Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

ഏലംകുളത്തെ നാലമ്പലങ്ങള്‍

ഗിരീഷ് ഏറാട്ട്byഗിരീഷ് ഏറാട്ട്
Jul 24, 2026, 10:22 am IST
inSamskriti
പാലത്തോള്‍ ശ്രീരാമസ്വാമി ക്ഷേത്രം, പാലത്തോള്‍ മഹാവിഷ്ണു ക്ഷേത്രം (ലക്ഷ്മണസങ്കല്പം)

പാലത്തോള്‍ ശ്രീരാമസ്വാമി ക്ഷേത്രം, പാലത്തോള്‍ മഹാവിഷ്ണു ക്ഷേത്രം (ലക്ഷ്മണസങ്കല്പം)

പാലത്തോള്‍ ശ്രീരാമസ്വാമി ക്ഷേത്രം

മലപ്പുറം ജില്ലയില്‍ ഏലംകുളം പഞ്ചായത്തിലെ മല്ലിശ്ശേരിക്ക് അടുത്ത് വാഴങ്കോളിലാണ് പാലത്തോള്‍ ശ്രീരാമക്ഷേത്രം. ശംഖ്ചക്ര ഗദാപത്മധാരിയായ മഹാവിഷ്ണുവിന്റെ പൂ
ര്‍ണ്ണകായ കൃഷ്ണശിലാവിഗ്രഹം പടിഞ്ഞാറു ദര്‍ശനമായാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.

ഹനുമാന്റെ കയ്യില്‍ മുദ്രമോതിരം നല്‍കുന്ന സമയത്തെ ഭഗവാന്റെ ഭാവമാണ് പ്രതിഷ്ഠയ്‌ക്ക്. ഉപദേവതകള്‍ ഇല്ല. ചതുര ശ്രീകോവിലാണ്.സഹസ്രനാമ പുഷ്പാഞ്ജലി, ശര്‍ക്കരപ്പായസം, പാല്‍പ്പായസം, വെള്ളനിവേദ്യം, എന്നിവയാണ് പ്രധാന വഴിപാടുകള്‍.

അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുത്താണ് ശ്രീരാമ ക്ഷേത്രം പണിത് പുന:പ്രതിഷ്ഠ നിര്‍വഹിച്ചത്.രാമായണമാസക്കാലത്ത് രാവിലെ ആറുമണി മുതല്‍ 11 മണി വരെയും വൈകിട്ട് 5 മണി മുതല്‍ 6 മണി വരെയുമാണ് ദര്‍ശന സമയം.

പാലത്തോള്‍ മഹാവിഷ്ണു ക്ഷേത്രം (ലക്ഷ്മണ സങ്കല്പം)

ഭഗവാന്‍ ലക്ഷ്മണഭാവത്തില്‍ പടിഞ്ഞാട്ട് ദര്‍ശനമായിരിക്കുന്ന ക്ഷേത്രമാണിത്. 2000 വര്‍ഷത്തിലധികം പഴക്കമുണ്ടെന്നാണ് വിശ്വാസം. നാല് തൃക്കൈകളിലും ശംഖ്, ചക്രം, ഗദ, പത്മമേന്തിയ മഹാവിഷ്ണുവിന്റെ പൂര്‍ണ്ണകായ വിഗ്രഹമാണ് വട്ടശ്രീകോവിലില്‍.

ശാസ്താവ്, ഗണപതി, നാഗം ഉപദേവതകള്‍. പ്രഭാ സത്യക സമേതനായ ശാസ്താവിന് നാലമ്പലത്തിന് പുറത്ത് പ്രത്യേകം ശ്രീകോവില്‍ ഉണ്ട്. നാലമ്പലത്തിനകത്ത് ശ്രീകോവിലിന്റെ തെക്കുഭാഗത്ത് തെക്കോട്ടു ദര്‍ശനമായി ഗണപതി പ്രതിഷ്ഠയുമുണ്ട്. നിത്യവും മൂന്ന് പൂജകള്‍ ആണുള്ളത്. ജനകീയ കമ്മറ്റി ഏറ്റെടുത്താണ് ക്ഷേത്രപുനരുദ്ധാരണം നടത്തിയത്.

