തിരുവനന്തപുരം : വര്‍ക്കലയില്‍ നവവധു ജീവനൊടുക്കിയ നിലയില്‍.റാത്തിക്കല്‍ സ്വദേശിനി നാസിയ (19) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം വൈകുന്നേരം ആണ് കിടപ്പ് മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരണം സ്ഥിരീകരിച്ചത്.രണ്ട് മാസം മുമ്പായിരുന്നു നാസിയയുടെ വിവാഹം. വിവാഹം കഴിഞ്ഞ് 13 ദിവസം കഴിഞ്ഞപ്പോള്‍ നാസിയയുടെ ഭര്‍ത്താവ് അന്‍സര്‍ ഗള്‍ഫിലേക്ക് തിരിച്ചു പോയിരുന്നു. സംഭവത്തില്‍ വര്‍ക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.
















