Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

കെഎച്ച്എൻഎയുടെ നേതൃത്വത്തിൽ ‘വേദ പഠനകളരി 2026’; ഒരു വർഷത്തെ വേദ പഠന പദ്ധതിക്ക് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2026, 03:25 pm IST
inUS, Marukara

ഫ്ലോറിഡ: വടക്കേ അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (KHNA), ഗായത്രി ഗുരുകുലത്തിന്റെ സഹകരണത്തോടെ “വേദ പഠനകളരി” എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വേദപഠന പരിപാടിക്ക് തുടക്കം കുറിക്കുന്നു. ജോർജിയ, അറ്റ്ലാന്റ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കെ.എച്ച്.എൻ.എ സൗത്ത് ഈസ്റ്റ് റീജിയനാണ് ഈ പദ്ധതിയുടെ ഏകോപന ചുമതല നിർവഹിക്കുന്നത്. റീജിയന്റെ ആത്മീയ പ്രവർത്തനങ്ങളുടെ ഭാഗമായി ഷജീവ് പദ്മനിവാസ്, സംഗീത ചന്ദ്രൻ, രാജീവ് ഭാസ്കർ എന്നിവർ പരിപാടിയുടെ കോ-ഓർഡിനേറ്റർമാരായി പ്രവർത്തിക്കുന്നു. 2026 ജൂലൈ 11-ന് പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം (Launch) നടക്കുകയും, ജൂലൈ 19 മുതൽ റെഗുലർ ക്ലാസുകൾ ആരംഭിക്കുകയും ചെയ്യും. പഠനപരിപാടി പൂർണമായും സൗജന്യമായിരിക്കും.

കേരളത്തിലെ പാലക്കാട് ത്രാങ്ങാലി ഷോർണൂരിലെ ഗായത്രി ഗുരുകുലം ആചാര്യൻ ഡോ. അരുണ്‍ പ്രഭാകരൻ ആണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. വേദങ്ങളുടെ അടിസ്ഥാന ആശയങ്ങൾ, ഉച്ചാരണം, അർത്ഥം, ആചാരപരമായ പ്രയോഗങ്ങൾ എന്നിവ ലളിതമായി പഠിപ്പിക്കുന്ന രീതിയിലാണ് കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്.

പരിശീലനം 52 ആഴ്ച, അഥവാ ഒരു വർഷം നീണ്ടുനിൽക്കും. ജൂലൈ 19 മുതൽ എല്ലാ ഞായറാഴ്ചയും വൈകിട്ട് 7:00 മണിക്ക് (EST) ക്ലാസുകൾ നടക്കും. ഇന്ത്യയിൽ ഇത് തിങ്കളാഴ്ച പുലർച്ചെ 4:30 മണിക്ക് (IST) ആയിരിക്കും. ഉദ്ഘാടനം ജൂലൈ 11 ശനിയാഴ്ച പ്രത്യേക സെഷനായി നടക്കും.

വടക്കേ അമേരിക്കയിലുടനീളമുള്ള ഏവർക്കും പങ്കെടുക്കാവുന്ന ഈ പഠനപരിപാടിയിൽ ഇംഗ്ലീഷിലും മലയാളത്തിലും പഠന നോട്ടുകൾ ലഭ്യമാക്കും. രജിസ്റ്റർ ചെയ്തവർക്ക് മാത്രമായി ക്ലാസുകളുടെ റെക്കോർഡിംഗും നൽകുന്നതാണ്. ഈ റെക്കോർഡിംഗുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയോ സാമൂഹിക മാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്യുകയോ ചെയ്യില്ല.

കുട്ടികൾക്കായി പ്രത്യേകം ഇംഗ്ലീഷ് മീഡിയം വേദ ക്ലാസുകളും സംഘടിപ്പിക്കും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഗായത്രി ഗുരുകുലത്തിന്റെ സർട്ടിഫിക്കറ്റ് നൽകും. കൂടാതെ കാലിഫോർണിയ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലുള്ള ഉപാധ്യായന്മാരുടെ നേതൃത്വത്തിൽ ആവശ്യാനുസരണം ഓഫ്‌ലൈൻ പഠനസെഷനുകളും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ക്ലാസിലെ പഠനരീതി, ശിഷ്ടാചാരം, പഠനക്രമം എന്നിവയെക്കുറിച്ചുള്ള വിശദമായ മാർഗനിർദേശങ്ങൾ ആദ്യ ക്ലാസിൽ ആചാര്യൻ തന്നെ വിശദീകരിക്കും.

ഈ വേദ പഠന സംരംഭം സനാതന ധർമ്മത്തിന്റെ ആത്മീയ പാരമ്പര്യം പുതിയ തലമുറയിലേക്ക് കൈമാറുന്നതിനും കുടുംബാടിസ്ഥാനത്തിലുള്ള പഠന സംസ്കാരം വളർത്തുന്നതിനുമുള്ള സുപ്രധാന ചുവടുവയ്‌പ്പാണെന്ന് KHNA പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ആത്മീയ വിദ്യാഭ്യാസത്തിനും ധാർമ്മിക മൂല്യങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന ഈ പദ്ധതി എല്ലാ മലയാളി ഹിന്ദു കുടുംബങ്ങളും പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

ഈ സംരംഭത്തെ വൻ വിജയമാക്കിത്തീർക്കണമെന്ന് കെ.എച്ച്.എൻ.എ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് കെ.വി. സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ വനജ നായർ, എക്സിക്യൂട്ടീവ് കമ്മിറ്റി, നാഷണൽ കമ്മിറ്റി, ട്രസ്റ്റി ബോർഡ്, യൂത്ത് കമ്മിറ്റി, യുവ കമ്മിറ്റി എന്നിവർ സംയുക്തമായി അഭ്യർത്ഥിച്ചു.

രജിസ്ട്രേഷൻ: www.namaha.org

Zoom Meeting ID: 847 7046 1935
Passcode: 01234

കൂടുതൽ വിവരങ്ങൾക്ക്:

ഷാജീവ് പത്മനിവാസ്: +1 (404) 432-8751
സംഗീത ചന്ദ്രൻ: +1 (423) 933-4172
രാജീവ് ഭാസ്കർ: +1 (516) 395-9480

Tags: Studyvedamkhna
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ മാട്രിമോണിയൽ വെബ്സൈറ്റ് “മംഗല്യസൂത്രം” ഉദ്ഘാടനം ചെയ്യുന്നു

Article

സ്വപ്നങ്ങളുടെ അമേരിക്കയും… വാർദ്ധക്യത്തിന്റെ നിശബ്ദതയും…

Kerala

മക്കളുടെ ആഗ്രഹത്തിനല്ല, മരിച്ചയാളുടെ നിശ്ചയത്തിനാണ് പ്രധാന്യമെന്ന് ഹൈക്കോടതി, പഠനത്തിന് നല്‍കിയ മൃതദേഹം വിട്ടുകൊടുത്തില്ല

Kerala

പഠനാവശ്യത്തിന് നൽകിയ മൃതദേഹം തിരികെ നൽകാനാവില്ല; മക്കൾ നൽകിയ ഹർജി തള്ളി ഹൈക്കോടതി

Marukara

വിശ്വസാഹോദര്യ സന്ദേശമുയർത്തി അമേരിക്കയിൽ ഹിന്ദു ഏകതാ സമ്മേളനം; സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ അനുസ്മരിച്ച് ജെ.നന്ദകുമാർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.