Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് കോഴ്‌സുകളില്‍ പ്രവേശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2026, 11:38 am IST
inEducation

വിശദവിവരങ്ങള്‍ www.lbscentre.kerala.gov.in ല്‍
അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 23 വരെ

സംസ്ഥാന ആരോഗ്യ വകുപ്പ്/മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ 2026-27 വര്‍ഷത്തെ ജനറല്‍ നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി (ജിഎന്‍എം) ഓക്‌സിലറി നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി (എഎന്‍എം) കോഴ്‌സുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈനില്‍ ജൂലൈ 23 വരെ അപേക്ഷിക്കാം. രണ്ട് കോഴ്‌സുകള്‍ക്കുകൂടി ഒറ്റ അപേക്ഷ നല്‍കിയാല്‍ മതി. താല്‍പര്യമുള്ള കോഴ്‌സ് അപേക്ഷകര്‍ക്ക് തെരഞ്ഞെടുക്കാം. വിശദവിവരങ്ങള്‍ www.lbscentre.kerala.gov.in- ല്‍ ലഭിക്കും.

അപേക്ഷാ ഫീസ്: ജിഎന്‍എം കോഴ്‌സിന് 400 രൂപയും ജിഎന്‍എമ്മിനും എഎന്‍എമ്മിനും കൂടി 600 രൂപയുമാണ്. എഎന്‍എമ്മിന് മാത്രം 300 രൂപ. പട്ടികജാതി/വര്‍ഗ്ഗ വിഭാഗത്തിന് ജിഎന്‍എം കോഴ്‌സിന് 200 രൂപയും രണ്ട് കോഴ്‌സുകള്‍ക്കുംകൂടി 300 രൂപയും എഎന്‍എമ്മിന് മാത്രം 150 രൂപയുമാണ് അടയ്‌ക്കേണ്ടത്. ഓണ്‍ലൈന്‍ മുഖേനയോ വെബ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത ചെല്ലാന്‍ ഉപയോഗിച്ച് ഫെഡറല്‍ ബാങ്ക് ശാഖ വഴിയോ ഫീസ് അടയ്‌ക്കാം.

പ്രവേശന യോഗ്യത: ജിഎന്‍എം കോഴ്‌സിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളോടെ ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ 40 ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കണം. ഇവരുടെ അഭാവത്തില്‍ മറ്റ് സ്ട്രീമുകളില്‍ ഹയര്‍ സെക്കന്ററി/പ്ലസ്ടു പാസായവരെയും പരിഗണിക്കും.

എഎന്‍എം കോഴ്‌സിന് ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരുന്നാല്‍ മതി. മലയാളം വായിക്കുവാനും എഴുതാനും കഴിയണം.

അപേക്ഷാ സമര്‍പ്പണത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പ്രവേശന നടപടിക്രമങ്ങളും സ്ഥാപനങ്ങളും കോഴ്‌സുകളും സീറ്റുകളും സംവരണവും ഫീസ് ഘടനയുമെല്ലാം അടങ്ങിയ പ്രോസ്‌പെക്ടസ് വെബ്‌സൈറ്റിലുണ്ട്.

കോഴ്‌സ് കാലാവധി: ജിഎന്‍എം കോഴ്‌സ്- ആറു മാസത്തെ ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടെ 3 വര്‍ഷം. എഎന്‍എം- 2 വര്‍ഷം.
ജിഎന്‍എം സീറ്റുകള്‍: മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴില്‍ തിരുവനന്തപുരം, കോഴിക്കോട് ഗവണ്‍മെന്റ് നഴ്‌സിങ് കോളേജുകളില്‍ ജിഎന്‍എം കോഴ്‌സില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം (30 സീറ്റുകള്‍ വീതം) ആകെ 60 സീറ്റുകള്‍ ലഭ്യമാണ്. കോട്ടയം ഗവണ്‍മെന്റ് നഴ്‌സിങ് കോളേജില്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 30 സീറ്റുകളുണ്ട്.

ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കീഴില്‍ 14 ജില്ലകളിലും ഓരോ സര്‍ക്കാര്‍ നഴ്‌സിങ് സ്‌കൂളുകളുണ്ട്. ജിഎന്‍എം കോഴ്‌സില്‍ ലഭ്യമായ സീറ്റുകള്‍- തിരുവനന്തപുരം 33, കൊല്ലം 30, പത്തനംതിട്ട 27, ആലപ്പുഴ 30, ഇടുക്കി 25, കോട്ടയം 26, എറണാകുളം 38, തൃശൂര്‍ 37, പാലക്കാട് 30, മലപ്പുറം 30, കോഴിക്കോട് 73, വയനാട് 25, കണ്ണൂര്‍ 36, കാസര്‍ഗോഡ് 25. ഇതിനു പുറമെ കൊല്ലം ആശ്രാമത്തുള്ള ഗവണ്‍മെന്റ് നഴ്‌സിങ് സ്‌കൂളില്‍ പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി 20 സീറ്റുകള്‍ ലഭ്യമാണ്.

എഎന്‍എം സീറ്റുകള്‍: ആരോഗ്യവകുപ്പിന്‍ കീഴില്‍ നാല് ഗവണ്‍മെന്റ് ജെപിഎച്ച്എന്‍ ട്രെയിനിങ് സെന്ററുകളിലാണ് എഎന്‍എം കോഴ്‌സുകളുള്ളത്. തിരുവനന്തപുരം (തൈക്കാട്) സീറ്റുകള്‍ 30 (പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് മാത്രം); കോട്ടയം (തലയോലപ്പറമ്പ്) 25, പാലക്കാട് (പെരിങ്ങോട്ട് കുറിശ്ശി) 50, കാസര്‍ഗോഡ് 25.

സ്‌റ്റൈപ്പന്റ്: ജിഎന്‍എം കോഴ്‌സില്‍ അഡ്മിഷന്‍ ലഭിക്കുന്നവര്‍ക്ക് പ്രതിമാസം 700 രൂപയും ഇന്റേണ്‍ഷിപ്പ് കാലയളവില്‍ പ്രതിമാസം 2000 രൂപയും സ്‌റ്റൈപ്പന്റ് ലഭിക്കും. പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യമുണ്ടാകും.

എഎന്‍എം കോഴ്‌സില്‍ പ്രവേശനം ലഭിക്കുന്നവര്‍ക്ക് പ്രതിമാസം 500 രൂപയാണ് സ്‌റ്റൈപ്പന്റ്. കൂടുതല്‍ വിവരങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്.

Tags: AdmissionGeneral NursingKerala state Health DepartmentMidwifery and Auxiliary Nursing courses
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

Kerala

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

Education

നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വനിതകള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം, അപേക്ഷ ജൂണ്‍ 30 വരെ

Education

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

Kerala

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.