Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിത്രരാമായണം7: വനയാത്ര

ഡോ. സുകുമാര്‍ കാനഡbyഡോ. സുകുമാര്‍ കാനഡ
Jul 24, 2026, 10:14 am IST
inSamskriti
ഗുഹസംഗമം

ഗുഹസംഗമം

രാമനും ലക്ഷ്മണനും, സീതയും മരവുരി ധരിച്ച് രഥമേറി അയോദ്ധ്യ വിട്ടു. തങ്ങളുടെ പ്രിയ രാജകുമാരന്റേയും രാജകുമാരിയുടേയും വനയാത്രാദൃശ്യങ്ങള്‍ അയോദ്ധ്യാവാസികള്‍ക്ക് അസഹനീയ വേദനയായി. ഈ വേര്‍പാട് സഹിക്കാനാവാതെ ആബാലവൃദ്ധം ആ രഥത്തിന് പിന്നാലെ കരഞ്ഞുനടന്നു.

സന്ധ്യയോടെ രാമനും സംഘവും തമസാ നദിയുടെ കരയിലെത്തി. ആ ദിവസം ജലമൊഴികെ ഒന്നും അവര്‍ കഴിച്ചില്ല. രാത്രി രാമനും സീതയും ഒരു മരത്തിന്‍ കീഴില്‍ വിശ്രമിച്ചപ്പോള്‍ ലക്ഷ്മണന്‍ കയ്യില്‍ വില്ലുമായി അവര്‍ക്ക് കാവല്‍ നിന്നു. ജനങ്ങളുടെ സ്‌നേഹമറിയുന്നതുകൊണ്ട് എല്ലാവരും ഗാഢനിദ്രയിലായപ്പോള്‍, സുമന്ത്രര്‍ ശബ്ദമുണ്ടാക്കാതെ രഥം ഓടിച്ച് മൂവരെയും ഉള്‍ക്കാട്ടിലേക്ക് കൊണ്ടുപോയി.

ഗുഹസംഗമം
രാജരഥം കാട്ടുവഴികളും നദികളും കടന്ന്, ഒടുവില്‍ ഗംഗാനദിയുടെ തീരത്തെത്തി. രാമസീതാലക്ഷ്മണന്മാരെ അവിടെയിറക്കി സുമന്ത്രര്‍ തേരുമായി അയോദ്ധ്യക്കു മടങ്ങി. ലക്ഷ്മണന്‍ കാവലായി നില്‍ക്കവേ ആ രാത്രിയും രാമനും സീതയും ഒരു മരക്കീഴില്‍ വിശ്രമിച്ചു. അവിടെയവര്‍, നിഷാദരാജാവായ ഗുഹനെ കണ്ടു. രാമനോടുള്ള അനന്തമായ ഭക്തിയോടെ, സ്‌നേഹത്തോടെ, ഗുഹന്‍ ഫലങ്ങളും പുഷ്പങ്ങളും കൊണ്ടുവന്നു രാമന്റെ പാദങ്ങളില്‍ വീണു നമസ്‌കരിച്ചു. രാമന്‍ സ്‌നേഹപൂര്‍വ്വം ഗുഹനെ ആലിംഗനം ചെയ്തു.

രാമന്‍ തങ്ങളുടെ വനവാസം ലളിതമാക്കാന്‍ മുടി ജടകെട്ടാനുള്ള വടവൃക്ഷപ്പാല്‍ കൊണ്ടുവരാന്‍ ഗുഹനോട് ആവശ്യപ്പെട്ടു. ആ രാത്രി, ലക്ഷ്മണനും ഗുഹനും ഒരുമിച്ച് ഉറക്കമിളച്ച് മരച്ചുവട്ടില്‍ വിശ്രമിക്കുന്ന സീതയ്‌ക്കും രാമനും കാവല്‍ നിന്നു. അപ്പോള്‍ ലക്ഷ്മണന്‍, കര്‍മ്മത്തിന്റെയും വിധിയുടെയും അര്‍ത്ഥതലങ്ങളും തത്ത്വങ്ങളും ഗുഹനു വിശദീകരിച്ചുകൊടുത്തു: ”സുഖവും ദു:ഖവും ജീവിതത്തിന്റെ ഭാഗമാണ്; അത് നമ്മുടെ കര്‍മ്മംഫലങ്ങളാലാണ് ഉണ്ടാവുന്നത്. ദേവന്മാര്‍ക്കും അസുരന്മാര്‍ക്കും മനുഷ്യര്‍ക്കും ഇത് ഒഴിവാക്കാനാകില്ല. എന്നാല്‍ ജ്ഞാനികള്‍ അതിനെ സമചിത്തതയോടെ സ്വീകരിക്കുന്നു.”

പ്രഭാതത്തില്‍ അവരെ നദി കടത്താനായി തോണി കൊണ്ടു വന്നു. തോണിയില്‍ കയറവേ, സീത ഗംഗാദേവിയെ പ്രാര്‍ത്ഥിച്ചു. മറുകരയെത്തിയപ്പോള്‍ ഗുഹനെ ആലിംഗനം ചെയ്ത് രാമന്‍ യാത്രയാക്കി.

