Kerala

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

വയനാട്: തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറ്റി പാര്‍പ്പിച്ചു. താത്കാലിക ക്യാമ്പായ മുത്തപ്പന്‍ പുഴയിലെ സെന്റ് സെബാസ്റ്റ്യന്‍ എല്‍ പി സ്‌കൂളിലേക്കാണ് ഇവരെ മാറ്റിയത്. തുരങ്കപാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിട്ടുണ്ട്.

അതേസമയം, പദ്ധതി പ്രദേശത്ത് യാതൊരു സുരക്ഷാ പ്രശ്‌നങ്ങളും ഇല്ലെന്ന് തുരങ്ക പാതാ നിര്‍മാണ കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. മണ്ണിടിച്ചില്‍ മൂലം മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിരുന്നു. തെരച്ചില്‍ നടക്കുന്നു.

Recent Posts