Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സോനം വാങ്ങ് ചുക്ക് നിരാഹാരത്തില്‍, പക്കോഡയും നൂഡില്‍സും കഴിച്ച് കോക്രോച്ച് പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ; വിമര്‍ശനം ഉയരുന്നു

സിജെപിയുടെ സമരം ആറിത്തണുത്തുതുടങ്ങിയപ്പോള്‍ അതിനെ ആളിക്കത്തിക്കാനാണ് ലഡാക്കിലെ പരിസ്ഥിതി നേതാവായ സോനം വാങ്ങ് ചുക്ക് സിജെപിയുടെ സമരം നടക്കുന്ന ദല്‍ഹിയിലെ ജന്തര്‍മന്ദറില്‍ എത്തി നിരാഹാരസമരം ആരംഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2026, 06:30 pm IST
inIndia
സോനം വാങ്ചുക് നിരാഹാരം അനുഷ്ഠിക്കുന്നു (ഇടത്ത്) ബ്രഡ് പക്കോഡയും നൂഡില്‍സും തട്ടിവിടുന്ന കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ(വലത്ത്)

സോനം വാങ്ചുക് നിരാഹാരം അനുഷ്ഠിക്കുന്നു (ഇടത്ത്) ബ്രഡ് പക്കോഡയും നൂഡില്‍സും തട്ടിവിടുന്ന കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ(വലത്ത്)

ന്യൂദല്‍ഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകനായ സോനം വാങ്ങ് ചുക്ക് നിരാഹാരത്തില്‍ കഴിയുമ്പോള്‍ ബ്രഡ് പക്കോഡയും നൂഡില്‍സും  ആസ്വദിച്ച് കഴിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി(സിജെപി) നേതാവ് അഭിജിത് ദീപ്കെയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം. അഭിജിത് ദീപ്കെയുടെ നിരുത്തവാദിത്വപരമായ പെരുമാറ്റത്തില്‍ ശക്തമായ പ്രതിഷേധം ഉയരുകയാണ്. സിജെപിയിലെ അംഗങ്ങള്‍ തന്നെ വിമര്‍ശനം ഉയര്‍ത്തുകയാണ്. ഒരാള്‍ നിരാഹാരം കിടക്കുമ്പോള്‍ പാര്‍ട്ടി നേതാവ് ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നതിനെ അമ്മയ്‌ക്ക് പ്രാണവേദന, മകൾക്ക് വീണവായന” എന്ന മലയാളം പഴഞ്ചൊല്ലും ചിലര്‍ ഓര്‍മ്മിപ്പിക്കുന്നു. റോമാസാമ്രാജ്യം കത്തിയെരിയുമ്പോള്‍ വീണ വായിക്കുന്ന നീറോ ചക്രവര്‍ത്തിയോടാണ് ചിലര്‍ അഭിജിത് ദീപ്കെയെ ഉപമിക്കുന്നത്.

കഴിഞ്ഞ പത്ത് ദിവസമായി പരിസ്ഥിതി പ്രവര്‍ത്തകനായ സോനം വാങ്ചുക്ക് നിരാഹാരത്തിലാണ്. സിജെപിയുടെ സമരം ആറിത്തണുത്തുതുടങ്ങിയപ്പോള്‍ അതിനെ ആളിക്കത്തിക്കാനാണ് ലഡാക്കിലെ പരിസ്ഥിതി നേതാവായ സോനം വാങ്ങ് ചുക്ക് സിജെപിയുടെ സമരം നടക്കുന്ന ദല്‍ഹിയിലെ ജന്തര്‍മന്ദറില്‍ എത്തി നിരാഹാരസമരം ആരംഭിച്ചത്. സോനം വാങ്ങ് ചുക്കിനെ ആശുപത്രിയിലാക്കണമെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായെന്നും അഭിജിത് ദീപ്കെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. സിജെപിയ്‌ക്ക് വേണ്ടി സോനം വാങ്ചുക്ക് നിരാഹാരം കിടക്കുമ്പോള്‍ സിജെപി നേതാവ് തന്നെ ആസ്വദിച്ച് നല്ല ഭക്ഷണം തട്ടിവിടുന്നത് ശരിയാണോ എന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.  അഭിജിത് ദീപ്കെ സമൃദ്ധിയായി ഭക്ഷണം കഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്.

