തിരുവനന്തപുരം: എംബിബിഎസ് കോഴ്സിന്റെ ട്യൂഷന്‍ ഫീസ് നാലര വര്‍ഷത്തേക്ക് മാത്രമേ ഇനി മുതല്‍ ഈടാക്കാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവ്. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ കര്‍ശന നിര്‍ദ്ദേശം അനുസരിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്.
കോഴ്സിന്റെ യഥാര്‍ത്ഥ കാലയളവായ നാലര വര്‍ഷത്തെ ഫീസ് മാത്രം ഈടാക്കുന്ന തരത്തില്‍, ഫീസ് റെഗുലേറ്ററി കമ്മിറ്റി പുതിയ ഫീസ് ഘടന പുതുക്കി നിശ്ചയിക്കും.2024-ലെ ഗ്രാജ്വേറ്റ് മെഡിക്കല്‍ എഡുക്കേഷന്‍ ചട്ടപ്രകാരം എംബിബിഎസ് കോഴ്സിന്റെ അക്കാദമിക് കാലാവധി നാലര വര്‍ഷമാണ്.
കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ അഞ്ച് വര്‍ഷത്തെ ഫീസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ അധിക സാമ്പത്തിക ബാധ്യത വരുത്തിയിരുന്നെന്ന ആക്ഷേപവും ഉണ്ട്.
