അര്‍ച്ചന, അപ്പം, അട, വിദ്യാഗോപാല പൂജ, പാല്‍പ്പായസം, നീരാജനം എന്നിവ ഇവിടുത്തെ പ്രധാന വഴിപാടുകളാണ്. സത്സന്താന ലബ്ധിക്കായി പുത്രകാമേഷ്ടി ഹോമം തുലാമാസത്തിലെ തിരുവോണം നക്ഷത്രത്തില്‍ നടന്നുവരുന്നു.

പാലത്തോള്‍ ഭരതസ്വാമി

ഏലംകുളം പഞ്ചായത്തിലാണ് ക്ഷേത്രം. രാമ-ലക്ഷ്മണന്മാരെ നോക്കി കിഴക്കോട്ടാണ് ചതുര ശ്രീകോവിലില്‍ ഭരത സ്വാമിയുടെ, രണ്ട് കൈകള്‍ ഉള്ള, കൃഷ്ണശിലാ വിഗ്രഹ പ്രതിഷ്ഠ. ഉപദേവതകളില്ല. ക്ഷേത്രത്തിന് 1500 വര്‍ഷത്തിലധികം പഴക്കമുണ്ട്. വിവിധ സൂക്താര്‍ച്ചനകള്‍, മാല, പായസം, നെയ് വിളക്ക്, കാര്യസാധ്യത്തിന് വേണ്ടി വഴുതനങ്ങ നിവേദ്യം തുടങ്ങിയവയാണ് പ്രധാന വഴിപാടുകള്‍. വഴിപാട് നടത്തേണ്ടവര്‍ തന്നെ വഴുതനങ്ങ നിവേദ്യം തയ്യാറാക്കണം.

മലയാളമാസം ഒന്നാം തീയ്യതി മാത്രമാണ് പൂജ.കര്‍ക്കടകത്തില്‍ രാവിലെ അഞ്ചര മുതല്‍ പത്തര വരെയും വൈകിട്ട് 5 മുതല്‍ 7 വരെയും ക്ഷേത്രദര്‍ശനമുണ്ട്.

പാലത്തോള്‍ ഭരതസ്വാമി ക്ഷേത്രം, പാലത്തോള്‍ ശത്രുഘ്‌ന ക്ഷേത്രം

പാലത്തോള്‍ ശത്രുഘ്‌ന ക്ഷേത്രം

കിഴക്കോട്ട് ദര്‍ശനമായ ശത്രുഘ്‌ന സ്വാമിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ശംഖ് ചക്ര ഗദാ പത്മങ്ങള്‍ നാലു തൃക്കൈകളിലുമേന്തിയ ചതുര്‍ബാഹുവായ മഹാവിഷ്ണു രൂപമാണ്. ഇവിടെ ഭഗവാന് ക്രോധഭാവമാണ്. ശ്രീകോവില്‍ ചതുരാകൃതിയിലാണ്. കൃഷ്ണശിലാ വിഗ്രഹമാണുള്ളത്. ഉപദേവതകള്‍ ഇല്ല. പാനകം, ശ്രീചക്രപൂജ , കളഭച്ചാര്‍ത്ത് ഇവയാണ് പ്രധാന വഴിപാടുകള്‍.

ക്ഷേത്രത്തില്‍ നിത്യപൂജ രാവിലെ മാത്രമാണ് ഉള്ളത്. കര്‍ക്കടകത്തില്‍ രണ്ടു നേരം പൂജ ഉണ്ട്. കര്‍ക്കടകത്തില്‍ രാവിലെ 6 മുതല്‍ ഉച്ചയ്‌ക്ക് 12 വരെയും വൈകീട്ട് 5 മുതല്‍ രാത്രി 7 വരെയുമാണ് ദര്‍ശനസമയം.

 

Tags: DevotionalNalambala darshanMalappuram districtPalathol Sree Ramaswamy Temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.