തിരുവനന്തപുരം:പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ വൈദ്യുതി മുടങ്ങിയത് കാരണം മൊബൈല്‍ വെളിച്ചത്തില്‍ രോഗിയുടെ മുറിവ് വച്ചുകെട്ടി.മെഡിക്കല്‍ കോളേജിലെ ചികിത്സയ്‌ക്ക് ശേഷം മുറിവ് വച്ചുകെട്ടാനായി സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ എത്തിയപ്പോഴാണ് വൈദ്യുതി മുടങ്ങിയത്.വിതുര സ്വദേശിക്കാണ് ഇത്തരത്തില്‍ ചികിത്സ നല്‍കിയത്.
വൈദ്യുതി ഇല്ലെങ്കിലും തിരിച്ചയയ്‌ക്കാതെ രോഗിയുടെ ഒപ്പം വന്നയാളെക്കൊണ്ട് മൊബൈല്‍ ടോര്‍ച്ച് അടിപ്പിച്ച് ചികിത്സ നല്‍കുകയായിരുന്നു. ആശുപത്രിയില്‍ ജനറേറ്റര്‍ ഉണ്ടെങ്കിലും അത് തകരാറിലാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.പവര്‍ കട്ട് കാരണം ജനങ്ങള്‍ക്കുണ്ടാകുന്ന ദുരിതങ്ങളും ഈ സംഭവത്തെ തുടര്‍ന്ന് ചര്‍ച്ചയാകുകയാണ്.
















