്‍byസജികുമാര്‍
Jul 27, 2026, 09:30 am IST
inSamskriti

അയോധ്യയിലെ അന്തപ്പുരത്തില്‍ രാമന്‍ രാജ്യഭരണമേല്‍ക്കണോ അതോ ഭരതന്‍ യുവരാജാവാകണോ എന്നതില്‍ ചേരിതിരിവ് ഉണ്ടായിരുന്നു എന്നും കൊട്ടാരക്കെട്ടിന്റെ ഇടനാഴികളില്‍ അധികാരം പിടിക്കാന്‍ ഇരുകൂട്ടരുടേയും ഉപജാപങ്ങള്‍ അരങ്ങേറിയിരുന്നുവെന്നും ചില നിരീക്ഷണങ്ങളുണ്ടായിട്ടുണ്ട്. ഇങ്ങനെയുള്ള നിഗമനങ്ങളിലേക്ക് ആളുകള്‍ എത്താന്‍ മുഖ്യകാരണം അധ്യാത്മരാമായണ പരാമര്‍ശവുമാണ്.

”വന്നീല മാതുലനെ കാണ്മതിന്നേറെ
മുന്നമേ പോയ ഭരതശത്രുഘ്‌നന്മാര്‍
വന്നമുഹൂര്‍ത്തമടുത്തദിനംതന്നെ
പുണ്യമതീവപുഷ്യം നല്ല നക്ഷത്രം
എന്നാലവര്‍വരുവാന്‍പാര്‍ക്കയില്ലിനി
യൊന്നുകൊണ്ടുമതു നിര്‍ണ്ണയം മാനസേ…”
എന്ന് ദശരഥന്‍ പറയുന്നതായാണ് അധ്യാത്മരാമായാണം കിളിപ്പാട്ടില്‍ കാണുന്നത്. ദശരഥന്റെ ഈ വാക്കുകളില്‍ തെളിയുന്നത് എത്രയും പെട്ടെന്ന് രാമാഭിഷേകം പൂര്‍ത്തിയാക്കാനുള്ള അതിവ്യഗ്രതയാണ്.

ഈ വരികള്‍ മാത്രം വച്ചു ചിന്തിച്ചാല്‍ ആദ്യം പറഞ്ഞ കൊട്ടാരക്കെട്ടിലെ ഉപജാപങ്ങളൊക്കെ ശരിയായിരിക്കാം എന്നു നമുക്കും തോന്നും.
എന്നാല്‍ വാല്മീകി രാമായണം വായിച്ചാല്‍ മറ്റൊരു ചിത്രമാണ് ലഭിക്കുക.

അവിടെ തന്റെ മരണം ഏതാനും ദിവസത്തിനകം ഉണ്ടാവുമെന്ന ബോധ്യമാണ് ഭരതശത്രുഘ്‌നന്മാര്‍ വരുംമുമ്പേ തിരക്കിട്ട് രാമാഭിഷേകം നടത്താന്‍ ദശരഥനെ പ്രേരിപ്പിച്ചതെന്നു വാല്മീകി വ്യക്തമാക്കുന്നു.

യോദ്ധ്യാകാണ്ഡം നാലാം സര്‍ഗ്ഗത്തിലെ 17 മുതല്‍ 22 വരെ ശ്ലോകങ്ങള്‍ സംശയലേശമന്യേ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
”അപി ചാദ്യശുഭാന്‍ രാമ
സ്വപ്‌നാന്‍ പശ്യാമി രാഘവ
സനിര്‍ഘാതാ ദിവോല്കാശ്ച
പതന്തി മഹാസ്വനാ

അവിഷ്ടബ്ധം ച മേ രാമ
നക്ഷത്രം ദാരുണഗ്രഹൈഃ
ആവേദയന്തി ദൈവജ്ഞാഃ
സൂര്യാങ്ഗാരകരാഹുഭിഃ

പ്രായേണ ച നിമിത്താനാം
ഈദൃശാനാം സമുദ്ഭവേ
രാജാ ഹി മൃത്യുമാപ്‌നോതി
ഘോരാം ചാപദമൃച്ഛതി

