
തിരുവനന്തപുരം: കിഫ്ബിയില്‍ അഴിച്ചുപണിക്കായി സര്‍ക്കാര്‍ സമിതി രൂപീകരിച്ചു. കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് ഒരുങ്ങുകയാണ് സര്‍ക്കാര്‍.
വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥ സുധാപിള്ളയെ വിദഗ്ധ സമിതിയുടെ ചെയര്‍പേഴ്‌സണായി നിശ്ചയിച്ചിട്ടുണ്ട്. ഈ സമിതി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
കിഫ്ബിയുടെ സാമ്പത്തിക സാങ്കേതിക ഘടനകളില്‍ പരിശോധന നടക്കും.സംസ്ഥാന വികസനത്തിന് കുറ്റമറ്റ സംവിധാനമായി കിഫ്ബിയെ മാറ്റണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. പുനഃസംഘടനയ്‌ക്കുള്ള സമഗ്ര നിര്‍ദ്ദേശവും സമിതി സമര്‍പ്പിക്കണം.