Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2026, 06:48 am IST
inKerala, Education

അഡ്മിഷന്‍ എന്‍സിവിടി/എസ്‌സിവിടി അഫിലിയേറ്റഡ് ട്രേഡുകളില്‍ വിശദവിവരങ്ങള്‍ https://itiadmissions.kerala.gov.in ല്‍
അപേക്ഷാ ഫീസ് 100 രൂപ, ഓണ്‍ലൈനില്‍ അപേക്ഷിക്കാം

സംസ്ഥാനത്തെ സര്‍ക്കാര്‍ ഐടിഐകളില്‍ വിവിധ ട്രേഡുകളില്‍ പ്രവേശനത്തിന് ജൂണ്‍ 30 വരെ ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിക്കും. കേരളത്തില്‍ സ്ഥിരതാമസമുള്ളവര്‍ക്കാണ് പ്രവേശനം. 108 സര്‍ക്കാര്‍ ഐടിഐകളാണുള്ളത്. എന്‍സിവിടി/എസ്‌സിവിടി അഫിലിയേറ്റഡ് ട്രേഡുകളില്‍ പ്രവേശനം തേടാം.

എസ്എസ്എല്‍സി/തത്തുല്യ പരീക്ഷ പാസായവര്‍ക്കും തോറ്റവര്‍ക്കും തെരഞ്ഞെടുത്ത് പഠിക്കാവുന്ന ഏകവത്‌സര/ദ്വിവത്‌സര എന്‍ജിനീയറിങ്/നോണ്‍ എന്‍ജിനീയറിങ് ട്രേഡുകളുണ്ട്. പ്രായം 14 വയസ് തികഞ്ഞിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല.

സര്‍ക്കാര്‍ ഐടിഐകളും ട്രേഡുകളും പരിശീലന കാലയളവും പ്രവേശന നടപടികളും അടങ്ങിയ 2026-27 ലെ പ്രോസ്‌പെക്ടസ് https://itiadmissions.kerala.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. എന്‍സിവിടി/എസ്‌സിവിടി അംഗീകാരമുള്ള മെട്രിക്/നോണ്‍ മെട്രിക് ട്രേഡുകളും പ്രവേശനം നല്‍കുന്ന യൂണിറ്റുകളും ജില്ലാതല സര്‍ക്കാര്‍ ഐടിഐകളും പ്രോ
സ്‌പെക്ടസില്‍ പ്രത്യേകം പട്ടികയിലുണ്ട്.

ട്രേഡുകള്‍: ദേശീയ അംഗീകാരമുള്ള എന്‍സിവിടി മെട്രിക് ട്രേഡുകളില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍ ആന്റ് മെക്കാനിക്കല്‍), മെക്കാനിക് ഡീസല്‍, ഫിറ്റര്‍, ടര്‍ണര്‍, ഇലക്ട്രീഷ്യന്‍, മെഷ്യനിസ്റ്റ്, ഇലക്‌ട്രോണിക്‌സ് മെക്കാനിക്, റെഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, സര്‍വ്വേയര്‍, ടൂള്‍ ആന്റ് ഡൈമേക്കര്‍ (ഡൈസ് ആന്റ് മോള്‍ഡ്‌സ്), കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്, മെക്കാനിക് (കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് അപ്ലയന്‍സസ്), സ്‌റ്റെനോഗ്രാഫര്‍, ഡിടിപി ഓപ്പറേറ്റര്‍, സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്) മുതലായവയിലും നോണ്‍ മെട്രിക് വിഭാഗത്തില്‍ ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, വെല്‍ഡര്‍, വയര്‍മാന്‍, പ്ലംബര്‍, വുഡ് ആന്റ് ടെക്‌നീഷ്യന്‍ (കാര്‍പ്പന്റര്‍), പെയിന്റര്‍ ജനറല്‍, ഡ്രസ് മേക്കിങ് മുതലായ ട്രേഡുകളിലുമാണ് പരിശീലനം.

വനിതകള്‍ക്ക് തെരഞ്ഞെടുത്ത് പഠിക്കാവുന്ന ഹോസ്പിറ്റല്‍ ഹൗസ്‌കീപ്പിങ്, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, ഫുഡ് പ്രൊഡക്ഷന്‍ (ജനറല്‍), മില്‍ക്ക് ആന്റ് മില്‍ക്ക് പ്രോഡക്ട്‌സ് ടെക്‌നീഷ്യന്‍, അഗ്രോ പ്രോസസിങ്, ബേക്കര്‍ ആന്റ് കണ്‍ഫെക്ഷണര്‍, ഇന്റീരിയര്‍ ഡിസൈന്‍ ആന്റ് ഡെക്കറേഷന്‍, ഫാഷന്‍ ഡിസൈന്‍ ആന്റ് ടെക്‌നോളജി മുതലായ മെട്രിക് ട്രേഡുകളുമുണ്ട്.

തെരഞ്ഞെടുപ്പ്: മെട്രിക്/നോണ്‍ മെട്രിക് ട്രേഡുകളില്‍ പ്രവേശനത്തിന് എസ്എസ്എല്‍സി/തത്തുല്യ പരീക്ഷയില്‍ ഇംഗ്ലീഷ്, കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെരിറ്റ് ലിസ്റ്റ് തയ്യാറാക്കിയാണ് അഡ്മിഷന്‍. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകള്‍ ഉള്ളവര്‍ക്കും യുവജനോത്‌സവങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍ക്കും എന്‍സിഇ എ/ബി/സി സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും എന്‍എസ്എസ് സര്‍ട്ടിഫിക്കറ്റുകള്‍ക്കും തെരഞ്ഞെടുപ്പില്‍ ഗ്രേസ്മാര്‍ക്ക് ലഭിക്കും.

അപേക്ഷാ ഫീസ്: 100 രൂപ. പ്രോസ്‌പെക്ടസിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഓണ്‍ലൈനില്‍ ജൂണ്‍ 30 നകം രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കേണ്ടതാണ്. രജിസ്‌ട്രേഷന് ഉപയോഗിക്കുന്ന മൊബൈല്‍ നമ്പരും ഇ- മെയിലും അവരവരുടേതാണെന്നും പ്രവര്‍ത്തനക്ഷമമാണെന്നും ഉറപ്പുവരുത്തണം. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ എസ്എംഎസ് മുഖേന ലഭ്യമാകുന്ന യൂസര്‍ നെയിം, പാസ്‌വേര്‍ഡ് ഉപയോഗിച്ചാണ് അപേക്ഷ നല്‍കേണ്ടത്. കൃത്യമായ വിവരങ്ങള്‍ നല്‍കി ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്യണം. 100 രൂപ ഫീസ് അടച്ച് നടപടിക്രമം പൂര്‍ത്തിയാക്കി അപേക്ഷയുടെ പ്രിന്റ് എടുത്ത് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അടുത്തുള്ള സര്‍ക്കാര്‍ ഐടിെഎയില്‍ നേരിട്ട് ഹാജരായി പരിശോധനക്കായി നല്‍കണം. പ്രവേശനമാഗ്രഹിക്കുന്ന ഓരോ ഐടിഐയിലെയും ട്രേഡുകള്‍ മുന്‍ഗണനാക്രമത്തില്‍ ക്രമീകരിക്കുന്നതിന് അഡ്മിഷന്‍ പോര്‍ട്ടലില്‍ സൗകര്യമുണ്ട്. അപേക്ഷാ സമര്‍പ്പണത്തിന് ഐടിഐകളിലെ ഹെല്‍പ്പ് ഡെസ്‌ക്കിന്റെ സഹായം തേടാം.

Tags: educationAdmissiongovernment ITI
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.