തദ് യാവദേവ മേ ചേതോ
ന വിമുഹ്യതി രാഘവ
താവദേവാഭിഷിഞ്ചസ്വ
ചലാ ഹി പ്രാണിനാം മതിഃ

തത്ര പുഷ്യേഭിഷിഞ്ചസ്വ
മനസ്ത്വരയതീവ മാം
ശ്വസ്ത്വാഹമഭിഷേക്ഷ്യാമി
യൗവരാജ്യേ പരന്തപ.”

ദശരഥന്‍ പുത്രനായ രാമനോടു പറയുകയാണ്:
”ചില അശുഭങ്ങളായ സ്വപ്‌നങ്ങള്‍ ഞാന്‍ കാണുന്നു. ഇടിയോടുകൂടി കൊള്ളിമീന്‍(ഉല്‍ക്ക) ഉഗ്രശബ്ദത്തോടെ വീഴുന്നതായി ഞാന്‍ സ്വപ്‌നം കാണുന്നു(ഉല്‍ക്കാപതനം നേരിട്ടിയാലും സ്വപ്‌നത്തിലായാലും കാണുന്നത് ദോഷസൂചനയാണ്). എന്റെ(ദശരഥന്റെ) നക്ഷത്രത്തിന് സൂര്യന്‍, കുജന്‍, രാഹു എന്നീ ക്രൂരഗ്രഹങ്ങളുടെ ബാധയുണ്ട് എന്ന് ജ്യോത്സ്യന്മാര്‍ പയുന്നു. ഇത്തരം ദുര്‍നിമിത്തങ്ങള്‍ സൂചിപ്പിക്കുന്നത് രാജാവിന് മരണമോ വലിയ ആപത്തോ ഉണ്ടാവാമെന്നാണ്. എന്റെ പ്രാണന്‍ ശരീരം വിടുന്നതിനു മുമ്പേ നീ(രാമന്‍) അഭിഷിക്തനാവണം. ഇന്ന് ചന്ദ്രന്‍ പുണര്‍തം നക്ഷത്രത്തിലാണ്. പൂയം നാളായ നാളെ നല്ല ദിവസമാണെന്നു ജ്യോത്സ്യന്മാര്‍ പയുന്നു. നാളെത്തന്നെ അഭിഷേകകര്‍മ്മം നടക്കണം. എന്റെ മനസ്സ് ഇക്കാര്യത്തില്‍ എന്നെ തിടുക്കപ്പെടുത്തുന്നു. നാളെത്തന്നെ ഞാന്‍ നിന്റെ യൗവരാജ്യാഭിഷേകം നടത്താം”എന്ന്്.

താന്‍ ആസന്നമൃത്യു ആയിരിക്കുന്നു എന്ന പരിപൂര്‍ണ ബോധ്യത്തിലാണ് രാജാ ദശരഥന്‍ ഇവിടെ രാമന്റെ യൗവരാജ്യാഭിഷേകം ഒറ്റദിവസംകൊണ്ടു നടത്താന്‍ തീരുമാനിച്ചതെങ്കിലും, വിച്ഛിന്നാഭിഷേകത്തോടെ ആ തീരുമാനം തന്നെ അദ്ദേഹത്തിന്റെ മരണകാരണമായി മാറി. വിധിവിളയാട്ടം എങ്ങനെയാണ് മനുഷ്യനിശ്ചയങ്ങളെ മാറ്റിമറിക്കുക എന്നതിനുകൂടി ഈ രാമായണഭാഗം ഉദാഹരണമാകുന്നുണ്ട്.

 

Tags: ramayanaLord RamaDevotionalRamayana Masam 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

India

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Spiritual

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

പുതിയ വാര്‍ത്തകള്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.