ഇതോടെ അഭിജിത് ദീപ്കെയുടെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെടുകയാണ്. നിരവധി പേരാണ് അഭിജിത് ദീപ്കെയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ത്തുന്നത്. നിങ്ങളുടെ സമരത്തിന് വേണ്ടി നിരാഹാരത്തില്‍ കഴിയുന്ന സോനം വാങ്ചുകിന്റെ ആരോഗ്യനില വഷളാകുമ്പോഴും നിങ്ങള്‍ക്ക് എങ്ങിനെ ഇത്രയും വിഭവസമൃദ്ധമായി ഭക്ഷണം കഴിക്കാന്‍ തോന്നുന്നു എന്നാണ് പലരും ചോദിക്കുന്നത്.

സമ്പന്നകുടുംബത്തില്‍ നിന്നുള്ള, സമൂഹവുമായി ആഴത്തില്‍ ബന്ധങ്ങളില്ലാത്ത യുവാക്കളാണ് കോക്രോച്ച് ജനതാപാര്‍ട്ടിയില്‍ ഉള്ളതെന്ന് നേരത്തെ വിമര്‍ശനം ഉണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ കേന്ദ്രസര്‍ക്കാരിനെതിരെ വികാരമുണര്‍ത്തി ഒരു ജെന്‍സീ കലാപം ഉണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ദല്‍ഹി ജന്തര്‍ മന്ദിറിലെ സമരപ്പന്തലില്‍ ഇരിയ്‌ക്കുമ്പോള്‍ ചൂട് താങ്ങാന്‍ കഴിയാതെ കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് കൂടെക്കൂടെ തണുത്ത പാനീയം കുടിച്ചതിനും സഹപ്രവര്‍ത്തകനെക്കൊണ്ട് പോസ്റ്റര്‍ വിശറിയാക്കി വീശിപ്പിച്ചതിനും എതിരെ കടുത്ത വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു. ദല്‍ഹിയിലെ ചൂട് താങ്ങാന്‍ പറ്റുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് സമരത്തിനിറങ്ങിയതെന്ന പരിഹാസച്ചോദ്യമാണ് ഇപ്പോള്‍ കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവായ സൗരവ് ദാസിനെതിരെ ഉയരുന്നത്. സുഖശീതളിമയില്‍ നിന്നും വന്ന കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ മുഖ്യവക്താവിന്റെ മുഖം മൂടിയാണ് അന്ന് സമരപ്പന്തില്‍ അഴിഞ്ഞുവീണത്.

പൊതുവേ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരം പാടെ ദുര്‍ബലമാണ്. ഇവരുടെ ആവശ്യത്തോടെ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എത്തിയില്ല. അതിന് ഒരു കാരണം നീറ്റ് പുനപരീക്ഷ കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ മെച്ചപ്പെട്ട രീതിയില്‍ നടത്തിയത് മൂലമാണ്. ടെലഗ്രാം ആപ് നിരോധിച്ചതോടെ പരീക്ഷ അട്ടിമറിക്കാന്‍ ഒരുമ്പെട്ടവര്‍ക്ക് വ്യാജവാര്‍ത്ത പരത്താന്‍ കഴിഞ്ഞില്ല. സൈന്യമാണ് പ്രത്യേക വിമാനത്തില്‍ ചോദ്യപ്പേപ്പര്‍ കൊണ്ടുവന്നത്. ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന പ്രൊഫസര്‍മാരെ അടച്ചിട്ട മുറിയില്‍ പാര്‍പ്പിക്കുകയായിരുന്നു. ഇതോടെ പരീക്ഷ ഭംഗിയായി നടന്നു. അങ്ങിനെയിരിക്കെ ധര്‍മ്മേന്ദ്രപ്രധാനെ മാറ്റണമെന്ന ആവശ്യത്തിന് വലിയ പിന്തുണ ലഭിച്ചില്ല. ഇതുവരെ ചില പഴുതുകള്‍ മുതലാക്കി ആസൂത്രിതമായി പരീക്ഷാപേപ്പര്‍ ചോര്‍ത്തുകയായിരുന്നു ചില നിഗൂഢശക്തികള്‍.

Tags: Latest newsSonam wangchukcjpCockroach Janata PartyAbhijit Dipke
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

പുതിയ വാര്‍ത്തകള്‍

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.