Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

ശിവപ്രസാദ്‌ പിbyശിവപ്രസാദ്‌ പി
Jul 21, 2026, 08:08 am IST
inKerala

ആലപ്പുഴ: സിപിഎം സ്ഥാപകനേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി. എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാര്‍ഷികദിനം ഇന്ന്. സിപിഎം നേതൃത്വത്തില്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. പാര്‍ട്ടി ഓഫീസുകള്‍ അലങ്കരിച്ചും പതാകയുയര്‍ത്തിയും സമ്മേളനങ്ങള്‍ ചേര്‍ന്നും സ്മരണ പുതുക്കും. ഏരിയ കേന്ദ്രങ്ങളില്‍ റാലിയുണ്ടാകും. വിഎസ് അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയചുടുകാട്ടില്‍ രാവിലെ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും വൈകിട്ട് ഏരിയകളില്‍ റാലികളും നടക്കും. പിബി അംഗം പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തുടങ്ങിയവര്‍ ആലപ്പുഴയില്‍ പങ്കെടുക്കും.

സാമൂഹിക തിന്മകള്‍ക്കെതിരെ, പരിസ്ഥിതി ചൂഷണത്തിനെതിരെ, മതവര്‍ഗീയതക്കെതിരെ, മാത്രമല്ല സ്വന്തം പാര്‍ട്ടിയിലെ പുഴുക്കുത്തുകള്‍ക്കെതിരെ ജീവിതാവസാനം വരെ പോരാടിയ പോരാളിയായിരുന്നു വിഎസ്.

അദ്ദേഹം ഉയര്‍ത്തിയ പോരാട്ടത്തിന്റെ അലയൊലികള്‍ ഇന്നും സിപിഎമ്മില്‍ ഉയരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട വന്‍ തിരിച്ചടിയെ തുടര്‍ന്ന് താഴെത്തട്ടില്‍ നടന്ന ചര്‍ച്ചകളില്‍ ഉയര്‍ന്നത് വിഎസിന്റെ പ്രസക്തിയാണ്. സ്വജനപക്ഷപാതവും അഴിമതിയും പാര്‍ട്ടി നേതൃത്വത്തിനെതിരെ ഉയര്‍ന്നപ്പോള്‍, വിഎസ് ഉണ്ടായിരുന്നെങ്കില്‍ എന്ന ചോദ്യമാണ് ഉയര്‍ന്നത്.

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ പിണറായി വിജയന്‍ ദയനീയമായി പരാജയപ്പെട്ടപ്പോള്‍, പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള വിഎസിന്റെ പോരാട്ടവും ചര്‍ച്ചയായി. പാര്‍ട്ടിക്കകത്തും പുറത്തും വിഎസ് സജീവമായി ചര്‍ച്ച ചെയ്യപ്പെട്ട നാളുകളായിരുന്നു കഴിഞ്ഞ ഒരു വര്‍ഷക്കാലം. ഒടുവിലായി വിഎസിന്റെ ചരമവാര്‍ഷിക ദിനത്തിന് മുന്നോടിയായി വിഎസ് അനുസ്മരണമടങ്ങിയ ദേശാഭിമാനിയുടെ വാരാന്തപ്പതിപ്പും വിവാദത്തിലായി. മുന്‍പ് പാര്‍ട്ടി മുഖപത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്ന വിഎസിനെ ആ ചുമതലയില്‍ നിന്ന് ഔദ്യോഗികപക്ഷം വെട്ടിനിരത്തുക മാത്രമല്ല, പലപ്പോഴും കടുത്ത വിമര്‍ശനവും പാര്‍ട്ടി പത്രത്തിലൂടെ നടത്തിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ച ‘മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം’ എന്ന തലക്കെട്ടിലുള്ള ഓര്‍മക്കുറിപ്പ് അടങ്ങിയ വാരാന്തപ്പതിപ്പ് ഇല്ലാതെയാണ് ദേശാഭിമാനി പുറത്തിറങ്ങിയത്. വാരാന്തപ്പതിപ്പ് വിതരണം ചെയ്യാത്തതിന് കാരണമായി ‘സാങ്കേതിക പിഴവ് മൂലം ഇന്ന് വാരാന്തപ്പതിപ്പ് ഉണ്ടായിരിക്കുന്നതല്ല’ എന്ന വിശദീകരണ അറിയിപ്പ് മാത്രമാണ് പത്രത്തില്‍ നല്‍കിയത്. ‘കള്ളന്‍ വിജയന്‍’ എന്ന തലക്കെട്ടില്‍ വാരാന്ത്യപ്പതിപ്പില്‍ വന്ന ഫീച്ചറാണ് വാരാന്തപ്പതിപ്പ് ഒഴിവാക്കാന്‍ കാരണമെന്നാണ് പ്രചാരണം. ഒന്നാം പേജിലെ വിഎസ് അനുസ്മരണത്തിന്റെ തലക്കെട്ടിലെ ‘കടലിരമ്പവും’, നാലാം പേജിലെ ലേഖനത്തിലെ ‘കള്ളന്‍ വിജയന്‍’ എന്ന പ്രയോഗവും ഒരുമിച്ച് വരുന്നത് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യം വച്ചുള്ള ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് കാരണമാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പ്രിന്റിങ് വരെ ഒഴിവാക്കിയതെന്നാണ് സൂചന. പുല്ലാംപാറ നാടക ഗ്രാമത്തിലെ വിജയന്‍ എന്ന ആളെ കുറിച്ചായിരുന്നു ‘കള്ളന്‍ വിജയന്‍’ ഫീച്ചര്‍.

ലേഖനത്തിന് നല്‍കിയ ‘കടലിരമ്പം’ എന്ന പ്രയോഗം സിപിഎമ്മിലെ പഴയ വിഎസ്, പിണറായി വിഭാഗീയതയുടെ കാലഘട്ടത്തെ ഓര്‍മിപ്പിക്കുന്നതാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. കടലും ബക്കറ്റിലെ വെള്ളവും പരാമര്‍ശം നടത്തി പിണറായി വിജയന്‍ വിഎസിനെ കടന്നാക്രമിച്ചപ്പോള്‍ ഗോര്‍ബച്ചേവിനെ പരാമര്‍ശിച്ചായിരുന്നു വിഎസിന്റെ തിരിച്ചടി. സമ്പന്ന വര്‍ഗത്തിന്റെയും, രാജ്യവിരുദ്ധ മതശക്തികളുടെയും കളിപ്പാവയാകാന്‍ തയാറാകാതിരുന്ന നേതാക്കളിലെ അവസാന കണ്ണികളിരൊളായിരുന്ന വിഎസ് അനുസ്മരിക്കപ്പെടുമ്പോള്‍ പാര്‍ട്ടിയിലെ പോരാട്ടവും, നേതൃത്വത്തിന്റെ ചങ്ങാത്തമുതലാളിത്തവും ചര്‍ച്ചയാകുന്നു.

 

Tags: Pinarayi VijayanV.S AchuthanandanCPM Keralaവിഎസിന്റെ ഒന്നാം ചരമവാര്‍ഷികംCPM fighting
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

Kerala

പിടിമുറുക്കാന്‍ ബേബി; അയയാതെ പിണറായി പക്ഷം

Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

Editorial

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.