തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ചെമ്പൈ സംഗീതോത്സവം നവംബര്‍ 6 മുതല്‍ 21 വരെ ഗുരുവായൂരില്‍ നടക്കും. സംഗീതോത്സവത്തില്‍ പങ്കെടുക്കാനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കാന്‍ മിനിമം അഞ്ച് വര്‍ഷമെങ്കിലും കര്‍ണാടക സംഗീതം പഠിച്ചിരിക്കണം. അറിവുള്ള പത്ത് കൃതികള്‍ അപേക്ഷയില്‍ കാണിക്കണം. ഇവയില്‍ ദേവസ്വം തെരഞ്ഞെടുക്കുന്ന കൃതി അഞ്ച് മിനിട്ടില്‍ ആലപിക്കേണ്ടതാണ്. രാഗം, സ്വരം, നിരവല്‍ അനുവദനീയമല്ല.
സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കാന്‍ മിനിമം പ്രായപരിധി പത്ത് വയസ്. 2026 ജൂലായ് ഒന്നിന് പത്ത് വയസ് തികഞ്ഞ ഹിന്ദു അപേക്ഷകര്‍ക്ക് സംഗീതോത്സവത്തില്‍ പങ്കെടുക്കാം. അംഗീകൃത അവതരണ വിഭാഗങ്ങള്‍ വായ്‌പ്പാട്ട്- വ്യക്തിഗതം/സംഘം (പരമാവധി 5 പേര്‍), തന്ത്രിവാദ്യം, സുഷിരവാദ്യം (കീബോര്‍ഡ്, ഹാര്‍മോണിയം എന്നിവയുള്‍പ്പെടെ).
പങ്കെടുക്കുന്നവര്‍ ക്ഷണപത്രികയുടെ അസല്‍ കൊണ്ടുവരികയും അതില്‍ സൂചിപ്പിച്ചിരിക്കുന്ന നിര്‍ദ്ദിഷ്ട സ്ലോട്ടിന് ഒരു മണിക്കൂര്‍ മുമ്പ് വേദിയില്‍ ഹാജരാകേണ്ടതാണ്. ഫോട്ടോ പതിച്ച ക്ഷണപത്രികയോടൊപ്പം തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഗുരുനാഥന്റെ സാക്ഷ്യപത്രം എന്നിവ നിര്‍ബന്ധമാണ്. ഡൗണ്‍ലോഡ് ചെയ്തു ലഭിക്കുന്ന ക്ഷണപത്രികയില്‍ സംഗീതോത്സവത്തില്‍ പങ്കെടുക്കുന്നവരുടെ ഫോട്ടോയും പതിക്കണം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തേണ്ട വെബ്സൈറ്റ്: ഴൗൃൗ്മ്യൗൃറല്മംെീാ.ശി. രജിസ്ട്രേഷന്‍ നടത്തേണ്ട അവസാന തീയതി ആഗസ്ത് 15 വൈകിട്ട് 5.
















