ജീവിതം
പാകം ചെയ്തതില്‍
വേവാത്തയെത്ര
കഷ്ണങ്ങള്‍
ഒരിക്കലും
മുറികൂടാത്ത
എത്രനുറുക്കുകള്‍
എരിതീയില്‍ വെട്ടി
വെട്ടിത്തിളച്ചതത്രയും
സ്വപ്‌നങ്ങള്‍
മിഴി തൂവിയതാണ്
ഉപ്പിട്ടു
രുചി ചേര്‍ത്തത്
ആഗ്രഹങ്ങളാണ്
അടിത്തട്ടില്‍
കരിയായി പടര്‍ന്നത്
എരിവു കൂടിയതുള്‍
മുറിവുകളിലേക്ക്
ഒലിച്ചിറങ്ങുന്നു
എത്ര ശ്രദ്ധിച്ചാലും
ഏതു തീയില്‍
വെന്താലും
രുചിയില്ലാത്ത
മണമില്ലാത്ത കറിയത്രേ
ജീവിതം.
















