Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2026, 06:16 am IST
inIndia

തിരുവനന്തപുരം: കൃത്യമായ ആസൂത്രണമില്ലാത്തതിനാല്‍ സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍. ലോഡ് ഷെഡിങ് എന്ന ഓമനപ്പേരില്‍ പവര്‍കട്ട് നീട്ടാനും നീക്കം. രാത്രി ഏഴ് മുതല്‍ പുലര്‍ച്ചെ 12.50 വരെയാണ് 15 മുതല്‍ 30 മിനിറ്റു വരെ വൈദ്യുതി മുടങ്ങുകയെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ ചിലയിടങ്ങളില്‍ രണ്ടോ മൂന്നോ തവണയായി ഒന്നര മണിക്കൂറോളം വൈദ്യുതി മുടങ്ങി.

എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില ഉയര്‍ന്നതുമാണ് പ്രതിസന്ധിക്ക് കാരണമായി പുറമേ പറയുന്നതെങ്കിലും കെഎസ്ഇബിയുടെ പിടിപ്പുകേടിന്റെ ഫലമാണിത്. യൂണിറ്റിന് 4.26 രൂപ നിരക്കില്‍ 25 വര്‍ഷത്തേക്ക് വൈദ്യുതി വാങ്ങാനുള്ള ദീര്‍ഘകാല കരാര്‍ സാങ്കേതികവും നടപടിക്രമങ്ങളിലെ പിഴവും കാരണം റദ്ദായതും പുരപ്പുറ സോളാര്‍ പദ്ധതിക്ക് ബോധപൂര്‍വം ഇടങ്കോലിട്ടതുമാണ് പ്രശ്‌നകാരണം. സൗരോര്‍ജം സംഭരിക്കാനുള്ള അഞ്ച് പ്രധാന വന്‍കിട ബാറ്ററി സംഭരണ ശൃംഖലയുടെ (ബിഇഎസ്എസ്) നിര്‍മാണം പൂര്‍ത്തിയാക്കാനാകാത്തത് മറച്ചുവച്ചാണ് സോളാര്‍ പദ്ധതി നഷ്ടമെന്ന് പറഞ്ഞ് കെഎസ്ഇബി നിരുത്സാഹപ്പെടുത്തിയത്.

മഴക്കുറവെന്നത് ന്യായീകരണം മാത്രമാണ്. സംസ്ഥാനത്ത് പ്രതിദിനം ശരാശരി 90 മുതല്‍ 100 മില്യണ്‍ യൂണിറ്റോളം വൈദ്യുതി ഉപയോഗിക്കുമ്പോള്‍ ഉത്പാദിപ്പിക്കുന്നത് 15 മുതല്‍ 16 മില്യണ്‍ വരെ മാത്രം. 30 മുതല്‍ 35 മില്യണ്‍ യൂണിറ്റ് കേന്ദ്ര വിഹിതമാണ്. ബാക്കി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വില കൊടുത്തു വാങ്ങുന്നതും. ഇതില്‍ കരാര്‍ പുതുക്കുന്നതിലെ വീഴ്ചയാണ് ഗുരുതര പ്രതിസന്ധിക്കു കാരണം.

പ്രതിസന്ധി പരിഹരിക്കാന്‍ ഹ്രസ്വകാല പര്‍ച്ചേസ് കരാറുകള്‍ക്കു റഗുലേറ്ററി കമ്മിഷന്‍ അനുവദിച്ചെങ്കിലും വില കൂടുതലെന്നു പറഞ്ഞ് കെഎസ്ഇബി ഒഴിഞ്ഞുമാറുകയാണ്. പകരം പീക്ക് സമയത്ത് വൈദ്യുതി വിതരണം തടഞ്ഞ് പ്രതിസന്ധി പരിഹരിക്കാമെന്ന കണക്കുകൂട്ടലിലാണ് കെഎസ്ഇബി. റെഗുലേറ്ററി കമ്മിഷന്‍ 2.93 രൂപ നിരക്കില്‍ ദീര്‍ഘകാല പര്‍ച്ചേസ് കരാറിന് അനുമതി നല്കിയെങ്കിലും നടപടിക്രമങ്ങള്‍ കരടുരേഖ തയാറാക്കല്‍ വരെയേ ആയുള്ളൂ. കെഎസ്ഇബിയെ ഇച്ഛാശക്തിയോടെ നയിക്കാന്‍ ഭരണകൂടത്തിനു കഴിയാത്തതാണ് തിരിച്ചടിയുടെ മുഖ്യകാരണം.

Tags: Kerala GovernmentKSEBloadsheddingelecticity
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

Kerala

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

Kerala

പാലക്കാട് കെ എസ് ഇ ബി കരാര്‍ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു

Kerala

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് കെഎസ്ഇബി ചെയര്‍മാന്‍ മുംബൈയില്‍

Kerala

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.