കൊച്ചി: ഹൈക്കോടതി പ്ലീഡര്‍ നിയമനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ വീണ്ടും വിവാദം. തിരുവനന്തപുരം ലോ കോളജില്‍ എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന വ്യക്തിയെ പ്ലീഡറാക്കിയെന്ന് കെ എസ് യു കുറ്റപ്പെടുത്തി.
വ്യാഴാഴ്ച സര്‍ക്കാര്‍ പ്ലീഡറായി നിയമിച്ച ജയോണ തോമസ് 2015 മുതല്‍ 2019 വരെ ലോ കോളജില്‍ എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് പരാതി.
ഇക്കാലത്ത് കെ എസ് യു യൂണിറ്റ് കമ്മിറ്റി അധ്യക്ഷന്മാര്‍ ഉള്‍പ്പടെ ഒപ്പിട്ട പരാതിയാണ് മുഖ്യമന്ത്രിക്ക് നല്‍കുന്നത്.യുഡിഎഫുകാരല്ലാത്തവരെ പ്ലീഡര്‍മാരാക്കിയത് പിന്‍വലിക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. .
















