Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2026, 06:24 am IST
inSamskriti

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പ്രധാന ശ്രീരാമ ക്ഷേത്രങ്ങളില്‍ ഒന്നാണ് വൈക്കം ടി വിപുരത്തെ തിരുമണി വെങ്കിടപുരം ശ്രീരാമസ്വാമി ക്ഷേത്രം. ധര്‍മ്മമൂര്‍ത്തിയായ ശ്രീരാമചന്ദ്രനാണ് മുഖ്യ പ്രതിഷ്ഠ. കൊങ്കണ ദേശത്തു നിന്നുവന്ന വ്യവസായികളായ സാരസ്വത ബ്രാഹ്‌മണരാണ് തിരുമണി വെങ്കടപുരത്ത് അവരുടെ ഭരദേവതയായ വെങ്കടാചലപതിയെ ക്ഷേത്രം നിര്‍മ്മിച്ച് പ്രതിഷ്ഠിച്ചത്. വൈക്കത്തു നിന്നും ആറു കിലോമീറ്റര്‍ തെക്കുമാറി വേമ്പനാട്ടു കായലിന്റെ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കിഴക്കു ദര്‍ശനമായാണ് പ്രതിഷ്ഠ. അഷ്ടമിനാളില്‍ വൈക്കം ക്ഷേത്രത്തില്‍ നടക്കുന്ന കൂടിയെഴുന്നള്ളത്തില്‍ തിരുമണി വെങ്കടപുരത്തപ്പനും പ്രമുഖസ്ഥാനമുണ്ട്.

ക്ഷേത്രത്തിന് രണ്ടു കിലോമീറ്റര്‍ കിഴക്കുമാറി ദേശദേവതയായ മൂത്തേടത്തുകാവിലമ്മയും ഇളകൊള്ളുന്നു. പ്രാചീന മലയാള ലിപിയായ വട്ടെഴുത്ത് ഇവിടുത്തെ വലിയ ബലിക്കല്ലില്‍ കാണാന്‍ കഴിയും.

കടുത്തുരുത്തി തലസ്ഥാനമായി ഭരിച്ച വടക്കുംകൂര്‍ രാജവംശം, കടുത്തുരുത്തിയില്‍ പ്രശസ്തമായ തളി മഹാദേവ ക്ഷേത്രമുണ്ടായിട്ടും അനന്തരാവകാശികള്‍ക്ക് ഉടവാള്‍ കൈമാറിയിരുന്നതും രാജാധികാരം കൈമാറുന്ന ആഘോഷച്ചടങ്ങുകള്‍ നടത്തിയിരുന്നതും ഈ ക്ഷേത്രത്തില്‍ ആയിരുന്നു.

ഇവിടുത്തെ പ്രധാന ഉപദേവതാസ്ഥാനം വടക്കുംകൂര്‍ രാജവംശത്തിന്റെയും തെക്കുംകൂര്‍ രാജവംശത്തിന്റെയും പ്രാഗ്‌രൂപമായ വെണ്‍പൊലിനാടിന്റെ കുല ദേവതയായ ശാസ്താവാണ്. പൂര്‍ണ്ണ പുഷ്‌കലാ സമേതനായ ശാസ്താവിന്റെ പ്രതിഷ്ഠയാണ് ഇവിടെ ഉള്ളത്. മുഖമണ്ഡപവും ചുറ്റമ്പലവുമെല്ലാം ദാരു ശില്പങ്ങളാലും കരിങ്കല്ലിലുള്ള കൊത്തുപണികളാലും സമ്പന്നമാണ്. ഇത് ക്ഷേത്രത്തിന്റെ പൗരാണികത വിളിച്ചോതുന്നു. തെക്കുംകൂര്‍ രാജവംശത്തിനും വെന്നിമലയില്‍ ശ്രീരാമലക്ഷ്മണക്ഷേത്രമുണ്ടായിരുന്നു.

കരമാര്‍ഗ്ഗം യാത്രാസൗകര്യം ഇല്ലാതിരുന്ന കാലത്ത് ഇത്രയും ബൃഹത്തായ ക്ഷേത്രം ഇവിടെ നിര്‍മ്മിച്ചത് അത്ഭുതത്തോടെ മാത്രമേ പുതു തലമുറയ്‌ക്ക് ചിന്തിക്കാന്‍ കഴിയൂ.