വാല്‍മീകിയുടെ കഥ
അവിടെ നിന്ന്, അവര്‍ ഭരദ്വാജമുനിയുടെ ആശ്രമത്തിലെത്തി. ഒരു രാത്രി മുഴുവന്‍ ആത്മീയചിന്തകള്‍ പങ്കുവച്ച് പ്രഭാതമായപ്പോള്‍ ഭരദ്വാജന്‍ അവരെ പ്രശാന്തസുന്ദരമായ ചിത്രകൂടപര്‍വ്വത പ്രദേശത്തേക്കുള്ള വഴികാട്ടിക്കൊടുത്തു. പിന്നീടവര്‍ വാല്മീകിമുനിയുടെ ആശ്രമത്തിലെത്തി.

രാമനെ വാല്‍മീകി ആദരവോടെ സ്വീകരിച്ചു. തങ്ങള്‍ക്ക് താമസിക്കുവാന്‍ പറ്റിയ ഇടം എവിടെയാണ് എന്ന് രാമന്‍ ചോദിച്ചപ്പോള്‍ വാല്‍മീകി പറഞ്ഞു: ”രാമാ, നിനക്ക് താമസിക്കാന്‍ പറ്റിയത് രാഗദ്വേഷങ്ങള്‍ ഇല്ലാത്ത മനസ്സുകളിലാണ്. എല്ലാവരെയും സമരായി കാണുന്ന ഹൃദയങ്ങളിലാണ്. ദ്വന്ദഭാവം തീണ്ടാത്ത മാമുനിമാരുടെ ഹൃദ്കമലങ്ങളിലാണ്. ധര്‍മ്മപാതയില്‍ വര്‍ത്തിച്ച് സദാ നിന്റെ അപദാനങ്ങള്‍ പാടുന്നയിടങ്ങളാണ് നിനക്ക് താമസിക്കാന്‍ ഉത്തമം.”

ചിത്രകൂടം
വാല്മീകി ചിത്രകൂടത്തിന് സമീപത്തുള്ള സുന്ദരമായ ഒരു സ്ഥലം രാമന് കാണിച്ചുകൊടുത്തു. അവിടെ രാമനും സീതയും ലക്ഷ്മണനും ഒരു ചെറിയ പര്‍ണ്ണശാല നിര്‍മ്മിച്ച് വനവാസം ആരംഭിച്ചു.

അമ്മ സുമിത്ര ഉപദേശിച്ചതുപോലെ ലക്ഷ്മണന്‍ ജ്യേഷ്ഠനെയും ജ്യേഷ്ഠത്തിയമ്മയെയും അതീവ ശ്രദ്ധയോടെ ഉറക്കമിളച്ചു നിന്നു സംരക്ഷിച്ചു.

Tags: ramayanaDevotionalLord RamRamayana Masam 2026
ഡോ. സുകുമാര്‍ കാനഡ
ഡോ. സുകുമാര്‍ കാനഡ
എഴുത്തുകാരനും കവിയും വിവര്‍ത്തകനുമായഡോ. സുകുമാര്‍ കാനഡയുടെ കൃതികള്‍ ഭാരതത്തിന്റെ ആത്മീയവും തത്ത്വചിന്താപരവുമായ പാരമ്പര്യത്തില്‍ ആഴത്തില്‍ വേരൂന്നിയവയാണ്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന ഇദ്ദേഹം കവിത, ലേഖനം, യാത്രാവിവരണം, പുനരാഖ്യാനം, വിവര്‍ത്തനം എന്നിവ ഉള്‍പ്പെടെ പതിനെട്ടോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഡോ. സുകുമാര്‍, കാനഡയിലും അമേരിക്കയിലും രജിസ്റ്റര്‍ ചെയ്ത പ്രൊഫഷണല്‍ എഞ്ചിനീയറും പ്രോജക്റ്റ് മാനേജരുമാണ്. കാനഡയിലെ വാന്‍കൂവറില്‍ മൂന്നു പതിറ്റാണ്ടിലധികമായി താമസിക്കുന്ന അദ്ദേഹം ഇപ്പോള്‍ ഒരു ബഹുരാഷ്ട്ര സ്ഥാപനത്തില്‍ ചീഫ് എഞ്ചിനീയറായും മാനേജറായും സേവനമനുഷ്ഠിക്കുന്നു. [email protected] [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: രാമായണങ്ങളുടെ വായനാമൃതം

Samskriti

ചിത്രരാമായണം 29: രാമായണപാരായണ ഫലപ്രാപ്തി

Samskriti

രാമസ്പര്‍ശം 29: രാമായണം അവസാനിക്കുന്നില്ല

Samskriti

നമാമി രാമം 29: സാദരം സദാകാലം

Samskriti

വിരോധ ഭക്തിയോടെ രാമനെ ഭജിച്ച രാവണന്‍

പുതിയ വാര്‍ത്തകള്‍

കാര്‍ഗിലില്‍ ഇന്ത്യയ്‌ക്ക് പാകിസ്ഥാനില്‍ നിന്നേറ്റ മുറിവില്‍ നിന്നും ജനിച്ച ഇന്ത്യയുടെ സ്വന്തം ആക്രമണ ഹെലികോപ്റ്റര്‍- പ്രചണ്ഡിന്റെ കഥ കേള്‍ക്കാം

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

വസ്ത്രങ്ങള്‍ ഇസ്തിരി ഇടവെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടുക്കിയില്‍ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിനാലെന്ന് പ്രാഥമിക നിഗമനം

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.