ക്ഷേത്രത്തിന്റെ ചതുരശ്രീകോവില്‍ രണ്ടു നിലകളോട് കൂടിയതാണ്. ഭിത്തിയിലുള്ള ശില്പങ്ങള്‍ സുര്‍ക്കിയില്‍ നിര്‍മ്മിച്ചതാണ്.

മുനിമാരുടെയും ദേവന്മാരുടെമൊക്കെ ശില്‍പങ്ങള്‍ കഴുക്കോലിനെ താങ്ങുന്നു . ചെമ്പ് മേഞ്ഞ മേല്‍ക്കൂരയാണ് ശ്രീകോവിലിന്റേത്. ഏറെ സമ്പന്നമായ ഒരു കാലഘട്ടത്തിന്റെ പ്രതീകം കൂടിയാണ് ഈ ക്ഷേത്രം. തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ.

ആറടി ഉയരമുള്ള കൃഷ്ണശിലയില്‍ തീര്‍ത്ത പഞ്ചലോഹം പൊതിഞ്ഞ് ശംഖ്, ചക്രം, പത്മം എന്നിവയോടെ ചതുര്‍ബാഹുവായ ശ്രീരാമദേവന്‍ ശ്രീകോവിലില്‍ പരിലസിക്കുന്നു. ചുറ്റമ്പലത്തിനു വെളിയില്‍ പടിഞ്ഞാറു ദര്‍ശനമായി ഹനുമാന്‍ സ്വാമിയും കുടികൊള്ളുന്നു. ഞായറാഴ്ച ദിവസങ്ങളില്‍ ഹനുമാന്‍ സ്വാമിയുടെ തിരുനടയില്‍ വിശേഷാല്‍ പൂജയും കുങ്കുമാഭിഷേകവും ഉണ്ടാകും. ഹനുമാന് അവില്‍ നേദ്യം പ്രധാന വഴിപാടാണ്. എലി കടിച്ചാലുണ്ടാവുന്ന വിഷമങ്ങള്‍ ശമിക്കാന്‍ ക്ഷേത്രത്തിന് സമീപമുള്ള എലിക്കുളത്തില്‍ കുളിച്ചാല്‍ മതിയാകും എന്ന വിശ്വാസവുമുണ്ട്. ഈ കുളം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര സമീപമാണ്. ക്ഷേത്രത്തിലെ അഭിഷേക തീര്‍ത്ഥം പ്രസ്തുത കുളത്തില്‍ വന്നുചേരുന്നുവെന്നാണ് വിശ്വാസം.

ക്ഷേത്രത്തിന് പടിഞ്ഞാറു വശത്ത് ഒരു ചെറിയ ദ്വീപില്‍ വിളക്കുമാടമുണ്ട്. ജലഗതാഗതം കാര്യക്ഷമമായിരുന്ന കാലത്ത് രാത്രി കത്തിച്ചു വയ്‌ക്കുന്ന ദീപം ജലയാത്രക്കാര്‍ക്ക് അനുഗ്രഹമായിരുന്നു. ഇപ്പോള്‍ വിളക്കുമാടം ജീര്‍ണിച്ചുപോയി. ക്ഷേത്രത്തിന്റെ പശ്ചിമഭാഗത്ത് കരയില്‍ നിന്ന് 50 മീറ്റര്‍ അകലെയാണ് വിളക്കുമാട ദ്വീപ്. നടയടച്ചാല്‍ രാമേശ്വരമെന്ന് തദ്ദേശ വാസികള്‍ വിളിക്കുന്ന ഈ ദ്വീപിലേക്ക് ശ്രീരാമസ്വാമിയുടെ സഞ്ചാരമുണ്ടെന്നാണ് പഴമക്കാര്‍ പറയുന്നത്. കര്‍ക്കടക വാവുദിനത്തില്‍ കായല്‍ത്തീരത്ത് പിതൃതര്‍പ്പണം നടത്തുന്ന പതിവുമുണ്ട്. ഇനിയുള്ള ഒരു മാസം രാമകഥാ ശീലുകള്‍ ഇവിടെ ഉയരും.

 

Tags: kerala templesHinduismThirumani Venkitapuram Sree Rama TempleMahavishnu idol at Tirupati
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Samskriti

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

Samskriti

ആലോചനാമൃതം: ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത്

Samskriti

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.